നിർമ്മാതാവും നടനും സംവിധായകരും മാത്രമല്ല സിനിമ! ഒരു മര്യാദയൊക്കെ വേണ്ടേ, കുറിപ്പ് വൈറലാകുന്നു

സിനിമ സെറ്റുകളിൽ കഞ്ചാവിന്റേയും മറ്റ് മയക്കു മരുന്നുകളുടേയും ഉപയോഗം വ്യാപകമായി നടക്കുന്നു എന്നുള്ള നിർമ്മാതാക്കളുടെ തുറന്നു പറച്ചിൽ വലിയ ചർച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. താരസംഘടനയും സിനിമ അണിയറ പ്രവർത്തകരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ തെളിവുകൾ പുറത്ത് വിട്ടണമെന്നാണ് ഇവരുടെ ആവശ്യം. താരങ്ങളും നിർമ്മാതാക്കളും തമ്മിലുളള പ്രശ്നം വലിയ ചർച്ചയാകുമ്പോൾ സിനിമയ്ക്ക് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന മറ്റൊരു കൂട്ടരുണ്ട്. അവരുടെ പ്രശ്നങ്ങളും സിനിമ സെറ്റിലെ ബുദ്ധിമുട്ടും ഒരിടത്തും ചർച്ചയാകുന്നില്ല.

ഇപ്പോഴിത സിനിമ മേഖലയിലെ അണിയറ പ്രവർത്തകരുടെ പ്രശ്നം ചൂണ്ടിക്കാട്ടി ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കൃഷ്ണ. നടനും, സംവിധായകനും, നിർമ്മാതാവും മാത്രമല്ല സിനിമ. ഒരു സിനിമ നിന്നു പോകുമ്പോൾ വാർത്തകളിൽ ഇടെ പിടിക്കാത്ത നിരവധി പേരുണ്ട്. പ്രതീഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

നടനും  സംവിധായകനും  നിർമ്മാതാവും മാത്രമല്ല സിനിമ

നിർമ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്.ഒരു സിനിമ നിന്നുപോകുമ്പോൾ വാർത്തകളിൽ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമർശിച്ചു കാണുന്നുണ്ടോ ? അടുത്ത ബന്ധുകൾ ആരെങ്കിലും അപകടത്തിൽ പെട്ടാലോ മരണപ്പെട്ടാലോ ഒന്നു പോകാൻ പോലും പറ്റാത്ത വിധം ലോക്കായിപ്പോയവരെ പറ്റി അറിയാമോ നിങ്ങൾക്ക് ??ജോലി ചെയ്ത കാശ് കിട്ടാതാകുമ്പോൾ സൗഹൃദത്തിന്റെ പേരിൽ പ്രതികരിക്കാതിരിക്കുന്നവരെപറ്റി അറിയാമോ നിങ്ങൾക്ക്?
കണ്ടിന്യൂവിറ്റി സീനുകൾ വരുമ്പോൾ ഏത് പാതിരാത്രി ആയാലും വീട്ടിലെത്തി അതേ സാരി തന്നെ, അതേ ഷർട്ട് തന്നെ അലക്കി തേച്ച് വന്ന് അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെപ്പറ്റി അറിയാമോ നിങ്ങൾക്ക്?.

  പ്രതിഫലം മോഹിക്കാതെ  പണിയെടുക്കുന്നവർ

പ്രതിഫലം പോലും മോഹിക്കാതെ ചത്ത് പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ,അസിസ്റ്റന്റ് ക്യാമറാമാൻമാരെ,
അസിസ്റ്റന്റ് എഡിറ്റേഴ്സിനെ അറിയുമോ നിങ്ങൾക്ക് ?. ആരൊക്കെ വൈകിയാലും നേരത്തെ തന്നെ സെറ്റിലെത്തി ഒരു നീരസവും കാണിക്കാതെ കൂടെ നിന്ന് ജോലി ചെയ്യുന്ന യൂനിറ്റ് അംഗങ്ങളെ അറിയാമോ നിങ്ങൾക്ക്? രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡ്രൈവർമാരെ , സ്വന്തം വിശപ്പ് മറച്ച് പ്രൊഡക്ഷൻ ഫുഡ് തരുന്ന ചേട്ടൻമാരെ അറിയാമോ നിങ്ങൾക്ക് ??
ഉറക്കമില്ലാതെ ഭക്ഷണം പോലും കഴിക്കാൻ സമയം കിട്ടാതെ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനുള്ള ആർട്ട് വർക്ക് ചെയ്യുന്ന തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ??
കണ്ടിന്യൂവിറ്റി കോസ്റ്റ്യൂം സ്വന്തം മുറിയിൽ ഫേനിന്റെ കീഴെ ഉണക്കാനിട്ട് ആ കോച്ചുന്ന തണുപ്പിൽ ഉറങ്ങാൻ കിടക്കുന്ന കോസ്റ്റ്യൂമറെ , അവരുടെ സഹപ്രവർത്തകരെ അറിയാമോ നിങ്ങൾക്ക് ??.

  ഇവരുടേയും സിനിമയാണ്

ടവ്വൽ വാഷ് ചെയ്ത് നേരം വൈകിയുറങ്ങുന്ന മേക്കപ്പിലെ തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ?രാവിലെ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷൻ കിട്ടാതെ വരുമ്പോൾ ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ഒരു സ്കൂട്ടിയുമെടുത്ത് ലൊക്കേഷൻ പരതാൻ പോകുന്ന കൺട്രോളർമാരെ , മനേജർമാരെ അറിയാമോ നിങ്ങൾക്ക് ??
ഇവരുടേതും കൂടിയാണ് സിനിമ .

ഒരു മര്യാദ വേണ്ടേ


കാരവാനിൽ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെയുള്ള തൊഴിലാളികളുടെ പേഴ്സ് കൂടി ഒന്ന് പരിശോധിക്കണം..!
സിനിമ നിന്നു പോകുമ്പോൾ അവർക്ക് വീട്ടിലേക്ക് പോകാൻ , പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാൻ അതിൽ കാശുണ്ടോ എന്ന് ! ഒരു മര്യാദയൊക്കെ വേണ്ടേ ???

Read more about: movie സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X