ആദുന്‍റേയും ഹയയുടേയും ബെസ്റ്റ് ഫ്രണ്ട്! കലക്കന്‍ ഫാദറാണ് താനെന്ന് ആസിഫ് അലി! സമയും സമ്മതിക്കും ഇത്
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം മുന്നേറുന്നത്. നായക കഥാപാത്രങ്ങളെത്തന്നെ വേണമെന്ന നിബന്ധനയൊന്നും തനിക്കില്ലെന്നും താരം പറയുന്നു. ഏഷ്യാവില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. നെഗറ്റീവ് കഥാപാത്രത്തെ അവതരിച്ചാല്‍ ആളുകളുടെ പ്രതികരണം മോശമായേക്കാമെന്നും ബോബി-സഞ്ജയ് ടീം പറഞ്ഞിരുന്നു. എന്നാല്‍ മികച്ച സിനിമകളെ സ്വീകരിക്കുന്ന മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ട്രാഫിക് പോലൊരു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ആരുമില്ലായിരുന്നു തിയേറ്ററില്‍, എന്നാല്‍ പിന്നീട് വന്ന മൗത്ത് പബ്ലിസിര്‌റിയിലൂടെയാണ് ആ സിനിമ 121 ദിനങ്ങളിലേക്കെത്തിയതെന്നും താരം പറയുന്നു.
8 വര്‍ഷത്തിന് ശേഷമാണ് താന്‍ ആഷിഖ് അബുവിനൊപ്പം പ്രവര്‍ത്തിച്ചത്. വൈറസിലൂടെയാണ് ആ അവസരം ലഭിച്ചത്. കാര്‍ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആഷിഖിന്റെ കോള്‍ വന്നത്. മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ വെച്ചായിരുന്നു തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്നും ആസിഫ് അലി പറയുന്നു. കഥാപാത്രത്തെക്കുറിച്ച് ആഷിഖ് നേരത്തെ തന്നെ പറഞ്ഞുതന്നിരുന്നു. ഈ സംഭവം സിനിമയാവണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. ഇടയ്ക്ക് തുമ്മുകയും പനിയുമൊക്കെ വരുമ്പോഴുള്ള പേടി എല്ലാവരും അനുഭവിച്ചിരുന്നു.
തന്റെ സിനിമകളുമായി താന്‍ ഭയങ്കര അറ്റാച്ച്ഡ് ആണ്. പാക്കപ്പ് പറയുമ്പോള്‍ താന്‍ കരയാറുണ്ട്. പലരും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ട്. താനിപ്പോഴും സംവിധായകനെ വിളിച്ച് അവസരം ചോദിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം വന്നിരിക്കുകയാണ്.

നാലാം വയസ്സില്‍ നട്ടപ്രാന്തെന്ന് പറയുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും താരം പറയുന്നു. സമ എപ്പോഴും അവരുമായി തല്ലുപിടിത്തമാണ്. താന്‍ അങ്ങനെയല്ല അവരുടെ ഗുഡ് ബുക്കിലാണ്. ആദമിന് 5 വയസ്സായി, ഹയയ്ക്ക് 2 വയസ്സ്. ഇവര്‍ മുഴുവന്‍ സമയവും സമയുടെ കൂടെയാണ്. താന്‍ നല്ല കലക്കന്‍ ഫാദറാണെന്ന് താരം പറയുന്നു. സമയും ഇക്കാര്യം ശരിവെക്കുമെന്നും താരം പറയുന്നു. ആദുവിന്റേയും ഹയയുടേയും ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ രണ്ടുപേരും ഡാഡയെന്നാണ് പറയാറുള്ളതെന്നും താരം പറയുന്നു.


Click it and Unblock the Notifications