For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസുകാരന്റെ ലുക്കില്ലാത്തതിലുള്ള വിഷമം മാറിയതെങ്ങനെയെന്ന് വ്യക്തമാക്കി ആസിഫ് അലി

  |

  പഠനകാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ജോലി ചെയ്തിരുന്ന ആളാണ് ആസിഫ് അലി. 2009ൽ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തിൽ പ്രവേശിക്കുന്നത്.

  ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ആസിഫിന് സാധിച്ചു.

  തുടർന്ന് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

  സി.ഐ. സാജന്‍ ഫിലിപ്പ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും കേന്ദ്രകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

  സിനിമാറ്റിക്ക് പൊലീസുകാരന്റെ ലുക്ക് തനിക്ക് ഇല്ലെന്നത് ആശങ്കയായിരുന്നുവെന്ന് ആസിഫ് അലി പറയുന്നു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

  "വ്യക്തിപരമായി ഞാന്‍ ഏറ്റവും അടുത്തതും പരിചയപ്പെട്ടതും ഇടപെട്ടതുമായ ഒരു പൊലീസ്‌കാരന്‍ സിബി തോമസ് സാറാണ്. ഒരു സി.ഐയാണ് അദ്ദേഹം. ഈ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എന്നെ കാണാന്‍ സോ കോള്‍ഡ് സിനിമാറ്റിക്ക് പൊലീസുകാരന്റെ ലുക്ക് ഇല്ല, അവരുടെ മസ്‌ക്കുലറുമില്ല എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം.

  എന്നാല്‍ സിബി സാറിനെ കണ്ട് കഴിഞ്ഞപ്പോള്‍ പൊലീസ് എന്നത് ഒരു സാധാരണക്കാരനാണ് എന്ന് എനിക്ക് മനസ്സിലായി. ആറ്റിട്ട്യൂഡിലും, ചാലഞ്ചസ് ഫേസ് ചെയ്യുന്ന രീതിയിലുമാണ് പൊലീസുകാരന്റെ ആകെയുള്ള ഒരു വ്യത്യാസം. അപ്പോഴാണ് ഒരാള്‍ പൊലീസാവുന്നത്. ഈ ഒരു തിരിച്ചറിവ് എനിക്ക് കിട്ടിയത് സിബി സാറില്‍ നിന്നാണ്.

  കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ പൊലീസുകാരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സമ്മർദങ്ങളും പ്രയാസങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് താരം വ്യക്തമാക്കി.

  ഒരു പൊലീസുകാരന്‍ കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും. ഒരു ഇന്‍വെസ്റ്റിഗേഷന്‍ എന്നതിലുപരി പൊലീസുകാരുടെ വികാരമാണ് സിനിമയില്‍ പ്രധാനമായും കാണാൻ കഴിയുകയെന്നും ആസിഫ് പറഞ്ഞു.

  "ഒരു കേസ് തെളിയിക്കുക എന്ന് പറഞ്ഞാല്‍, അവര്‍ ഡീല്‍ ചെയ്യുന്ന ആളുകളും, അവരുടെ ഇമോഷണല്‍ സൈഡും, ഒരു മനുഷ്യന്‍ എന്ന നിലയില്‍ പൊലീസുകാര്‍ എടുക്കേണ്ട കുറെ തീരുമാനങ്ങളും, അത് വേണ്ട എന്ന് വെക്കുന്ന അവസ്ഥകളുമൊക്കെയാണ് ഈ സിനിമയില്‍ പറഞ്ഞ് പോകുന്നത്. അത് ശരിക്കും ഭയങ്കര ഒരു തിരിച്ചറിവായിരുന്നു," ആസിഫ് അലി വ്യക്തമാക്കി.

  "ഒരു പൊലീസ്‌കാരന്‍ യൂണിഫോം ഇടുന്നതിന്റെ കൂടെ റിയല്‍ ലൈഫില്‍ ഒരു ക്യാരക്ടറും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പൊലീസുകാരുടെ ആറ്റിട്ട്യൂഡ് അവര്‍ മനപൂര്‍വ്വം ഇടുന്നതാണ്. ഒരിക്കലും ഒരു സാധാരണക്കാരന് അങ്ങനെ ചെയ്യാന്‍ പറ്റില്ല.

  എന്നാല്‍ ഇവര്‍ അനുഭവിക്കുന്ന ഒരു പ്രഷറില്‍ ഫേക്ക് ആയി പെരുമാറുന്ന ക്യാരക്ടര്‍ പൊലീസുക്കാര്‍ക്കെല്ലാവര്‍ക്കും ഉണ്ട്. അത് കൊണ്ടാണ് പല സമയത്തും ഇവര്‍ നമ്മളോട് ചിരിക്കാന്‍ മറന്ന് പോകുന്നതും, അല്ലെങ്കില്‍ റൂഡായി പെരുമാറുന്നതുമൊക്കെ ആ ഒരു പ്രഷറിലാണ്," ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

  2015-ൽ കാസർകോട് നടന്ന ഒരു ജ്വല്ലറി കവർച്ചയെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും . മെയ് 27ന് ചിത്രം പ്രദർശനത്തിനെത്തും

  Read more about: asif ali
  English summary
  Asif Ali sys he was worried that he did not have a look of a cinematic police officer but later he realised that it is all about attitude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X