ബ്രഡും വെള്ളവും കൊടുത്തപ്പോള്‍ കരച്ചിലോടെ നന്ദി! ക്യാംപിലെ അവസ്ഥയെക്കുറിച്ച് ആസിഫ് അലി!

By Nimisha

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാതാരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. കേരളത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന തരത്തിലുള്ള നിര്‍ദേശങ്ങളായിരുന്നു തമിഴ്, തെലുങ്ക്, ബോളിവുഡ് പ്രവര്‍ത്തകര്‍ നല്‍കിയത്. അവരവര്‍ക്ക് കഴിയാവുന്ന സഹായങ്ങള്‍ എത്തിച്ചതിനോടൊപ്പം തന്നെ താരങ്ങള്‍ നേരിട്ട് ക്യാംപുകളിലേക്കും എത്തിയിരുന്നു. തിരശ്ശീലയില്‍ കാണുന്നത് മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താരങ്ങളാണ് തങ്ങളെന്ന് ഓരോരുത്തരും തെളിയിക്കുകയായിരുന്നു.

മുതിര്‍ന്ന താരങ്ങളില്‍ പലരെയും ക്യാംപുകളില്‍ കണ്ടിരുന്നില്ലെങ്കിലും യുവതാരങ്ങള്‍ രക്ഷാപ്രവര്‍ത്തനമെന്ന ദൗത്യത്തെ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. വെള്ളം പൊങ്ങിയത് കാരണം വീടുകളില്‍ ഒറ്റപ്പെട്ട് പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി അവരും മുന്നിട്ടിറങ്ങിയിരുന്നു. ബോട്ട് എത്തുന്നതിനും മുന്‍പ് ചങ്ങാടവുമായി ഇവരില്‍ പലരും ഇറങ്ങിയിരുന്നു. കുടുംബസമേതമാണ് പലരും എത്തിയതെന്നാണ് മറ്റൊരു കാര്യം.

ആസിഫ് അലിയും സജീവമായിരുന്നു

ആസിഫ് അലിയും സജീവമായിരുന്നു

യുവതാരങ്ങളില്‍ പലരും ക്യാംപുകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. കൊച്ചിയിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും കലക്ഷന്‍ സെന്ററുകളില്‍ സാധനം സ്വീകരിക്കാനും ക്യാംപുകളിലേക്ക് എത്തിക്കാനുമായി എത്തിയവരില്‍ ആസിഫ് അലിയുമുണ്ടായിരുന്നു. ജയസൂര്യ, നീരജ് മാധവ്, ഗണപതി, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവരും കൊച്ചിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

സകുടുംബം ക്യാംപിലേക്ക്

സകുടുംബം ക്യാംപിലേക്ക്

ആസിഫ് അലി തനിച്ചായിരുന്നില്ല. സുഹൃത്തുക്കളെ കൂടാതെ ഭാര്യയും മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പൂര്‍ണ്ണിമയും ഇന്ദ്രജിത്തും കുടുംബസമേതമായിരുന്നു ക്യാംപിലേക്ക് എത്തിയത്. പാക്കിങ്ങില്‍ സഹായിച്ച താരപുത്രികളെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു എത്തിയത്. താന്‍ എവിടെപ്പോവാനിറങ്ങുമ്പോഴും മകന്‍ ആദം തന്നോടൊപ്പം വരാന്‍ വാശി കാണിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആദവും സമയും താരത്തിനൊപ്പമുണ്ടായിരുന്നു.

പ്രസംഗം വൈറലാവുന്നു

പ്രസംഗം വൈറലാവുന്നു

വ്യക്തി ജീവിതത്തില്‍ വലിയൊരു പാഠമാണ് ഈ അനുഭവം നല്‍കിയത്. ബാലുവും ഗണപതിയും അര്‍ജുനുമൊപ്പം താനും ചേര്‍ന്ന് ഒരു വണ്ടിയുമെടുത്ത് 3 ദിവസം മുന്‍പ് ഇറങ്ങിയതായിരുന്നു. ജയസൂര്യയാണ് ഇങ്ങനൊരു കാര്യത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത്. ഇതോടെയാണ് തങ്ങളുടെ ധൈര്യം കൂടിയതെന്നും താരം പറയുന്നു. ക്യാംപിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

മടി കൂടാതെ ചെയ്തു

മടി കൂടാതെ ചെയ്തു

ഇവിടെയുള്ള വോളണ്ടിയേര്‍സെല്ലാം ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തത്. വീട്ടില്‍പ്പോലും പോവാതെ, ഒരു മടിയും കൂടാതെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. നമ്മളെല്ലാവരും വിശ്വസിക്കുന്ന ദൈവം അതിനുള്ള അനുഗ്രഹം തരും. ഇത്തരത്തില്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനും നമുക്ക് സാധിച്ചു. വലിയ കാര്യമാണ് നമ്മള്‍ ചെയ്തതെന്ന് ഒരിക്കലും കരുതരുത്. നമ്മളെക്കൊണ്ടാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തുവെന്നോര്‍ത്ത് അഭിമാനിക്കുകയാണ് വേണ്ടത്.

 കണ്ണുനിറഞ്ഞുപോയി

കണ്ണുനിറഞ്ഞുപോയി

വെള്ളവും ബ്രെഡും നല്‍കുമ്പോള്‍ കണ്ണ് നിറഞ്ഞ് നന്ദി പറയുന്നൊരവസ്ഥ, അത്തരത്തിലൊരവസ്ഥയും നമ്മള്‍ കണ്ടു, ഇനിയൊരിക്കലും അത്തരത്തിലൊരവസ്ഥ ദൈവം നമ്മളെ കാണിക്കാതിരിക്കട്ടെയെന്നും താരം പറയുന്നു. ആസിഫ് അലിയുടെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

ആസിഫിന്റെ പ്രസംഗ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X