ടൊവിനോയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു! ആ വേഷത്തെക്കുറിച്ച് ആലോചിക്കാനേ വയ്യെന്നും ആസിഫ് അലി!

നായകപ്രാധാന്യവും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതുമായിരിക്കണം സ്വന്തം കഥാപാത്രമെന്ന നിര്‍ബന്ധബുദ്ധിയില്ലാത്തവരാണ് ഇന്നത്തെ താരങ്ങള്‍. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കാണ് യുവതലമുറ പ്രാധാന്യം കൊടുക്കുന്നത്. അതിനാല്‍ത്തന്നെ ചെറിയ കഥാപാത്രവും അധികം സ്‌ക്രീന്‍ പ്രസന്‍സുമൊന്നുമില്ലെങ്കിലും അവര്‍ അത്തരം കഥാപാത്രങ്ങളായി മാറാറുണ്ട്. അതുകൊണ്ട് തന്നെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഇന്നത്തെ കാലത്ത് എളുപ്പമാണ്. അങ്ങനെയൊരു സിനിമയുമായാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ വൈറസിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സംവിധായകന്‍ ഓരോരുത്തര്‍ക്കും നല്‍കിയത് എന്ന് മാത്രവുമല്ല അതാത് കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ഓരോരുത്തരും. നിപ അതിജീവനത്തിന്റെ കഥയുമായെത്തിയ വൈറസില്‍ ജില്ല കാലക്ടറുടെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തിയത്. ഈ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ടൊവിയുമായി സംസാരിച്ചിരുന്നുവെന്നും തനിക്കൊരിക്കലും അത്തരത്തിലുള്ള കഥാപാത്രത്തെ ഓര്‍ക്കാനേ പറ്റില്ലെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ തുറന്നുപറച്ചില്‍.

Asif, Tovino

ജോലിയില്ലാത്തതും പ്രേമനൈരാശ്യം അനുഭവിക്കുന്നതുമായ കഥാപാത്രങ്ങളെയാണ് എന്നും തനിക്ക് ലഭിക്കാറുള്ളത്. അലസനായ തരത്തിലുള്ള കഥാപാത്രം. അതിനിടയില്‍ കലക്ടര്‍ വേഷം, അതേക്കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലുമാവില്ലെന്നും താരം പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു തന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. അവരവരുടെ കഥാപാത്രത്തോട് ഓരോ താരവും അങ്ങേയറ്റം നീലി പുലര്‍ത്തിയതിനാല്‍ ആരാണ് മികച്ചത് എന്ന് കണ്ടെത്തുന്നത് എളുപ്പമല്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X