സംയുക്ത വർമയ്ക്ക് മാത്രം പ്രാധാന്യം, പിന്നീട് അസിൻ ചെയ്തത് മധുര പ്രതികാരമോ; നടി നൽകിയ മറുപടി
ഈ ചിത്രത്തിന് ശേഷം അസിൻ മലയാള സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു. അസിൻ മോളിവുഡിനെ പൂർണമായും അവഗണിക്കുന്നു എന്ന അഭിപ്രായങ്ങൾ തുടരെ വന്നു. ഒരിക്കൽ ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. താൻ മലയാള സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം അസിൻ അന്ന് വ്യക്തമാക്കി.
ഞാൻ കണ്ട് വളർന്നത് മലയാള സിനിമയാണ്. എന്റെ ആദ്യ നായക സങ്കൽപ്പങ്ങൾ മോഹൻലാൽ സാറും മമ്മൂട്ടി സാറുമാണ്. ഒരു നല്ല അവസരം ലഭിക്കുമ്പോൾ അവർക്കൊപ്പം വർക്ക് ചെയ്യണമെന്നുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിൽ അഭിനയിക്കാതിരുന്നത് മധുര പ്രതികാരമല്ല. ആ സിനിമ കഴിഞ്ഞ് എനിക്ക് പരീക്ഷയുണ്ടായിരുന്നു, അതിനൊരു ബ്രേക്ക് എടുത്തു. അതിനിടയിൽ ഓഫറുകൾ വന്നു. ഉള്ളം കേക്കുമേ എന്ന സിനിമ എന്റെ ബ്രേക്ക് കഴിയുന്നത് വരെ കാത്തിരിക്കാൻ തയ്യാറായിരുന്നു. അതങ്ങനെ സംഭവിച്ചതാണ്. അല്ലാതെ മനപ്പൂർവം മലയാളം അവഗണിച്ചതല്ല. മലയാള സിനിമകൾ വരുമ്പോൾ മറ്റ് സിനിമകളുടെ കമ്മിറ്റ്മെന്റ് ഉണ്ടാകും. ഡേറ്റ് ക്ലാഷ് ഉണ്ടാകും.

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലെ വേഷത്തിന് പ്രാധാന്യം കുറഞ്ഞതിൽ നിരാശയുണ്ടായിരുന്നു. ആ പ്രൊജക്ടിൽ സ്ക്രീനിൽ വന്നതിൽ എനിക്ക് തൃപ്തിയില്ലായിരുന്നു. പക്ഷെ അതിന്റെ പേരിൽ സത്യൻ അന്തിക്കാടിനോട് വിരോധമില്ല. അത് സത്യനങ്കിളിനോട് തന്നെ സംസാരിച്ചിട്ടുണ്ടെന്നും അസിൻ അന്ന് വ്യക്തമാക്കി.
സിനിമയിൽ എന്റെ ഗുരു സത്യൻ അങ്കിളും ഫാസിൽ അങ്കിളുമാണ്. അവരെ ഒരുപാട് ഇഷ്ടപ്പെടുന്നു. വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ മലയാള സിനിമകൾക്ക് ഓഫർ വന്നെങ്കിലും തിരക്ക് കാരണം തനിക്ക് ചെയ്യാൻ പറ്റിയില്ലെന്നും അന്ന് അസിൻ വ്യക്തമാക്കി. ഒരു സമയത്ത് തന്നെ നാല് സിനിമകൾ ഞാൻ ചെയ്യുന്നുണ്ടാകും. യാത്രകൾ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ലെന്നും അസിൻ പറഞ്ഞു.
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അസിൻ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു അസിൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക മലയാള സിനിമയിലൂടെയാണ് അസിൻ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയിൽ അസിന് സഹനായിക വേഷമായിരുന്നു. സംയുക്ത വർമയായിരുന്നു പ്രധാന നായിക.


Click it and Unblock the Notifications











