ആ വണ്ടി ഓടിച്ചത് ഞാനും ചാക്കോച്ചനും പിന്നെ ദൈവവും; വണ്ടി മതിലിനിടിച്ച് നിന്നു: ആസിഫ് അലി

രാജീവ് പിള്ളയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ട്രാഫിക്. ചിത്രത്തില്‍ ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, ലെന, കാതല്‍ സന്ധ്യ, നമിത പ്രമോദ് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ പിടിച്ച് നിര്‍ത്താന്‍ കെല്‍പ്പുള്ള ചിത്രമാണ്.

ഹൃദയ ശസ്ത്രക്രിയയ്ക്കായി മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം മറ്റൊരു സ്ഥലത്തേക്ക് റോഡുമാര്‍ഗം കൊണ്ടു പോകുന്നതായിരുന്നു ചിത്രത്തിന്റെ പ്ലോട്ട്. അതില്‍ മരിച്ചയാളുടെ സുഹൃത്തായി ആസിഫ് അലി, ഡോക്ടറായി കുഞ്ചാക്കോ ബോബന്‍, ദൗത്യം ഏറ്റെടുത്ത് വണ്ടി ഓടിക്കുന്ന ട്രാഫിക് പൊലീസായി ശ്രീനിവാസനുമാണ് അഭിനയിച്ചത്.

asif

എന്നാല്‍ സിനിമയില്‍ ശ്രീനിവാസന് മുഴുവനായും വണ്ടി ഓടിക്കുന്ന സീനുകളുണ്ട്. എന്നാല്‍ ശ്രീനിവാസന് ആ സമയത്ത് വണ്ടി ഓടിക്കാന്‍ അറിയുമായിരുന്നില്ലെന്ന് നേരത്തെ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു. ജീവന്‍ പണയം വെച്ചിട്ടാണ് ഇരുവരും വണ്ടിയില്‍ ഇരുന്നതെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ട്രാഫിക്കിന്റെ ഷൂട്ടിംഗിനിടയില്‍ നടന്ന ഒരു സംഭവം ഓര്‍ത്തെടുത്തു പറയുകയാണ് ആസിഫ് അലി. ഡ്രൈവിംഗിനിടയില്‍ സംഭവിച്ച വളരെ അപകടം പിടിച്ച സാഹചര്യം ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് തങ്ങള്‍ അറിഞ്ഞതെന്നും പറയുകയാണ് ആസിഫ് അലി. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ആസിഫ് ഇക്കാര്യം തുറന്നു പറഞ്ഞത്.

'ആ വണ്ടി ഓടിച്ചത് മൂന്ന് പേരാണ്. ഞാനും ചാക്കോച്ചനും പിന്നെ ദൈവവും. അതില്‍ ഒരു സീനുണ്ടായിരുന്നു. ചാക്കോച്ചന്‍ എന്റെ കഴുത്തില്‍ കത്തിവെച്ച് ഞാന്‍ കണ്ണുകൊണ്ട് ശ്രീനിയേട്ടനെ നോക്കുന്നു, ശ്രീനിയേട്ടന്‍ വണ്ടി വെട്ടിച്ച് ഒരു തിട്ടയുടെ മുകളിലേക്ക് കയറ്റുമ്പോള്‍, ചാക്കോച്ചന്‍ തെറിച്ചു പോകും. അങ്ങനെയായിരുന്നു ആ സീന്‍,' ആസിഫ് അലി പറഞ്ഞു.

വണ്ടിയില്‍ ആദ്യം ക്യമറ വെക്കുമ്പോള്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഞാന്‍ കണ്ണുകൊണ്ട് കാണിക്കുന്നു, ശ്രീനിയേട്ടന്‍ വണ്ടി തിരിക്കുന്നു എന്നത് വരെയാണ്. പക്ഷെ ആ സീനില്‍ കൃത്യമായി ശ്രീനിയേട്ടന്‍ ഈ വണ്ടി വെട്ടിച്ച് തിട്ടയുടെ മുകളിലേക്ക് കയറ്റി. ചാക്കോച്ചന്‍ തെറിച്ച് പോയി, എന്റെ കഴുത്തിലുള്ള കത്തി പോയി. ഞാനു ഒന്നും വണ്ടിയില്‍ നിന്ന് ഇളകി വന്നിരുന്നു.

അത് കഴിഞ്ഞ് ശ്രീനിയേട്ടന്‍ ഒരു നെടുവീര്‍പ്പിട്ടു. എല്ലാം പെര്‍ഫെക്ട്. ഒറ്റഷോട്ടില്‍ വേണ്ട സാധനം കിട്ടി. ഇനി ഇപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ എന്തിനാണ്? മാസ്റ്റര്‍ പൊക്കോട്ടെ എന്ന് ചോദിക്കുന്നു. മാസ്റ്റര്‍ പോകുന്നു, ആ സീന്‍ സത്യത്തില്‍ കഴിഞ്ഞു. പിറ്റേ ദിവസം ഇതുപോലെ മേക്ക് അപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശ്രീനിയേട്ടന്‍ മേക്ക് അപ്പ് കഴിഞ്ഞിട്ട് ഇങ്ങനെ കുലുങ്ങി ചിരിക്കുന്നു.

asif

അപ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കിയിട്ട് എന്താണെന്ന് ചോദിച്ചു. അന്നേരം ശ്രീനിയേട്ടന്‍ ചോദിച്ചു, ക്ലച്ച്, ബ്രേക്ക്, ആ്കസിലറേറ്റര്‍ അല്ലേ...? അതേ എന്ന് പറഞ്ഞു, ഇത് കേട്ട ശ്രീനിയേട്ടന്‍ ഞാന്‍ ഇന്നലെ ബ്രേക്ക് ആണെന്ന് കരുതി ചവിട്ടിയത് ക്ലച്ചിലാണ് എന്നാണ്.

അതായത് ശ്രീനിയേട്ടന്‍ വണ്ടി കൊണ്ടു വന്നു ബ്രേക്ക് ആണെന്ന് കരുതി ക്ലച്ച് ചവിട്ടി, വണ്ടി വെട്ടിച്ചപ്പോള്‍ ക്ലച്ച് ഓഫ് ആയി, വണ്ടി തിണ്ടിന്റെ മേലേക്ക് കയറി മതിലിന് ഇടിച്ച് നിന്നതാണ്. അത് ഞങ്ങള്‍ക്ക് ആര്‍ക്കും മനസിലായില്ലെന്നും ആസിഫ് അലി പറഞ്ഞു.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X