എനർ‌ജി കുറയുമ്പോൾ സാരിയുടുത്ത് ഒരുങ്ങി നടക്കും, കേട്ടപ്പോൾ തന്നെ സൈക്കോയാണെന്ന് ക്ലു കിട്ടി; അനശ്വരയും ആസിഫും

ഓരോ സിനിമ കഴിയുമ്പോഴും ആസിഫ് അലിക്കും അനശ്വര രാജനുമുള്ള ആരാധകരുടെ എണ്ണം കൂടുകയാണ്. ചീത്ത നേരം പോയി നല്ല നേരം വരുമെന്നത് ഇരുവരുടേയും കാര്യത്തിൽ ശരിയാണ്. ഇരുവർക്കും ഉള്ളത് സ്വമേധയാ രൂപം കൊണ്ട ആരാധക വൃന്ദമാണ്. ​ഗോഡ് ഫാദേഴ്സ് ഇല്ലാതെ സിനിമയിൽ വന്ന് നല്ല കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ചാണ് ഇരുവരും ഇന്ന് മലയാള സിനിമയുടെ മുഖങ്ങളായി മാറിയത്.

ആസിഫും അനശ്വരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച രേഖാചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ​ഗംഭീര ചിത്രമെന്നാണ് റിപ്പോർട്ട്. അടുത്ത കാലത്തായി തൊടുന്നതെല്ലാം പൊന്നാക്കുന്ന അഭിനേതാക്കൾ കൂടിയാണ് ഇരുവരും. റിലീസ് ദിവസത്തെ പ്രേക്ഷക പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ സിനിമ വൻ വിജയമായി മാറുമെന്നത് തീർച്ച.

Asif Ali Anaswara Rajan

ഈ വർഷം മലയാളത്തിൽ പിറക്കാൻ പോകുന്ന ആദ്യത്തെ ഹിറ്റ് എന്ന ടൈറ്റിലും രേഖാചിത്രത്തിന് ലഭിച്ചേക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം സിനിമയുടെ പ്രമോഷനായി അനശ്വരയും ആസിഫും ഓടി നടക്കുകയായിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം താരങ്ങൾ റേഡിയോ മാങ്കോയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ഇരുവരും ഒരുമിച്ചുള്ള ഇന്റർവ്യു മുഴുവൻ ആങ്ങള-പെങ്ങൾ വൈബാണ്.

വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ അനശ്വര തന്റെ വിചിത്രമായ ചില ജീവിത രീതികളെ കുറിച്ച് പങ്കുവെച്ചു. സാരിയോടുള്ള ഇഷ്ടത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചാണ് അനശ്വര സംസാരിച്ച് തുടങ്ങിയത്. നടിയുടെ ഇൻസ്റ്റ ​ഹാന്റിലുള്ള ഏറെയും ഫോട്ടോകൾ സാരിയുടുത്തുള്ളതാണ്. സാരി ഉടുത്ത് ഒരുങ്ങി നടക്കാൻ എനിക്ക് ഇഷ്ടമാണ്.

എനർജി ലോയായിരിക്കുമ്പോൾ ഒരുങ്ങി സാരിയുടുത്ത് പൊട്ടൊക്കെ തൊട്ട് നടക്കാൻ എനിക്ക് ഇഷ്ടമാണ് അനശ്വര പറഞ്ഞ് അവസാനിപ്പിച്ചു. ഉടനെ ആസിഫ് അലി കൗണ്ടറെത്തി. പയ്യന്നൂർ ഭാ​ഗത്ത് പലരും രാത്രി അനശ്വരയെ കണ്ട് പേടിച്ചിട്ടുണ്ട്. സാരിയൊക്കെ ഉടുത്ത് പൊട്ടൊക്കെ തൊട്ട് അനശ്വര ഇറങ്ങി നടക്കും എന്നാണ് ആസിഫ് പറഞ്ഞത്. ശരിയാണ് താൻ വയലിലൂടെ നടക്കാറുണ്ടെന്ന് അനശ്വരയും കൂട്ടിച്ചേർത്തു.

ഒരു പ്രത്യേകതരം സൈക്കോയാണ് അനശ്വരയെന്ന് തനിക്ക് ഒരു സ്ഥലത്ത് നിന്ന് റിപ്പോർട്ട് കിട്ടിയെന്നാണ് പിന്നീട് അവതാരക പറഞ്ഞത്. അത് ഉള്ളതാണെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. വിഷമം വരുമ്പോൾ സാരിയുടുത്ത് പൊട്ട് തൊട്ട് പറമ്പിൽ കൂടെ നടക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു ക്ലു കിട്ടിയെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

Asif Ali Anaswara Rajan

ആസിഫിന്റെ കൗണ്ടർ കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് താൻ അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് അനശ്വരയും സമ്മതിച്ചു. താനൊരു ക്ലീനിങ് ഫ്രീക്കാണെന്നും അനശ്വ കൂട്ടിച്ചേർത്തു. എനിക്ക് ക്ലീനിങ് വളരെ ഇഷ്ടമാണ്. സ്ട്രസുണ്ടാകുമ്പോൾ മൈന്റ് ഫ്രീയാക്കാൻ എന്നെ സഹായിക്കുന്നത്ത ഇത്തരം ക്ലീനിങ് ജോലികളാണ്.

ഹൈജീനെക്കാളും എല്ലാം എടുത്ത് അടുക്കിവെക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ചെയ്ത് തുടങ്ങിയാൽ നിർത്താൻ എനിക്ക് ബു​ദ്ധിമുട്ടാണ് എന്നാണ് അനശ്വര പറഞ്ഞത്. അനശ്വരയുടെ വിചിത്രമായ താൽപര്യങ്ങൾ കേട്ടശേഷം എല്ലാ വീട്ടിലും ഒരു അനശ്വര രാജൻ വേണമെന്നാണ് ആസിഫ് അലി പറഞ്ഞത്. ഇരുപത്തിരണ്ടുകാരിയായ അനശ്വര ഭാവിയിൽ തെന്നിന്ത്യയിൽ തന്നെ തിരക്കുള്ള നായിക നടിയായി മാറുമെന്നാണ് പ്രവചനങ്ങൾ.

നേര് ഇറങ്ങിയശേഷം അനശ്വരയിലെ അഭിനേത്രിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 2017ൽ ഉദാഹരണം സുജാതയിൽ ബാലതാരമായാണ് അനശ്വര സിനിമയിലേക്ക് എത്തുന്നത്. മൂന്നാമത്തെ സിനിമ മുതൽ നായിക വേഷങ്ങൾ ചെയ്ത് തുടങ്ങി. 2024ൽ അനശ്വര ഭാ​ഗമായ നേര്,
എബ്രഹാം ഓസ്ലർ, ​ഗുരുവായൂർ അമ്പലനടയിൽ എല്ലാം വിജയമായിരുന്നു. അതിനാൽ ഭാ​ഗ്യ താരമായിട്ട് കൂടിയാണ് അനശ്വരയെ കാണുന്നത്.

More from Filmibeat

Read more about: asif ali anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X