സിനിമയിൽ സിനിമ പിടിച്ച് അസ്കർ!!ജീം ബൂം ബാ തിയേറ്ററുകളിൽ, ആദ്യ പ്രതികരണം ഇങ്ങനെ...
നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമായ ജീം ബൂം ബാ തിയേറ്ററുകളിലേയ്ക്ക്. കാമുകിയ്ക്ക് ശേഷം നടൻ ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബേസിൽ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്ക്കർ എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

അസ്ക്കറിനെ കൂടാതെ ബൈജു, അനീഷ് ഗോപാൽ, നേഹാ സക്സോന, കണ്ണൻ നായർ, ലിമു ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിസറിനും ആദ്യം പുറത്തു വന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതിനാൽ തന്നെ ഏറെ ആകാംക്ഷയോടെയാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.
രണ്ട് അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രത്യേകിച്ച് എടുത്തു പറയാനൊന്നുമില്ലാത്ത ഒരു ബിലോ ആവറേജ് പടമായ ജീ ബൂം ബാ. ചിത്രത്തിലെ ഒരു ഹൈലൈറ്റ് അതിലുപയോഗിച്ചിരിക്കുന്ന മലയാളം റാപ്പ് സോംഗ് ആണ്. ചിത്രം പുറത്തു വരുന്നതിനു മുൻപ് തന്നെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.തിരുവനന്തപുരം കേന്ദ്രീകൃതമായ മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചിൻ വി ജിയാണ് ചിത്രത്തിന്റെ നിർമാണം. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











