കുഞ്ചാക്കോ ബോബനല്ലേ? അല്ല അമിതാഭ് ബച്ചൻ, ഉസ്താദ് ഹോട്ടലിലെ ഓർമ പങ്കുവെച്ച് ആസിഫ് അലി
അഞ്ജലി മേനോൻ തിരക്കഥ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. 2012 ൽ പുറത്തു വന്ന ചിത്രം തിയേറ്ററുകളിൽസൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ എല്ലാ കഥപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്.

തിലകൻ, ദുൽഖർ സൽമാൻ, നിത്യ മേനോൻ, സിദ്ദിഖ്, മമ്മുക്കോയ, ലെന എന്നിങ്ങനെ വലിയയൊരു താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. കൂടാതെ അതിഥി വേഷത്തിൽ ആസിഫ് അലിയും ചിത്രത്തിലെത്തിയിരുന്നു. ഇപ്പോഴിത ഒരു ഉസ്താദ് ഹോട്ടൽ ഓർമ പങ്കുവെയ്ക്കുകയാണ് നടൻ ആസിഫ് അലി. ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഉസ്താദ് ഹോട്ടലിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത്.
ദി കുഞ്ചാക്കോ ബോബൻ ഇഫക്ട് എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ഓർമ പങ്കുവെച്ചിരിക്കുന്നത്. ഉടൻ തന്നെ ചിത്രത്തിന് കമന്റുമായി ദുൽഖർ സൽമാനും രംഗത്തെത്തുകയായിരുന്നു. ഭൂതകാലത്തിലെ ഏറ്റവും സുന്ദരമായൊരു നൊസ്റ്റാൾജിയ എന്നായിരുന്നു ദുൽഖർ ചിത്രത്തിന് കമന്റ് ചെയ്തത്. ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു ആസിഫ് ആലിയുടേയും മാമുക്കോയയുടേയും രംഗം. ഫൈസിയുടേയും ഉപ്പുപ്പയുടേയും പുതിയ ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ എത്തിയ ആസിഫ് അലിയോട് മമ്മൂക്കോയ കുഞ്ചാക്കോ ബോബൻ അല്ലേ എന്ന് ചോദിക്കുമ്പോൾ അല്ല അമിതാഭ് ബച്ചൻ എന്ന് ആസിഫ് പറയുന്ന രംഗം ഇന്നും സിനിമ കോളങ്ങളിൽ ചിരി പടർത്തുന്നുണ്ട്


Click it and Unblock the Notifications