മമ്മൂക്കയുടെ മാസ് ഡയലോഗ്! ആസിഫ് അലിയുടെ മുഖത്ത് നോക്കിയാണ് ആ സിനിമയ്ക്ക് പേരിട്ടത്!

കഴിഞ്ഞ വര്‍ഷം നിരവധി സിനിമകളിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ആസിഫ് അലി കാഴ്ച വെച്ചിരുന്നത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തില്‍ അന്തിമ പട്ടികയില്‍ വരെ എത്തിയിരുന്നു. ഇക്കൊല്ലവും മികവുറ്റ പ്രകടനവുമായാണ് ആസിഫിന്റെ സിനിമകള്‍ എത്തുന്നത്. ആഗസ്റ്റ് 3 ന് റിലീസിനെത്തിയ ഇബ്ലീസാണ് ആസിഫിന്റെ ഏറ്റവും പുതിയ സിനിമ.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയും രോഹിതും ഒന്നിച്ച ഇബ്ലീസ് തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു നേടിയിരുന്നത്. സിനിമയുടെ പേര് തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ളതാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. മമ്മൂക്കയുടെ രസകരമായ മറുപടിയെ കുറിച്ചും ആസിഫ് പറഞ്ഞിരുന്നു.

 ആസിഫിന്റെ വാക്കുകളിലേക്ക്..

ആസിഫിന്റെ വാക്കുകളിലേക്ക്..

ഇബ്ലീസ് തനിക്ക് ഏറെ ഇഷ്ടമുള്ള പേരാണെന്നാണ് ആസിഫ് പറയുന്നത്. പുതിയ പടമേതാണെന്ന് ചോദിച്ചാല്‍ ഇബ്ലീസ് ആണെന്നാണ് ഞാന്‍ പറയുന്നത്. കേള്‍ക്കുന്നവര്‍ ഉടനെ ഏത് നിനക്ക് പറ്റിയ പേരാണെന്ന് പറയും. വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള പേരാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ മമ്മൂക്ക.. ഇവന്റെ മുഖത്ത് നോക്കിയാണോ ചിത്രത്തിന് ഇബ്ലീസ് എന്ന പേരിട്ടതെന്ന് ചോദിച്ചു. എന്റെ ലുക്കിലും സ്വാഭാവത്തിലുമൊക്കെ ഇബ്ലീസുമായി ഒരു സാമ്യമുണ്ടെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്.

ഇബ്ലീസെന്ന പേര്

ഇബ്ലീസെന്ന പേര്

മുസ്ലിം കുടുംബത്തിലൊക്കെ ഈ പേര് വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്. കുറച്ച് വാത്സല്യത്തോടെ കുട്ടികളെയൊക്കെ ഇങ്ങനെ വിളിക്കാറുണ്ടെന്നും ആസിഫ് പറയുന്നു. ഇബ്ലീസിന്റെ കഥ പറയുന്നത് വേറെ ഏതെങ്കിലും ഒരു സംവിധായകനായിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കില്ലായിരുന്നു. എന്നാല്‍ രോഹിത്തിനെ എനിക്ക് നന്നായി അറിയാം. സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ എനിക്ക് മനസിലായതാണ്. സിനിമ മേക്കിംഗില്‍ മികച്ചതാക്കാന്‍ രോഹിത്തിന് സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നെന്നും ആസിഫ് പറയുന്നു.

 നായയെ കൊണ്ടുള്ള അഭിനയം

നായയെ കൊണ്ടുള്ള അഭിനയം

ഒരു സിനിമയില്‍ നായയെ കൊണ്ട് എങ്ങനെ അഭിനയിക്കുമെന്ന് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷെ അത്ഭുതമെന്ന് പറയാം ഒരാഴ്ച കൊണ്ട് നായ ഷൂട്ടിംഗ് മനസിലാക്കുകയും അതിനനുസരിച്ച് പെരുമാറാനും തുടങ്ങിയിരുന്നു. നായയുടെ ഭാഗത്ത് നിന്ന് നമുക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. നായയെ കൊണ്ട് സാധിച്ചില്ലെങ്കില്‍ എങ്ങനെ ചെയ്യുമെന്നതിനെ കുറിച്ച് മറ്റൊരു പ്ലാനുണ്ടായിരുന്നു. അതിന്റെ ഒന്നും ആവശ്യം വന്നിരുന്നില്ലെന്നും ആസിഫ് പറയുന്നു.

 ഇബ്ലീസ്

ഇബ്ലീസ്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത സിനിമയാണ് ഇബിലീസ്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് ഇബിലീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീല്ക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍ നായകിയായെത്തുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ജൈജു കുറുപ്പ്, എന്നിങ്ങനെ താരങ്ങളുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X