ഭർത്താവിന്റെ ജീവിതത്തിലുണ്ടായത് വലിയ സംഭവങ്ങൾ, അധികമാരും അറിഞ്ഞില്ല; കാരണം അസിന്റെ തീരുമാനം
അഭിനയ രംഗം വിട്ടിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നടി അസിനെ പ്രേക്ഷകർ മറന്നിട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിലെ താരറാണിയായിരുന്ന അസിൻ ബോളിവുഡിലേക്ക് കടന്നപ്പോഴും വിജയം കെെ വരിച്ചു. മലയാളിയാണെങ്കിലും മലയാള സിനിമാ ലോകത്ത് അസിന് ശോഭിക്കനായില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് അസിൻ ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ പ്രധാന നായിക അസിനായിരുന്നില്ല. ഈ സിനിമ പരാജയപ്പെടുകയും ചെയ്തു. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിനെ കണ്ടില്ല. കാരണം അപ്പോഴേക്കും തമിഴ്, തെലുങ്ക് സിനിമകളിൽ നടിക്ക് തിരക്കായി.
പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് ഈ ഭാഷകളിലുണ്ട്. സൂര്യ നായകനായ ഗജിനിക്ക് ശേഷമാണ് അസിന്റെ താരമൂല്യം കുതിച്ചുയരുന്നച്. ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ നായികയായെത്തി. ഈ സിനിമയും സൂപ്പർഹിറ്റായി. ബോളിവുഡിൽ നിന്നും ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ അസിനെ തേടിയെത്തി.

എന്നാൽ ബോളിവുഡിലെ താരത്തിളക്കം അസിന് അധികകാലം ആസ്വദിക്കാനായില്ല. മുംബെെ സിനിമാ ലോകവുമായി പൊരുത്തപ്പെടാൻ അസിന് സാധിച്ചിരുന്നില്ല. പിആർ വർക്കും മത്സരവും നന്നായുള്ള ബോളിവുഡിൽ കുറച്ച് സിനിമകളേ അസിൻ ചെയ്തിട്ടുള്ളൂ. ഓൾ ഈസ് വെൽ ആണ് അസിൻ അവസാനമായി അഭിനയിച്ച സിനിമ. ഈ ചിത്രം പരാജയപ്പെട്ടു. 2016 ൽ രാഹുൽ ശർമയെ വിവാഹം ചെയ്ത അസിൻ സിനിമാ രംഗം വിട്ടു. പിന്നീട് ലെെം ലെെറ്റിൽ അസിനെ കണ്ടിട്ടില്ല.
അന്ന് രാഹുൽ ശർമയും തന്റെ പ്രൊഫഷനിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. മെെക്രോമാക്സ് ഫോൺ കമ്പനിയുടെ സഹസ്ഥാപകനാണ് രാഹുൽ ശർമ്മ. അന്ന് ഈ ഫോണിന് ഇന്ത്യയിൽ വലിയ മാർക്കറ്റുണ്ട്. കോടികളുടെ ആസ്തിയുടെ രാഹുൽ ശർമ്മ അന്ന് വാർത്തകളിൽ നിറഞ്ഞു. എന്നാൽ പിന്നീട് സാഹചര്യം മാറി. ചെെനീസ് മൊബെെൽ കമ്പനികളുടെ കടന്ന് വരവോട് രാഹുൽ ശർമയുടെ കമ്പനി തകർന്നടിഞ്ഞു.

ഒരു കമ്പനി മേധാവിക്ക് സംഭവിക്കാവുന്ന വലിയ തിരിച്ചടിയാണ് കമ്പനിയുടെ പതനം. പ്രമുഖ നടിയുടെ ഭർത്താവ് കൂടിയായതിനാൽ ഈ വാർത്ത കത്തിപ്പടരേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. ഇതിന് പ്രധാന കാരണം അസിൻ പൂർണമായും ലെെം ലെെറ്റിൽ നിന്ന് മാറി സ്വകാര്യ ജീവിതം നയിച്ചതാണ്. അഭിമുഖങ്ങളിലോ ഷോകളിലോ ഒന്നും അസിനെ പിന്നീട് കണ്ടിട്ടില്ല. ജീവിതത്തിൽ ഇത്രയും വലിയ സംഭവങ്ങൾ നടന്നിട്ടും അതൊന്നും പുറത്ത് വലിയ ചർച്ചയാകാതിരിക്കാൻ അസിന്റെ ഈ തീരുമാനം ഉപകരിച്ചു.
എന്നാൽ ഇപ്പോൾ അതല്ല സാഹചര്യം. സോഷ്യൽ മീഡിയ മുമ്പത്തേക്കാൾ സജീവമാണ്. അസിന്റെ കരിയറും ജീവിതവും റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ചർച്ചയാകുന്നു. ഇതിനിടെ ഈയടുത്ത് രാഹുൽ ശർമ്മ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയുണ്ടായി. കമ്പനി തകർന്നെങ്കിലും പിന്നീട് അതിനേക്കാൾ വരുമാനം ലഭിക്കുന്ന ഫോൺ കോംപംണന്റുകളുടെ മാനുഫാക്ച്വറിംഗിലേക്ക് ഉൾപ്പെടെ കടന്നെന്ന് രാഹുൽ ശർമ്മ വ്യക്തമാക്കി. അഭിനയ രംഗത്തേക്ക് അസിൻ തിരിച്ച് വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നടി സിനിമാ ലോകത്തേക്ക് തിരിച്ച് വരാനുള്ള സാധ്യത കുറവാണ്. വിവാഹ ശേഷം സിനിമാ ലോകവുമായി ഒരു ബന്ധവും പുലർത്താൻ തനിക്ക് താൽപര്യമില്ലെന്ന് അസിൻ വ്യക്തമാക്കിയതാണ്.


Click it and Unblock the Notifications











