കാവ്യയുടെ കുടുംബം ഒരുപാട് പറ്റിക്കപ്പെട്ടു; അസിന്റെ പിതാവ് ബുദ്ധിപരമായി നീങ്ങി; തുറന്ന് പറച്ചിൽ

സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ രണ്ട് നടിമാരാണ് അസിനും കാവ്യ മാധവനും. ഒരേ കാലഘട്ടത്തിൽ അഭിനയ രം​ഗത്ത് തിളങ്ങിയ രണ്ട് പേരും വലിയ ആരാധക വൃന്ദമുണ്ടാക്കി. കാവ്യക്ക് മലയാള സിനിമാ രം​ഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. എന്നാൽ അസിന്റെ കാര്യം മറിച്ചായിരുന്നു. മലയാളിയായ അസിൻ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂ‌‌‌ടെയാണ് അഭിനയ രം​ഗത്ത് തുടക്കം കുറക്കുന്നത്.

എന്നാൽ മലയാളത്തിൽ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രം​ഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിൻ പിന്നീട് ബോളിവുഡിലേക്കും കടന്നു. 2016 ൽ വിവാഹിതയായ ശേഷമാണ് അസിൻ സിനിമാ രം​ഗം വി‌ടുന്നത്. 2017 ൽ ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യയും കരിയർ വിട്ടു. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജർ വിവേക് രാമദേവൻ.

Asin  Kavya Madhavan

നാട്ടിൻ പുറത്ത് നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് പലപ്പോഴും കബളിപ്പിക്കൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിവേക് രാമദേവൻ പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം. ഒരുപാട് പേർ എക്സ്പ്ലോയ്റ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസിൽ ഒരുപാട് എക്സ്പ്ലോയിറ്റേഷൻ നടന്നിട്ടുണ്ട്. അവർക്ക് പണം നഷ്‌ടപ്പെട്ടു. കാരണം അവർ കാസർകോട് നിന്ന് വന്ന നിഷകളങ്കരായ ആളുകളാണ്.

കരിയർ നല്ല രീതിയിൽ മാനേജ് ചെയ്തത് അസിന്റെ അച്ഛനാണ്. അദ്ദേഹം വളരെ സ്മാർട്ടായിരുന്നു. അസിൻ ബോംബെയിലേക്ക് പോകുന്നത് വരെ കരിയർ മാനേജ് ചെയ്തത് അദ്ദേഹമാണ്. നെപ്പോട്ടിസം എന്ന കൺസെപ്റ്റ് എന്തുകൊണ്ടാണ് സിനിമയിൽ നടക്കുന്നത്. കാരണം കുടുംബത്തിന് ബിസിനസ് അറിയാം. ഇത് വളരെ ട്രിക്കി ബിസിനസാണ്. നെപ്പോട്ടിസം വർക്ക് ആകുന്നതിന് കാരണം അവർക്ക് ഈ ബിസിനസ് അറിയാം. കോൺടാക്ട് ഉണ്ടെന്നും വിവേക് രാമദേവൻ ചൂണ്ടിക്കാട്ടി.

Asin  Kavya Madhavan

അസിന്റെ കരിയറിൽ വലിയ സ്വാധീനമുണ്ടായിരുന്നത് നടിയുടെ പിതാവിനാണെന്ന് നേരത്തെയും ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുവെ നടിമാർക്കൊപ്പം അമ്മയാണ് സെറ്റിൽ ഒപ്പം വരാറെങ്കിൽ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നതെന്ന് ഒരു ഫിലിം ജേർണലിസ്റ്റ് ഒരിക്കൽ പറയുകയുണ്ടായി. അഭിനയ രം​ഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് അസിൻ. കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല.

ഭർത്താവിനും മകൾക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് നടി ഇന്ന് പ്രാധാന്യം നൽകുന്നത്. മറുവശത്ത് കാവ്യയെയും സിനിമകളിൽ കണ്ടിട്ട് ഏറെക്കാലമായി. സിനിമാ ലോകത്തെക്കുറിച്ചും തനിക്ക് കുടുംബത്തിനോ അറിയില്ലായിരുന്നെന്നും പണത്തിന്റെ കാര്യത്തിൽ പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് കാവ്യ നേരത്തെ ചില അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: asin kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X