twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ആ കോളേജിൽ ഇന്റർവ്യൂ എടുക്കാൻ പോയി! ഇന്ന് അതിഥി..11 വർഷം പിന്നോട്ട് തിരിഞ്ഞ് ആസിഫ് അലി

    |

    വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് ആസിഫ് അലി . ശ്യാം പ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ വെളളിത്തിരയിൽ എത്തുകയും കഴിഞ്ഞ 10 വർഷമായി 65 ഓളം സിനിമകളുമായി സിനിമയിൽ സജീവമാണ് ആസിഫ്. നടൻ, വില്ലൻ, കോമഡി എന്നിങ്ങനെ ഏതു കഥാപാത്രവും ആസിഫ് അലിയുടെ കൈകളിൽ ഭഭ്രമായിരിക്കും.

    സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ആസിഫ് അലി. 2019 ൽ പുറത്തു വന്ന ആസിഫ് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് . ഇപ്പോഴിത ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് താരം.. മാതൃഭൂമി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് അവതാരകനായി എത്തിയ കോളേജിൽ അതിഥിയായി എത്തിയ സംഭവത്തെ കുറിച്ച് ആസിഫ് വെളിപ്പെടുത്തിയത്.

     ഇത് ഞങ്ങളുടെ ദീപികയല്ല!! ആ ചിത്രത്തിൽ അഭിനയിക്കരുത്.. ദീപിക പദുകോണിനെതിരെ ഫാൻസ് ഇത് ഞങ്ങളുടെ ദീപികയല്ല!! ആ ചിത്രത്തിൽ അഭിനയിക്കരുത്.. ദീപിക പദുകോണിനെതിരെ ഫാൻസ്

    11 വർഷങ്ങൾക്ക് മുൻപത്തെ കഥ

    11 വർഷങ്ങൾക്ക് മുൻപത്തെ കഥ

    11 വർഷങ്ങൾക്ക് മുൻപുള്ള സംഭവമായിരുന്നു. ടിവി അവതാരകനായിട്ടായിരുന്നു കരിയർ ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഒരു താരത്തിന്റെ അഭിമുഖം എടുക്കാൻ വേണ്ടി ചങ്ങനാശ്ശേരി അസംഷ്ൻ കോളേജിൽ എത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ കോളേജിൽ അതിഥിയായി എത്തുകയായിരുന്നു. ഇതിനെ കുറിച്ച് ആസിഫ് അലി പറയുന്നത് ഇങ്ങനെയാണ്.

     വലിയൊരു അനുഭവമായിരുന്നു

    വലിയൊരു അനുഭവമായിരുന്നു

    കക്ഷി അമ്മിണിപ്പിള്ളയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ചങ്ങനാശ്ശേരി അസംഷ്ൻ കോളേജിൽ എത്തുന്നത്. കോളേജ് ഫ്രഷേഴ്സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങയിരുന്നു ഇത്. ഈ സമയം വർഷങ്ങൾക്കു മുൻപ് അവതാരകനായി ഈ കോളേജിൽ എത്തിയ വാർത്തയും ചിത്രങ്ങളും ഓൺലൈനിൽ വ്യാപകമായി. ഇതൊരു വലിയ അനുഭവമായിരുന്നു. ഇത് ചടങ്ങ് നടന്ന വേദിയിൽ വലിയ സപ്പോർട്ട് ആകുകയായിരുന്നു. ആസിഫ് അലി പറഞ്ഞു.

    കോളേജ് പരിപാടിയിൽ പോകാറില്ല

    കോളേജ് പരിപാടിയിൽ പോകാറില്ല

    പൊതുവെ കോളേജ് പരിപാടിയിൽ അധികം പങ്കെടുക്കാറില്ല. ഗൃഹാതുരത്വം കൂടുതൽ ഉളള ആളാണ് താനെന്നും ആസിഫ് അലി പറഞ്ഞു. സിനിമയിൽ ഇടവേളകൾ ലഭിക്കുമ്പോൾ കൂടുതൽ സമയം വീട്ടുകാരോടും കൂട്ടുകാരോടും സമയം ചെലവഴിക്കാനാണ് ഇഷ്ടമെന്നും ആസിഫ് അലി പറഞ്ഞു.

    പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി വിനയൻ! ആകാശഗംഗ 2, ടീസർ പുറത്ത്പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി വിനയൻ! ആകാശഗംഗ 2, ടീസർ പുറത്ത്

     പ്രദീപേട്ടൻ

    പ്രദീപേട്ടൻ

    സിനിമയിൽ എത്തിയിട്ട 10 വർഷമായി. ആ പരിചയം കക്ഷി അമ്മിണിപ്പിള്ളയിലെ പ്രദീപ് മഞ്ഞോടി എന്ന കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രീപൻ എന്ന കഥാപാത്രം ഏറെ പക്വത നിറഞ്ഞതാണ്. എല്ലാവരും പ്രദീപേട്ട എന്നാണ് വിളിക്കുന്നത്. ആദ്യം ഇത്രയും പക്വതയുള്ള കഥാപാത്രം ഏറെ വെല്ലുവിളിയായി തോന്നി. എന്നാൽ എന്നാല്‍ തിരക്കഥയുടെ പ്രത്യേകതയാല്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വളരെ വേഗം സാധിച്ചു- ആസിഫ് അലി പറഞ്ഞു.

     തിമിരം ബാധിച്ച വാർദ്ധക്യവുമായി സുധാകരന്റെ യാത്ര!! 'തിമിരം' പൂജ ചിത്രം വൈറൽ തിമിരം ബാധിച്ച വാർദ്ധക്യവുമായി സുധാകരന്റെ യാത്ര!! 'തിമിരം' പൂജ ചിത്രം വൈറൽ

    English summary
    Asif Ali Share Old Memory of Assumtion College
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X