ഭാര്യ ഫോണില്‍ വിളിച്ച് എന്നും എന്നെ കൊണ്ട് പറയിപ്പിച്ചു! അവള്‍ ശരിക്കുമൊരു മാലാഖയാണെന്ന് ആസിഫ് അലി
ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. പേര് സൂചിപ്പിക്കുന്നത് പോലെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന കിടിലന്‍ ഫാമിലി എന്റര്‍ടെയിനറാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഈ സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു.
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ഭാര്യ സമയെ കുറിച്ചും ആസിഫ് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. എങ്കിലേ എന്നോട് പറ ഐ ലവ് യൂ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സിനിമ പേര് മാത്രമല്ല തന്റെ ഭാര്യയും ഒരു മാലാഖ തന്നെയാണെന്നാണ് ആസിഫ് പറയുന്നത്. ആസിഫിനൊപ്പം സിനിമയിലെ നായികയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

മുപ്പത്തിയഞ്ച് വയസുള്ള ശ്ലീവാച്ചന്‍ വിവാഹിതനാകുന്നു. അമ്പതിലധികം പ്രായമുള്ളവരുമായാണ് ശ്ലീവാച്ചന്റെ കൂട്ട്. രാത്രി അമ്മയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ടാപ്പിങ് തൊഴിലാളിയായ സാധാരണക്കാരനായ ശ്ലീവാച്ചന്‍ വിവാഹം ചെയ്യുന്നതാകട്ടെ ബാംഗ്ലൂരില്‍ നിന്നുള്ള പെണ്‍കുട്ടിയെയും. സാമൂഹ്യ പ്രധാന്യമുള്ളൊരു പ്രമേയമാണ് ചിത്രത്തിന്റേത്. ക്രിസ്ത്യാനികള്‍ക്കിടയിലുള്ള പ്രീ മാര്യേജ് കൗണ്‍സിങ് ഈ സിനിമയിലും കാണിക്കുന്നുണ്ട്.

കൗണ്‍സിലിങ് നല്‍കേണ്ട ഡോക്ടറെങ്ങനെ വേണമെന്ന് ഒരു യഥാര്‍ഥ ഡോക്ടറോട് സംസാരിച്ചപ്പോള്‍ അദ്ദേഹം വലിയ സന്തോഷത്തോടെ പറഞ്ഞു. നിങ്ങളിത് പറയേണ്ട വിഷയം തന്നെയാണ്. ദാമ്പത്യ ജീവിതത്തില്‍ ആളുകള്‍ പുറത്ത് പറയാന്‍ നാണിക്കുന്ന പല വിഷയങ്ങളുണ്ട്. അവയൊക്കെയാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. വളരെ കോമേഴ്‌സ്യലായി ഒട്ടും വള്‍ഗറല്ലാതെ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച ചിത്രമാണിതെന്നും ആസിഫ് പറയുന്നു.

ആസിഫിന്റെ കെട്ട്യോള്‍ മാലാഖയാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതേ എന്നായിരുന്നു ഉത്തരം. ഈ ടീഷര്‍ട്ട് ഭാര്യ അയണ്‍ ചെയ്ത് തന്നതാണ്. ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് ശല്യപ്പെടുത്താറില്ല. കുറേ ഏറെ കാരണങ്ങളുണ്ട്. സമ മാലാഖലയാവാന്‍. സിനിമ ഷൂട്ടിങിനിടയില്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍ പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞ് സമ ചോദിക്കും ഇക്ക ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പേരെന്തായിരുന്നുവെന്ന്. ഇങ്ങനെ ഒരുപാട് തവണ പറഞ്ഞ് കൊടുത്തു. അവസാനം എനിക്ക് ദേഷ്യം വന്ന് തുടങ്ങി. ഞാന്‍ ചോദിച്ചു. ഞാനഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓര്‍ത്തിരിക്കാന്‍ നിനക്ക് വയ്യേയെന്ന്. അപ്പോള്‍ അവള്‍ പറയുകയാണ്... അല്ല കെട്ട്യയോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നത് കേള്‍ക്കാന്‍ വേണ്ടിയാണിതെന്ന്.

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് എസ് ഛായഗ്രഹണം നിര്‍വഹിക്കുന്നു. സിനിമാ തിരക്കുകളില്‍ നിന്നും മാറി ഭാര്യയോടൊപ്പം അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു താരദമ്പതികള്‍ അവധി ദിനം ചെലവിട്ടത്. ഇവിടെ നിന്നുള്ള രസകരമായ ചിത്രങ്ങളും വീഡിയോസും സമയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.


Click it and Unblock the Notifications