കേരള സാരിയിൽ അസിൻ! കുടുംബത്തിനോടൊപ്പം ഓണം ആഘോഷിച്ച് താരം, ചിത്രം വൈറൽ

ചുരുങ്ങിയ സമയത്തിനുളളിൽ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അസിൻ. മലയാള സിനിമയിലൂടെ സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ, ബോളിവുഡ് ചിത്രങ്ങളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന അസിൻ സോഷ്യൽ മീഡിയയിൽ പോലും അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴി മലയാളി പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ഓണഘോഷ ചിത്രങ്ങൾ പുറത്ത്.

 asin

ഭർത്താവ് രാഹുൽ ശർമ്മയ്ക്കും മകൾ അരിനുമൊത്തുള്ള ഓണാഘോഷ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കേരള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അസിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവ് രാഹുലും കേരളീയ വേഷമായ വെള്ള മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്നത്. മകൾ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. കേരളീയ സ്റ്റൈലിലുളള പാവാടയും ഉടുപ്പുമാണ് മകളുടെ വേഷം. അരിന്റെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനോടൊപ്പമുളള ചിത്രവും താരവും പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ദില്ലിയിലാണ് താമസം.

ഹൗസ് ഫുൾ 2 ന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് അസിനും രാഹുലും തമ്മിൽ കാണുന്നത്. നടൻ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുൽ, ഇദ്ദേഹം മുഖേനെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് അടുത്ത സുഹൃത്തുക്കളാവുകയും, ഈ സൗഹൃദയം വിവാഹത്തിലെത്തുകയായിരുന്നു. കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അസിൻ അഭിനയിച്ചതെങ്കിലും ഇതെല്ലാ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയ്ക്കൊപ്പമുള്ള ഗജിനി താരത്തിന്റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു സമ്മാനിച്ചത്.

View this post on Instagram

#Throwback to last year, 1st Onam as parents :)

A post shared by Asin Thottumkal (@simply.asin) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X