twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

    By Midhun Raj
    |

    മമ്മൂട്ടി-ജോഷി കൂട്ടൂകെട്ടില്‍ വിജയമായ സിനിമകളില്‍ ഒന്നാണ് നായര്‍ സാബ്. സൈനിക പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമയില്‍ മേജര്‍ രവീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂക്കയ്ക്ക് പുറമെ സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി, വിജയരാഘവന്‍, സിദ്ധിഖ്, മണിയന്‍പിളള രാജു ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 1989 സെപ്റ്റര്‍ ഏട്ടിനാണ് നായര്‍സാബ് റിലീസ് ചെയ്തത്. മമ്മൂട്ടി ചിത്രം ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

    ഡെന്നീസ് ജോസഫ്, ഷിബു ചക്രവര്‍ത്തി തുടങ്ങിയവരുടെ തിരക്കഥയിലാണ് ജോഷി നായര്‍സാബ് എടുത്തത്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി. അതേസമയം നായര്‍ സാബ് ഷൂട്ടിംഗിനിടെയുളള മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് അസിസ്റ്റന്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം സംസാരിച്ചത്‌

    കാശ്മീരിലാണ് നായര്‍ സാബ് ചിത്രീകരിച്ചതെന്ന്

    കാശ്മീരിലാണ് നായര്‍ സാബ് ചിത്രീകരിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ജൂണ്‍-ജൂലായ് മാസത്തിലാണ് കശ്മീരില്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ പോയത്. അന്ന് അവിടെ ഭയങ്കര ചൂടായിരുന്നു. സിനിമയുടെ മൂന്നില്‍ ഒരുഭാഗം അന്ന് ചിത്രീകരിച്ചു. പിന്നെ പോവുന്നത് മഞ്ഞ് മൂടി കിടക്കുന്ന സമയത്താണ്. അന്നും തീവ്രവാദികള്‍ ഉളള സമയമാണ്. പഞ്ചാബില്‍ സിക്കുകാരുമായി പ്രശ്‌നങ്ങള്‍ നടക്കുന്ന സമയം. എപ്പോഴും വെടിവെയ്പ്പും മരണവും അങ്ങനെ പല പല പ്രശ്‌നങ്ങള്‍.

    കുറെപേര്‍ ട്രെയിനിലാണ് അന്ന് ജമ്മുവിലേക്ക്

    കുറെപേര്‍ ട്രെയിനിലാണ് അന്ന് ജമ്മുവിലേക്ക് പോയത്. ആര്‍ട്ട് ഡയറക്ടറും അസിസ്റ്റന്റും ഞാനും കൂടെ ഡല്‍ഹിയില്‍ നിന്ന് ബസില്‍ ജമ്മുവിലേക്ക് പോയി. കുറെ സാധനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് എടുക്കാനുണ്ടായിരുന്നു. ബസില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കും എന്നൊക്കെ ചിലര്‍ പറഞ്ഞു. ഒരു കുഴപ്പമുണ്ടാവില്ല, ഞങ്ങള്‍ വന്നോളാം എന്നായിരുന്നു ഞങ്ങളുടെ മറുപടി. വാസുദേവന്‍ ഗോവിന്ദന്‍കുട്ടി ഓര്‍ത്തെടുത്തു.

    സംവിധായകനെ കരയിപ്പിച്ച ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍, അനുഭവം പങ്കുവെച്ച് വിജയ് ബാബുസംവിധായകനെ കരയിപ്പിച്ച ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍, അനുഭവം പങ്കുവെച്ച് വിജയ് ബാബു

    എന്നാല്‍ പഞ്ചാബ് ഒകെ കടക്കുമ്പോള്‍ തന്നെ

    എന്നാല്‍ പഞ്ചാബ് ഒകെ കടക്കുമ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. വഴിയിലൊക്കെ വാഹനങ്ങള്‍ പിടിച്ചിടാന്‍ തുടങ്ങി. അങ്ങനെ പഞ്ചാബില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ട് ജമ്മു എത്തുന്നതിന് മുന്‍പായി ബസ് വീണ്ടും പിടിച്ചിട്ടു. സര്‍ദാറുമാരെ വെട്ടലും കൊല്ലലും പ്രശ്‌നങ്ങള്‍ വന്ന് മിലിട്ടറി മുഴുവനായി റോഡില്‍ ഇറങ്ങിയ സമയമാണ് അന്ന്. ഞങ്ങള്‍ അഞ്ച് പേരാണ് ആ വണ്ടിയിലുളളത്. ബസ് പിടിച്ചിട്ടപ്പോള്‍ രാത്രിയില്‍ അതില്‍ തന്നെ കിടന്നു.

    ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

    അങ്ങനെ രാത്രി സമയത്ത് ബസിന്റെ മുകളില്‍

    അങ്ങനെ രാത്രി സമയത്ത് ബസിന്റെ മുകളില്‍ ആരോ കയറിയത് പോലെ ശബ്ദം കേട്ടു. അന്ന് തീവ്രവാദികളാണെന്ന് കരുതി ഇപ്പോ എല്ലാവരെയും ഇല്ലാതാക്കും എന്ന് ഞങ്ങള്‍ പേടിച്ചേതായി വാസുദേവന്‍ രാമന്‍കുട്ടി പറയുന്നു. സിനിമയില്‍ ഇനി വര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് വരെ കരുതി. ഞങ്ങളെല്ലാം പേടിച്ചുകൊണ്ട് ബസിന്‌റെ സീറ്റിന് അടിയില് കിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോ സൗണ്ടൊക്കെ പോയി.

    പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനുപുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

    പിന്നെ ഞങ്ങളില്‍ നിന്ന് ഒരാള് പുറത്ത്

    പിന്നെ ഞങ്ങളില്‍ നിന്ന് ഒരാള് പുറത്ത് ഇറങ്ങിയപ്പോ ആരെയും ബസിന്റെ അടുത്ത് കണ്ടില്ല. അന്ന് ഒരു ശ്മശാനത്തിന്‌റെ അടുത്താണ് വണ്ടി നിര്‍ത്തിയിരുന്നത് എന്നും ഇദ്ദേഹം പറഞ്ഞു. പിന്നീട് താന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ലൊക്കേഷനില്‍ പെട്ടുപോയ അനുഭവവും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പങ്കുവെച്ചു. അന്ന് അരുവിയും വെളളച്ചാട്ടവും അടുത്തുളള സ്ഥലത്ത് ടെന്റടിച്ചാണ് ഷൂട്ടിങ് നടന്നത്. ഷൂട്ട് കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ ഞങ്ങള് മൂന്ന് പേര്‍ മാത്രം അവിടെ പെട്ടുപോയി. ടെന്റ് അഴിച്ചുമാറ്റാനായി നിന്നതായിരുന്നു. രാത്രി ആയപ്പോള്‍ ഞങ്ങള് മൂന്ന് പേര് മാത്രമേയുളളൂ.

    അന്ന് ഞങ്ങളുടെ ടീമിനെ കോണ്‍ടാക്ട് ചെയ്യാന്‍

    അന്ന് മറ്റ് ടീമംഗങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ വഴികളില്ല. തീവ്രവാദികളോ, എന്തെങ്കിലും മൃഗങ്ങളോ വന്ന് ഞങ്ങളെ ഇല്ലാതാകുമെന്ന് പേടിച്ചു. രാവിലെ ചായകുടിക്കുന്ന സമയത്താണ് മൂന്ന് പേര്‍ കൂടെയില്ലാത്തത് ബാക്കിയുളളവര്‍ അറിഞ്ഞത്. പിന്നാലെ ലൊക്കേഷനില്‍ നിന്ന് വണ്ടി വന്ന് ഞങ്ങളെ കൂട്ടികൊണ്ടുപോയി. അന്ന് കൂട്ടാതെ പോയ ടീമംഗങ്ങളോട്; നിങ്ങള് നല്ല പണിയാണ് കാണിച്ചത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മം ആണെന്ന് ആയിരുന്നു എന്റെ മറുപടി, വാസുദേവന്‍ ഗോവിന്ദന്‍കുട്ടി ഓര്‍ത്തെടുത്തു.

    അതേസമയം മലയാളത്തില്‍ വലിയ തരംഗമായി

    അതേസമയം മലയാളത്തില്‍ വലിയ തരംഗമായി മാറിയ കൂട്ടുകെട്ടാണ് മമ്മൂട്ടി-ജോഷി ടീം. മമ്മൂട്ടിയെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ച ന്യൂഡല്‍ഹി ജോഷിയുടെ സംവിധാനത്തിലാണ് ഒരുങ്ങിയത്. കൂടാതെ നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. നായര്‍സാബ് മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വരാറുണ്ട് സിനിമ.

    45 ലക്ഷം മുടക്കിയാണ് സിനിമ എടുത്തത്. രണ്ടര കോടിക്കടുത്ത് കളക്ഷന്‍ നായര്‍സാബ് നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ജയനന്‍ വിന്‍സെന്റും ആനന്ദക്കുട്ടനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കെ ശങ്കുണ്ണി ആയിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തത്.

    നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

    സംവിധായകനെ കരയിപ്പിച്ച ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍, അനുഭവം പങ്കുവെച്ച് വിജയ് ബാബുസംവിധായകനെ കരയിപ്പിച്ച ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍, അനുഭവം പങ്കുവെച്ച് വിജയ് ബാബു

    Read more about: mammootty
    English summary
    assistant director vasudevan govindankutty shares unforgettable experience of mammootty's nair saab
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X