For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നസെന്റിന്റെ രാജി, മോഹന്‍ലാല്‍ അധികാരത്തില്‍! വിവാദങ്ങള്‍ക്കൊടുവില്‍ 25-ാം പിറന്നാളുമായി അമ്മ!

|

മലയാള സിനിമയില്‍ താരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് അമ്മ. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് അമ്മ എന്ന പേര് വരുന്നത്. കഴിഞ്ഞ വര്‍ഷം അമ്മയുടെ പേരിലും വളരെയധികം വാര്‍ത്തകള്‍ നിറഞ്ഞ് നിന്നിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാതലത്തിലായിരുന്നു അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നത്. ഇതിന്റെ പശ്ചാതലത്തില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ താരസംഘടനയായ അമ്മയ്ക്ക് 25-ാം പിറന്നാള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ കേക്ക് മുറിച്ച് വളരെ ലളിതമായ രീതിയിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാല്‍, ബാബുരാജ്, രചന നാരായണന്‍കുട്ടി, ടിനി ടോം, ഇടവേള ബാബു, തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും

പുറത്ത് വിട്ടിരുന്നു.

 ഇന്ത്യന്‍ സിനിമയിലെ ആദ്യ സംഘടന

ഇന്ത്യന്‍ സിനിമയിലെ ആദ്യ സംഘടന

അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ കേരളത്തില്‍ ആരംഭിച്ച താരസംഘടനയായിരുന്നു ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്കായി ആരംഭിച്ച ആദ്യ സംഘടന. തമിഴില്‍ നടികര്‍ സംഘം അന്നും ഉണ്ടായിരുന്നെങ്കിലും അത് അഭിനേതാക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ 1994 മേയ് 31 നായിരുന്നു അമ്മ എന്ന വിളിപേരില്‍ താരസംഘടന നിലവില്‍ വരുന്നത്. തുടക്കത്തില്‍ എണ്‍പതോളം താരങ്ങളായിരുന്നു അംഗത്വമെടുത്തതെങ്കില്‍ ഇപ്പോള്‍ 235 വനിതാ താരങ്ങള്‍ ഉള്‍പ്പെടെ 486 പേരാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.

25 വര്‍ഷങ്ങള്‍

സിനിമകളുടെ ലൊക്കേഷനിലും അല്ലാതെയും അഭിനേതക്കാള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു സംഘടന വേണമെന്ന ആശയം ഉടലെടുത്തിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നടന്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നുമായിരുന്നു ഇത്തരമൊരു ആശയം മുന്നോട്ട് വന്നത്. ശേഷമാണ് തിക്കുറിശിയുടെ അധ്യക്ഷതയില്‍ ആക്യ സമ്മേളനം വിളിച്ച് ചേര്‍ത്തത്.

 ആദ്യ ഭരണസമിതി അംഗങ്ങള്‍

ആദ്യ ഭരണസമിതി അംഗങ്ങള്‍

ആദ്യ പ്രസിഡന്റായി സോമന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്രട്ടറി ടിപി മാധവനായിരുന്നു. പിന്നീട് മധു, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ നേതൃത്വ നിരയിലേക്ക് എത്തി. ഇവരായിരുന്നു അമ്മയുടെ ആദ്യ ഭരണസമിതി അംഗങ്ങള്‍. പിന്നീടാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. 18 വര്‍ഷക്കാലം പ്രസിഡന്റായിരുന്ന ഇന്നസെന്റ് കഴിഞ്ഞ വര്‍ഷമായിരുന്നു സ്ഥാനം രാജി വെച്ചത്. അമ്മയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടായിരുന്നു ഇന്നസെന്റ് അധികാരത്തില്‍ നിന്നും മാറി നിന്നത്.

  പുതിയ ഭരണ സമിതി

പുതിയ ഭരണ സമിതി

ഇന്നസെന്റ് രാജി വെച്ച പശ്ചാതലത്തില്‍ നടന്‍ മോഹന്‍ലാലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. വൈസ് പ്രസിഡന്റുമാരായി ഗണേഷ് കുമാറും മുകേഷും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും ട്രഷററായി ജഗദീഷും അധികാരത്തിലെത്തി. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫഅ അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, എന്നിവരാണ് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്.

 സംഘടനയുടെ ലക്ഷ്യം

സംഘടനയുടെ ലക്ഷ്യം

സിനിമയുമായി ബന്ധപ്പെട്ടതും താരങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കാനും സിനിമയെ കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കുമെല്ലാം അമ്മ വേദിയായി. അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായങ്ങള്‍ നല്‍കുക, തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായിട്ടാണ് സംഘടന രൂപം കൊണ്ടത്. പല വിധത്തില്‍ സംഘടന ഈ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

  അക്ഷരവീട് പദ്ധതി

അക്ഷരവീട് പദ്ധതി

അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന മാതൃകപരമായ പരിപാടിയാണ് അക്ഷരവീട് പദ്ധതി. പ്രമുഖ വാസ്തുശില്‍പ്പി ജി. ശങ്കറിന്റെ രൂപകല്‍പ്പനയില്‍ 2017 ഏപ്രില്‍ 15ന് തുടക്കം കുറിച്ച അക്ഷരവീട് പദ്ധതി കലാ, കായിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മലയാളത്തിന്റെ പേരും പെരുമയും ഉയര്‍ത്തുകയും എന്നാല്‍ ജീവിത വഴികളില്‍ മുന്നേറായന്‍ കഴിയാതെ പോകുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള ആദരവാണ്. വ്യത്യസ്ത മേഖലകളിലെ ഇരുപതോളം പ്രതിഭകള്‍ക്കുള്ള അക്ഷരവീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എട്ട് വീടുകള്‍ ഇതിനകം നിര്‍മ്മിച്ച് നല്‍കിയിരുന്നു.

 വിവാദങ്ങള്‍ ഒപ്പമുണ്ട്..

വിവാദങ്ങള്‍ ഒപ്പമുണ്ട്..

അമ്മ രൂപം കൊണ്ടതിന് പിന്നാലെ വിവാദങ്ങളും രൂപം കൊണ്ടു. നടന്‍ തിലകനായിരുന്നു അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്ത് വരുന്നത്. ഒരു സൂപ്പര്‍സ്റ്റാര്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു തിലകന്‍ ആരോപിച്ചത്. സുകുമാര്‍ അഴിക്കോട്, വിആര്‍ കൃഷ്ണ അയ്യര്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടതോടെ വീണ്ടും ഗുരുതര പ്രശ്‌നമായി. ഒടുവില്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 2012 ല്‍ സംവിധായകന്‍ വിനയന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പേരില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓപ് ഇന്ത്യ അമ്മയ്‌ക്കെതിരെ പിഴ ചുമത്തിയിരുന്നു.

 കോളിളക്കം സംഭവിച്ച കേസ്

കോളിളക്കം സംഭവിച്ച കേസ്

കഴിഞ്ഞ കുറേ കാലങ്ങളായി അമ്മ പലതരം വിവാദങ്ങളിലൂടെയാണ് കടന്ന് പോയതെങ്കിലും കോളിളക്കം സൃഷ്ടിച്ചത് നടി ആക്രമിക്കപ്പെട്ട കേസാണ്. 2017 ല്‍ കൊച്ചിയില്‍ നിന്നും നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാതലത്തിലായിരുന്നു ഏറ്റവും വലിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ആദ്യം പുറത്താക്കുകയും അധികം വൈകാതെ തിരിച്ചെടുത്തതുമായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുന്നില്ലെന്നും കുറ്റാരോപിതനെ സംരക്ഷിക്കുന്നു എന്നതും വലിയ ചര്‍ച്ചയായി.

 നടിമാരുടെ രാജി

നടിമാരുടെ രാജി

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് യുവനടിമാരായിരുന്നു അമ്മയില്‍ നിന്നും രാജിവെച്ച് പുറത്ത് പോയത്. ശേഷം മലയാള സിനിമയിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘടന കൂടി നിലവില്‍ വന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു നടിമാരുടെ നേതൃത്വത്തില്‍ ഒരു സംഘടന ആരംഭിക്കുന്നത്.

English summary
Association of Malayalam Movie Artists 25th Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more