കുടുംബം പണ്ടേ ധനികർ, അച്ഛന്റെ കണിശത കുറഞ്ഞപ്പോൾ അസിൻ നേരിട്ടത്; താരം ഇന്ന് എവിടെ?

അസിൻ അഭിനയ രം​ഗം വിട്ടിട്ട് വർഷങ്ങളായി. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ബി​ഗ് സ്ക്രീനിൽ മാത്രമല്ല അസിനെ കാണാത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി അസിനെ എവിടെയും ആരാധകർ കണ്ടിട്ടില്ല. പൊതുവേദികളിലോ എയർപോർട്ടിലോ പാപ്പരാസി ക്യാമറകളിലൂടെയോ അസിനെ കണ്ടവരില്ല. എങ്ങനെ ഇത്രയും സ്വകാര്യമായ ജീവിതം അസിന് നയിക്കാൻ പറ്റുന്നു എന്നാണ് ആരാധകരുടെ ചോദ്യം. എന്തുകൊണ്ട് വിവാഹ ശേഷം താരം സിനിമാ ലോകത്തോട് ഇത്രയും അകൽച്ച കാണിക്കുന്നെന്ന ചോദ്യവുമുണ്ട്.

സിനിമാ രം​ഗത്തേക്ക് വരുന്ന നായിക നടിമാരിൽ നിന്നും ചില കാര്യങ്ങളിൽ അസിൻ വ്യത്യസ്തയായിരുന്നു. പ്രശസ്തിക്കൊപ്പം പണവും ആ​ഗ്രഹിച്ചാണ് പലരും സിനിമാ രം​ഗത്തേക്ക് വരുന്നത്. എന്നാൽ അസിൻ മുമ്പേ തന്നെ ധനികയായിരുന്നു. അച്ഛൻ ജോസഫ് തോട്ടുങ്കൽ മുൻ സിബിഐ ഉദ്യോ​ഗസ്ഥൻ. പിന്നീട് ചില ബിസിനസുകളും ചെയ്തു. അമ്മ സെലിൻ തോട്ടുങ്കൽ മെഡിക്കൽ സർജനും.

Asin

ഇവരുടെ ഏക മകളാണ് അസിൻ. അച്ഛന്റെ സംരക്ഷണത്തിലാണ് അസിൻ‌ കരിയറിൽ ഉടനീളം മുന്നോട്ട് പോയത്. അക്കാലത്ത് പല നായികമാർക്കും ഒപ്പം സെറ്റിൽ വന്നിരുന്നത് അമ്മമാരാണ്. എന്നാൽ അസിനൊപ്പം എത്തിയത് അച്ഛനാണ്. അസിന്റെ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുത്തതും ഡേറ്റുകൾ നോക്കിയതുമെല്ലാം പിതാവാണ്. തമിഴിൽ വെറും പത്ത് സിനിമകൾ മാത്രമേ അസിൻ ചെയ്തിട്ടുള്ളൂ. അൽവാർ എന്ന ഒറ്റ സിനിമ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ബാക്കിയെല്ലാം ഹിറ്റാണ്.

അസിന്റെ പിതാവിന്റെ ഇടപെടൽ ഈ കരിയർ ​ഗ്രാഫിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബോളിവു‍ഡിലേക്ക് പോയപ്പോൾ മാത്രമാണ് അസിന്റെ പിതാവിന്റെ ഇടപെടൽ കുറഞ്ഞത്. തമിഴകം പോലെയായിരുന്നില്ല അസിന് ബോളിവുഡ്. ​ഗോസിപ്പുകളും കുപ്രചരണങ്ങളും ഒരുപാടുണ്ടാകുന്ന മേഖല.

Asin

അസിന്റെ പിതാവ് നടിയുടെ പ്രൊജക്ടുകളിൽ വലിയ ഇടപെടൽ നടത്തുന്നെന്നും മേക്കേർസ് ഇതിൽ സംതൃരപ്തരല്ലെന്നും ​ഗോസിപ്പുകൾ അക്കാലത്ത് വന്നിരുന്നു. നടി ഇത് നിഷേധിക്കുകയും ചെയ്തു. അച്ഛന്റെ ഇടപെടൽ കുറഞ്ഞതോടെ അസിന്റെ ബോളിവുഡ് ​ഗ്രാഫിൽ വീഴ്ചയും വന്നു. തെന്നിന്ത്യൻ സിനിമകളിലേത് പോലെ ഒരുപാട് ഹിറ്റുകൾ അസിന് ബോളിവുഡിൽ ലഭിച്ചില്ല. തുടക്കം ​ഗംഭീരമായിരുന്നെങ്കിലും പിന്നീട് പരാജയങ്ങൾ വന്നു.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X