'നാ​ഗചൈതന്യ-ശോഭിത ദാമ്പത്യത്തിനും അധികം ആയുസില്ല, ഒരു സ്ത്രീ മൂലം ഇരുവരും 2027ൽ വേർപിരിയും'; വേണു സ്വാമി

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞ് നിന്നത് നാ​ഗചൈതന്യ അക്കിനേനിയുടേയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചത്തിന്റെ വിശേഷങ്ങളായിരുന്നു. നാ​ഗാർജുനയുടെ വസതിയിൽ ലളിതമായ ചടങ്ങുകളോടെയാണ് നാ​ഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം നടന്നത്. സാമന്തയുമായി വേർപിരി‍ഞ്ഞ് വൈകാതെ തന്നെ നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് വിദേശത്ത് അവധി ആഘോഷിക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു.

എന്നാൽ അപ്പോഴെല്ലാം വെറും ​ഗോസിപ്പുകൾ മാത്രമായിരിക്കും ഇരുവരുടെയും ബന്ധമെന്നും വിവാഹത്തിലേക്ക് എത്തില്ലായിരിക്കുമെന്നുമെല്ലാമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ താരജോഡികളുടെ വിവാഹനിശ്ചയ ഫോട്ടോകൾ സിനിമാപ്രേമികൾക്ക് വലിയൊരു അമ്പരപ്പുണ്ടാക്കി. സാമന്തയായിരുന്നു ചായിയുടെ ആദ്യ ഭാര്യ.

Naga Chaitanya  Sobhita Dhulipala

രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. ഏഴ് വർഷത്തോളം പ്രണയിച്ചശേഷം വിവാഹിതരായവർ എന്തിന് വേർപിരിഞ്ഞുവെന്നതിൽ വ്യക്തതയില്ല. വേർപിരിഞ്ഞശേഷം കരിയറിലായിരുന്നു രണ്ടുപേരുടെയും ഫോക്കസ്. മാത്രമല്ല സാമന്തയുടെ കരിയറിൽ വലിയൊരു മാറ്റം വന്നതും വിവാഹമോചനത്തിനുശേഷമായിരുന്നു. ബോളിവുഡിൽ അടക്കം തിരക്കുള്ള നടിയാണ് ഇന്ന് സാമന്ത.

സാമും ചായിയും വിവാ​​ഹിതരായശേഷം പ്രശസ്ത ജ്യോതിഷി വേണു സ്വാമി ഒരു പ്രവചനം നടത്തിയിരുന്നു. ദമ്പതികളുടെ പേരും ജാതകവും അടിസ്ഥാനമാക്കിയായിരുന്നു പ്രവചനം. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനംമുൻകൂട്ടി കണ്ട് പ്രവചിക്കുകയാണ് വേണു സ്വാമി ചെയ്തത്. ഇരുവരുടെയും ജാതകമനുസരിച്ച് വിവാഹം കഴിച്ചാൽ അധികനാൾ ഒരുമിച്ചിരിക്കില്ലെന്നാണ് വേണു സ്വാമി പ്രവചിച്ചത്. ഒടുവിൽ അത് സത്യമാകുകയും ചെയ്തു.

സാം-ചായി വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രവചനം ശരിയായതോടെ വേണു സ്വാമിയിൽ സെലിബ്രിറ്റകൾക്ക് അടക്കം വിശ്വാസം വന്ന് തുടങ്ങി. സാമന്തയുടെയും നാ​ഗചൈതന്യയുടെയും മാത്രമല്ല രക്ഷിത് ഷെട്ടിയുമായി രശ്മിക വേർപിരിയലിനെ കുറിച്ചും പ്രവചിച്ചിരുന്നു. സ്റ്റാർ ഹീറോയിനാകാൻ എന്ത് ചെയ്യണമെന്ന രശ്‌മികയുടെ ചോദ്യത്തിന് ഇരുവരുടേയും ജാതകപ്രകാരം പിരിഞ്ഞാൽ രണ്ടുപേർക്കും നല്ലതെന്ന് വേണു സ്വാമി പറയുകയും അത് പ്രകാരം രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞ രശ്മിക അതിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും വേണു സ്വാമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

കൂടാതെ രശ്മിക മന്ദാനയുടെ രാഷ്ട്രീയ പ്രവേശനവും ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്. നടി കർണാടകയിൽ നിന്ന് കോൺഗ്രസ് എംപിയായി വിജയിച്ച് ലോക്സഭയിലെത്തുമെന്നാണ് വേണു സ്വാമിയുടെ പ്രവചനം. അതുപോലെ തന്നെ നാ​ഗചൈതന്യ-ശോഭിത ജോഡിയെ കുറിച്ചും വേണു സ്വാമിയുടെ പ്രവചനം വന്നു.

Naga Chaitanya  Sobhita Dhulipala

നാ​ഗചൈതന്യ-ശോഭിത ദാമ്പത്യത്തിനും അധികം ആയുസില്ലെന്നും ഒരു സ്ത്രീ മൂലം ഇരുവരും 2027ൽ വേർപിരിയുമെന്നുമാണ് വേണു സ്വാമിയുടെ പ്രവചനം. പേരും ജാതകവും പരിശോധിച്ചാണ് ശോഭിത-ചായി ബന്ധത്തെ കുറിച്ച് വേണു സ്വാമി പ്രവചനം നടത്തിയത്. മുമ്പ് നടത്തിയ വേണു സ്വാമിയുടെ പ്രവചനങ്ങളെല്ലാം സത്യമായതോടെ താരജോഡികളുടെ ആരാധകരും ആശങ്കയിലാണ്. വിവാഹനിശ്ചയം മാത്രമാണ് കഴിഞ്ഞത്.

ഈ വർഷം തന്നെ ഇരുവരും വിവാ​ഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ‌ ശോഭിത-നാ​ഗ് ജോഡിയോട് വലിയ താൽപര്യം ആരാധകർക്കില്ല. സാമന്തയെ അല്ലാതെ മറ്റാരെയും ചായിക്കൊപ്പം ജോഡിയായി സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നാണ് സൈബർ ലോകത്ത് പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. സാമന്തയെ ചായി ചതിച്ചുവെന്നുള്ള തരത്തിലുള്ള പ്രചാരവും നടക്കുന്നുണ്ട്.

അതേസമയം സാമന്ത തന്റെ സ്വകാര്യ ജീവിതത്തിലെയും പ്രൊഫഷണൽ ലൈഫിലെ കാര്യങ്ങളുമായി തിരക്കിലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ശോഭിതയും ജനിച്ചത് ആന്ധ്രാപ്രദേശിലാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ മാത്രമല്ല ബോളിവുഡിലും ശോഭിത സിനിമകൾ ചെയ്തിട്ടുണ്ട്. അനുരാ​ഗ് കശ്യപ് സിനിമയിലൂടെ 2016ൽ അഭിനയരം​ഗത്ത് എത്തിയ ശോഭിത മലയാളത്തിൽ കുറുപ്പ്, മൂത്തോൻ തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. പൊന്നിയൻ സെൽവനിലെ വാനതി എന്ന ശോഭിതയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X