ഇത്തവണയും മകൾ മാത്രം; അസിനെ ആരാധകർ കാണാതായിട്ട് ആറ് വർഷം! ഈസ്റ്റർ ചിത്രങ്ങൾ വൈറൽ

മിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് അസിൻ. 2000 ങ്ങളുടെ തുടക്കത്തിലായിരുന്നു അസിന്റെ കരിയറിലെ മികച്ച സമയം. ആദ്യ ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയായിരുന്നു. പ്രാധാന്യം കുറഞ്ഞ കഥാപാത്രത്തെയാണ് ഈ സിനിമയിൽ അസിൻ ചെയ്തത്. പിന്നീട് മലയാളത്തിൽ ഒരു പരീക്ഷണത്തിന് അസിൻ നിന്നില്ല. തമിഴ് സിനിമയിലേക്ക് ശ്രദ്ധ കൊടുത്തു.

പിന്നീട് ഹിറ്റുകളുടെ ഒരു നിര തന്റെ അസിൻ സൃഷ്ടിച്ചു. ഒരു മലയാള പ്രൊഡക്ഷൻ കമ്പനിക്ക് താങ്ങാൻ പറ്റാത്ത വിലപിടിപ്പുള്ള നായിക നടിയായി അസിൻ മാറി. പോക്കിരി, ​ഗജിനി, ദശാവതാരം തുടങ്ങിയ സൂപ്പർ സ്റ്റാർ സിനിമകളിൽ ​അഭിനയ പ്രാധാന്യമുള്ള വേഷം അസിന് ലഭിച്ചെന്നതും ശ്ര​ദ്ധേയമാണ്. സൂര്യ നായകനായ ​ഗജിനിയിൽ ചെയ്ത വേഷത്തിലൂടെ നടിയുടെ കരിയർ ​ഗ്രാഫ് മാറി മറിഞ്ഞു. ഇതേ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അസിൻ നായികയായെത്തി.

ആദ്യ ഹിന്ദി സിനിമ ആമിർ ഖാനൊപ്പമെന്നതും ​ഗുണം ചെയ്തു. പിന്നീട് സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ നായികയായി. തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദിയിലേക്ക് കടന്ന അസിന് ആദ്യ ഘട്ടത്തിൽ തുടരെ ഹിറ്റുകൾ ലഭിച്ചു. ശ്രീദേവിക്ക് ശേഷം തെന്നിന്ത്യയിൽ നിന്നും ബോളിവുഡ് അടക്കി വാഴുന്ന താരമായി അസിൻ വളരുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. നടിയുടെ കരിയറിൽ പരാജയങ്ങൾ വന്നു.

Asin

ഇടക്കാലത്ത് സിനിമകളിൽ നടി സജീവമല്ലാതെയായി. വിവാഹ ശേഷം 2016 ൽ അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്ന് അസിൻ പ്രഖ്യാപിച്ചു. പിന്നീട് അസിനെ ലൈം ലൈറ്റിൽ കണ്ടിട്ടേയില്ല. ബിസിനസ്കാരനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുമുണ്ട്. സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാനായിരുന്നു അസിന്റെ തീരുമാനം. ചെറിയ പ്രായം മുതേല അഭിനയിക്കുന്നതിനാൽ ഇനിയും തിരക്കു പിടിച്ച് അഭിനയിക്കാൻ വയ്യെന്ന് അസിൻ വ്യക്തമാക്കി.

ബോളിവുഡിലെ മിക്ക താരങ്ങൾക്ക് പിറകെയും ഇന്ന് പാപ്പരാസികളുണ്ട്. എന്നാൽ പാപ്പാരാസി ക്യാമറകളിൽ പോലും അസിനെ ആരും കാണുന്നില്ലെന്നത് കൗതുകകരമാണ്. സോഷ്യൽ മീഡിയയിലും അസിൻ സജീവമല്ല. വർഷങ്ങളായി തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടില്ല. 2017 ലാണ് നടി അവസാനമായി തന്റെ ഒരു ഫോട്ടോ പങ്കുവെച്ചത്.

Asin

എന്നാൽ ഇടയ്ക്ക് അസിൻ പങ്കുവെക്കുന്ന ഫോട്ടോ ആരാധക ശ്രദ്ധ നേടാറുണ്ട്. മകൾ അറിന്റെ ചിത്രമാണ് അസിൻ പങ്കുവെക്കാറ്. ഇപ്പോഴിതാ ഈസ്റ്റർ ദിനത്തിലും അസിൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. അസിൻ മകളുടെ ഫോട്ടോ മാത്രം പങ്കുവെക്കുന്നതെന്താണെന്ന് ഇടയ്ക്ക് ആരാധകർ ചോദിക്കാറുണ്ട്.

വർഷങ്ങൾക്കിപ്പുറം അസിൻ എങ്ങനെയിരിക്കുന്നെന്ന് പോലും ആരാധകർ അറിയുന്നില്ല. സിനിമകളിൽ അഭിനയിക്കുന്ന കാലത്തേ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയായിരുന്നു അസിൻ. അനാവശ്യ വിവാദങ്ങളിലോ ​ഗോസിപ്പുകളിലോ അസിനെ അധികം കണ്ടിട്ടില്ല.

വർഷങ്ങൾക്കിപ്പുറം അസിൻ എങ്ങനെയിരിക്കുന്നെന്ന് പോലും ആരാധകർ അറിയുന്നില്ല. സിനിമകളിൽ അഭിനയിക്കുന്ന കാലത്തേ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയായിരുന്നു അസിൻ. അനാവശ്യ വിവാദങ്ങളിലോ ​ഗോസിപ്പുകളിലോ അസിനെ അധികം കണ്ടിട്ടില്ല. സിനിമയിലേക്ക് ഇനി അസിൻ തിരിച്ച് വരുമോ എന്ന് വ്യക്തമല്ല.

തമിഴിൽ അവസാനമായി നടി ചെയ്ത സിനിമ വിജയ്ക്കൊപ്പം കാവലൻ ആയിരുന്നു. മലയാള ചിത്രം ബോഡി​ ​ഗാർഡിന്റെ തമിഴ് റീമേക്കായിരുന്നു സിനിമ. സിനിമയിലെ കഥ ഇഷ്ടപ്പെട്ടതിനാൽ ബോളിവുഡിലെ തിരക്കുകൾ മാറ്റി ചെറിയ പ്രതിഫലത്തിന് അഭിനയിക്കാൻ അസിൻ തയ്യാറാവുകയായിരുന്നത്രെ. മലയാളം പതിപ്പിൽ അഭിനയിച്ച നയൻതാരയും പ്രതിഫലം കുറച്ചാണ് അഭിനയിച്ചത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X