ഇന്ന് ഞങ്ങളുടെ ബേബിയും ഒപ്പമുണ്ട്; ഒരു ഡസൻ വർഷങ്ങൾക്ക് മുമ്പായിരുന്നു അത്; സന്തോഷം പങ്കുവെച്ച് അസിൻ

ലൈം ലൈറ്റിൽ നിന്നും അസിൻ മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ പ്രിയ നടിയെ ആരാധകർ മറന്നിട്ടില്ല. തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയിരുന്ന അസിൻ സൂപ്പർതാരങ്ങളുടെ സിനിമകളിൽ നായികയായി തിളങ്ങിയതാണ്. കമൽ ഹാസൻ, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയവർക്കൊപ്പം തമിഴകത്തെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമായി. തെലുങ്കിലും മികച്ച സിനിമകൾ അസിനെ തേടി വന്നു. ബോളിവുഡിൽ സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുടെ നായികയായി.

വലിയ പ്രതീക്ഷയോടെയാണ് അസിന്റെ ബോളിവുഡിലെ ഉയർച്ച ആരാധകർ കണ്ടത്. എന്നാൽ തമിഴകത്തെ പോലെ തരം​ഗം സൃഷ്ടിക്കാൻ അസിന് സാധിച്ചില്ല. 2016 ൽ വിവാഹിതയായി ലെെം ലൈറ്റ് വിടുകയും ചെയ്തു. മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമ്മയെ വിവാഹം ചെയ്ത അസിന് ഒരു മകളുമുണ്ട്. അരിൻ എന്നാണ് മകളുടെ പേര്. സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകുകയാണ് അസിൻ ഇന്ന്.

Asin

പൊതുവെ ബി ടൗണിലെ പാപ്പരാസി ക്യാമറകൾക്ക് മുന്നിൽ നിന്നും രക്ഷപ്പെടാൻ താരങ്ങൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ അസിനെ ക്യാമറയ്ക്ക് മുന്നിൽ കണ്ടിട്ട് ഏറെക്കാലമായി. സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടെങ്കിലും മകളുടെ ഫോട്ടോകളേ പങ്കുവെക്കാറുള്ളൂ. ഇപ്പോഴിതാ തന്റെ യാത്രയുടെ ഫോട്ടോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ് അസിൻ. ​ഗ്രീസിലെ സന്റോരിനി ദ്വീപിലാണ് അസിനും കുടുംബവുമുള്ളത്.

ഒരു ഡസൻ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ‌ ആദ്യമായി ഹോളിഡേയ്ക്ക് ഒരുമിച്ചെത്തിയിടത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ മകളും ഒപ്പമുണ്ടെന്നാണ് അസിൻ സന്റൊരിനിയിൽ നിന്നുള്ള ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. മകളുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

Asin

നേരത്തെ അസിനും രാഹുൽ ശർമ്മയും വേർപിരിയുന്നു എന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടി അഭ്യൂഹങ്ങൾ നിഷേധിച്ചു. വർഷങ്ങളായി ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന അസിൻ‍ ഭർത്താവിനൊപ്പം ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് വിവരം. കോടികളുടെ ആസ്തി രാഹുൽ ശർമ്മയ്ക്കുണ്ട്.

വിവാഹ നിശ്ചയത്തിന് ആറ് കോടി രൂപയുടെ മോതിരമാണ് രാഹുൽ ശർമ്മ അസിനെ അണിയിച്ചത്. സിനിമാ രം​ഗത്ത് ഇനി തുടരില്ലെന്നും ചെറുപ്പം മുതൽ വർക്ക് ചെയ്യുന്നതിനാൽ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് താൽപര്യമെന്നും അസിൻ നേരത്തെ വ്യക്തമാക്കിയതാണ്. കാവലൻ ആണ് അസിൻ തമിഴിൽ ചെയ്ത അവസാന സിനിമ.

2015 ൽ പുറത്തിറങ്ങിയ ഓൾ ഈസ് വെൽ എന്ന ബോളിവുഡ് ചിത്രമാണ് അസിൻ അവസാനം ചെയ്ത സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ​ തെന്നിന്ത്യയിലേത് പോലെ ബോളിവുഡിൽ വലിയ വിജയങ്ങൾ അസിന് തു‌ടരെ ലഭിച്ചിരുന്നില്ല. കരിയറിലെ അവസാന കാലഘട്ടത്തിൽ താരത്തിന് വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ സിനിമാ രം​ഗത്തേക്ക് എത്തിയത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X