ഉമ്മ പണം ആവശ്യപ്പെട്ടാൽ ഇക്ക ഇട്ട് കൊടുക്കും മുമ്പ് കൊടുക്കാൻ പറ്റണം, എന്റെ ഏറ്റവും വലിയ ലക്ഷ്യം...; അഷ്കർ
മലയാളികളുടെ പ്രിയങ്കരനായ താരം അസിഫ് അലിയുടെ സഹോദരനാണ് അഷ്കർ അലി. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് ചേട്ടന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് അഷ്കർ അരങ്ങേറ്റം കുറിച്ചത്. അതേവർഷം തന്നെ അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപൂവ് എന്ന ചിത്രത്തിലും അഷ്കർ നായകനായി അഭിനയിച്ചു. ഒമ്പത് വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും താരം ഇപ്പോഴും സ്ട്രഗിളിങ് സ്റ്റേജിൽ തന്നെയാണ്.
നായക വേഷങ്ങൾ ചെയ്യുന്നതിനേക്കാൾ കൂടുതലായും ക്യാരക്ടർ റോളുകളിലാണ് അഷ്കർ കൂടുതലും തിളങ്ങുന്നത്. ആസിഫും തുടക്കത്തിൽ ഇങ്ങനെ തന്നെയായിരുന്നു. വില്ലൻ, സഹനടൻ, ഹാസ്യ നടൻ റോളുകളാണ് ചെയ്തിരുന്നത്. ചേട്ടന് സംഭവിച്ചതുപോലെ എന്നെങ്കിലും ഒരിക്കൽ സിനിമയിൽ തന്റേയും രാശി തെളിയുമെന്ന പ്രതീക്ഷ നടനുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അഷ്കർ അലി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഉമ്മ ചോദിക്കുമ്പോൾ പണം അയച്ചുകൊടുക്കാൻ കഴിയണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് നടൻ പറയുന്നു. വീട്ടിൽ നിന്നും ഉമ്മ എന്നോട് പണം ചോദിച്ചാൽ കുറച്ച് കാശ് കൊടുക്കാൻ പറ്റണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി.
എന്റെ കയ്യിൽ കാശില്ലല്ലോ കുറച്ച് തരാൻ പറ്റുമോയെന്ന് ഉമ്മ ചോദിക്കുമ്പോൾ ഇക്ക അയച്ച് കൊടുക്കുന്നതിനേക്കാൾ മുമ്പ് എനിക്ക് കൊടുക്കാൻ കഴിയണം. കാരണം വീട്ടിൽ നിന്നും ഉമ്മ വിളിച്ച് കഴിഞ്ഞാൽ ഫോണിൽ കിട്ടാൻ ചാൻസ് എന്നെയാണ്. അല്ലെങ്കിൽ ഞാൻ ഇക്കയുടെ അടുത്ത് ചോദിച്ച് അവിടെ നിന്നും വാങ്ങി കയ്യിൽ കൊടുക്കുകയെന്ന് പറഞ്ഞാൽ സമയം എടുക്കും.
അതേസമയം ഉമ്മ ചോദിക്കുമ്പോഴേ എനിക്ക് അയച്ച് കൊടുക്കാൻ സാധിച്ചാൽ ഇവന് എന്തോ പണിയുണ്ടെന്ന് ഉമ്മയ്ക്കും മനസിലാകും. കാശുണ്ടാക്കുന്നുണ്ടെന്നും മനസിലാകും. അത് എനിക്ക് ഇഷ്ടമുള്ളൊരു പരിപാടിയാണെന്നും അഷ്കർ അലി പറയുന്നു. ജേഷ്ഠനാണെങ്കിലും അതിരുവിട്ടുള്ള സ്വാതന്ത്ര്യം ആസിഫിനോട് കാണിക്കാത്തൊരാൾ കൂടിയാണ് അഷ്കർ.
ചേട്ടനോട് തനിക്ക് ബഹുമാനം കലർന്ന സ്നേഹമാണുള്ളതെന്ന് അഷ്കർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ആസിഫിന്റെ ഭാര്യ സമയാണ് അഷ്കറിന് കുടുംബാംഗങ്ങളിൽ ഏറെ പ്രിയപ്പെട്ടയാൾ. ഇത്ത വന്ന ശേഷമാണ് കുടുംബവുമായി കൂടുതൽ അടുത്തതെന്നും സ്നേഹിക്കാൻ പഠിപ്പിച്ചതും ഇത്തയാണെന്നും അഷ്കർ തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടിൽ എന്നെ ഏറ്റവും ഇൻഫ്ലൂവൻസ് ചെയ്തത് ചേച്ചിയാണ്.

പുള്ളിക്കാരി വന്നശേഷമാണ് ഞാൻ കുടുംബവുമായി കൂടുതൽ കണക്ടായത്. ഞങ്ങളുടെ ഫാമിലി ബോണ്ട് കൂടിയതും ഇക്ക കല്യാണം കഴിച്ചശേഷമാണ് എന്നാണ് അഷ്കർ പറഞ്ഞത്. ആ ഗുണമാണ്. ജീവിക്കാൻ അത്യാവശ്യം കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ എന്ന ആത്മവിശ്വാസമുണ്ട്. അനിയൻ എന്നത് സിനിമയിൽ ചില കാര്യങ്ങളിൽ ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കയുടെ അനിയൻ എന്നതുകൊണ്ട് ആരും എന്റെ സിനിമ കാണാൻ കയറണമെന്നില്ല.
ഞാൻ നന്നായി ചെയ്താലും നല്ല സിനിമയായാലും മാത്രമേ ആളുകൾ കാണൂ. ഞങ്ങൾ തമ്മിൽ സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല. ഞാൻ എന്റെ അഭിനയം നന്നാക്കാൻ ശ്രമിക്കുന്നു. ഇക്ക ഇക്കയുടെ വഴിയേ പോകുന്നു. പിന്നെ സിനിമയുടെ അഭിപ്രായങ്ങൾ ഒറ്റവാക്കിൽ രേഖപ്പെടുത്തും.
വലിയ ചർച്ചകളൊന്നും നടത്താറില്ല. സിനിമ മോശമാണെങ്കിൽ അങ്ങനെയൊന്ന് ഇറങ്ങിയില്ല എന്ന ഭാവത്തിലാണ് പരസ്പരം നടക്കാറ് എന്നാണ് ആസിഫ് അലിയെ കുറിച്ച് ഒരിക്കൽ അഷ്കർ പറഞ്ഞത്. സംഭവം ആണ് അഷ്കറിന്റെ ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications