മകൾക്ക് സംരക്ഷണ വലയമായി അച്ഛൻ, ചീത്തപ്പേരുണ്ടാക്കാതെ അസിൻ; താരറാണിയായതിങ്ങനെ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിലെത്തി ശ്രദ്ധ നേടിയ നടിയാണ് അസിൻ. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി അസിൻ മാറി നിൽക്കുകയാണ്. 2016 ൽ വിവാഹം കഴിഞ്ഞതോടെയായിരുന്നു തീരുമാനം. തമിഴിലും തെലുങ്കിലും ഏറ്റവും താരമൂല്യമുണ്ടായിരുന്ന നടിയാണ് അസിൻ. അക്കാലത്ത് വിവാദങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കാൻ അസിന് കഴിഞ്ഞു. താരജാഡകളില്ലാത്ത സാധാരണക്കാരിയായി അസിൻ എല്ലാവരോടും പെരുമാറി. ഇതേക്കുറിച്ച് ഒരിക്കൽ അസിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!
അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!

എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയതും അങ്ങനെയാണ്. അച്ഛൻ സിനിമയിലേക്ക് വരുന്നതിന് മുമ്പേ പറഞ്ഞത് വിജയം തലയ്ക്ക് പിടിക്കരുത്, പരാജയം ഹൃദയത്തിലേക്ക് എടുക്കരുത് എന്നാണ്. അത് വളരെ വാല്യുബിളായ ഉപദേശമായിരുന്നു. ഏത് പ്രാെഫഷനിലായാലും ജീവിതത്തിൽ ആയാലും അത് അങ്ങനെയാണെന്നും അസിൻ പറഞ്ഞു. അച്ഛന്റെ ഉപദേശം പ്രാവർത്തികമാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഞാൻ എന്റെ മാതാപിതാക്കളുടെ കൂടെ തന്നെയാണ്. ഞാൻ മാറി അങ്ങനെ താമസിച്ചിട്ടില്ല. എന്റെ പ്രധാന സ്വാധീനം അവരാണ്.

Asin

വിജയം തലയ്ക്ക് പിടിക്കാത്ത ആളാണ് ഞാനെന്ന് എനിക്ക് തോന്നുന്നു. എനിക്ക് വിജയം എന്റെ നിബന്ധനകൾക്ക് അനുസരിച്ച് മതി. അതിൽ നിന്ന് വിട്ടുള്ള വിജയം എനിക്ക് വേണ്ട. ആ വിജയം ഞാൻ ആ​ഗ്രഹിക്കുന്നില്ല. അങ്ങനെ വിജയം കിട്ടിയില്ലെങ്കിൽ വേണ്ട. എന്ത് വേണം, വേണ്ട എന്ന് വ്യക്തമായ ഐഡിയ ഉണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല. ഞാൻ വ്യത്യസ്തയാണെന്ന് തോന്നിക്കണമെന്ന ഉദ്ദേശം എനിക്കില്ല. എനിക്കിഷ്ടമുള്ള പ്രൊജക്ട് എടുക്കുന്നു. അതിനപ്പുറം ഒന്നും തെളിയിക്കാനില്ലെന്നും അന്ന് അസിൻ പറഞ്ഞു.

'മുഖം കരുവാളിച്ചു കരൾ അടിച്ചുപോയി, രണ്ട് കുടുംബം തുലച്ചതല്ലേ'; ആദിത്യൻ ജയന്റെ രൂപം കണ്ട് അമ്പരന്ന് ആരാധകർ!
'മുഖം കരുവാളിച്ചു കരൾ അടിച്ചുപോയി, രണ്ട് കുടുംബം തുലച്ചതല്ലേ'; ആദിത്യൻ ജയന്റെ രൂപം കണ്ട് അമ്പരന്ന് ആരാധകർ!

ഒപ്പം അഭിനയിച്ച സൂപ്പർതാരങ്ങളെക്കുറിച്ചൊന്നും അമിതമായ പ്രശംസിച്ച് സംസാരിക്കാത്ത ആളാണ് അസിൻ. ഇതേക്കുറിച്ചും ചോദ്യം വന്നപ്പോൾ നടി മറുപടി നൽകി. എല്ലാവരുമായും എനിക്ക് പ്രൊഫഷണൽ റിലേഷൻഷിപ്പാണുള്ളത്. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. ആക്ടേർസ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഓരോരുത്തർക്കും ഓരോ രീതികളുണ്ട്. ആരെ പറ്റിയും, എന്നെ പറ്റിയും ഓവറായി പറയുന്ന സ്വഭാവം ഇല്ലാത്തയാളാണ് താനെന്നും അസിൻ പറഞ്ഞു. പിതാവ് ജോസഫ് തോട്ടുങ്കലിന്റെ സംരക്ഷണം കരിയറിൽ ഉടനീളം അസിനുണ്ടായിരുന്നു. ഇദ്ദേഹമാണ് അസിന്റെ കരിയറിൽ തീരുമാനങ്ങൾ എടുത്തിരുന്നത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X