നിക്കി ​ഗൽറാണിയും ആദി പിനിസെട്ടിയും വൈകാതെ വിവാഹമോചിതരാകും, ഡിവോഴ്സിന് 80 ശതമാനം സാധ്യതയെന്ന് ജോത്സ്യൻ!

ഭാ​ഗ്യം എന്നതിലുപരിയായി സഖ്യ ശാസ്ത്രം, ജോത്സ്യം എന്നിവയിൽ വലിയ വിശ്വാസമുള്ളവരാണ് ബോളിവു‍ഡ് മുതൽ മോളിവുഡ് വരെയുള്ള ഒട്ടുമിക്ക അഭിനേതാക്കളും. സിനിമ സെറ്റുകളിൽ നിലനിൽക്കുന്ന അന്തവിശ്വാസങ്ങളെ കുറിച്ച് സിനിമയിൽ പ്രവർത്തിക്കുന്ന പ്രമുഖർ തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

പല താരങ്ങളും പേരും നമ്പറും പോലും തെരഞ്ഞെടുക്കുന്നത് ഇത്തരം ജോത്സ്യൻമാരുമായി സംസാരിച്ച് തീരുമാനിച്ച ശേഷമാണ്. ചില താരങ്ങൾ ഷൂട്ടിന് പോകുമ്പോൾ താമസിക്കാൻ എടുക്കുന്ന മുറികൾക്ക് തന്റെ ലക്കി നമ്പറിന്റെ സാന്നിധ്യം വേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്.

സിനിമക്കാർ സ്ഥിരമായി അഭിപ്രായങ്ങൾ ചോദിക്കാനും പൂജകൾക്കും ഭാവി അറിയാനും മറ്റുമായി ഏറ്റവും കൂടുതൽ സമീപിക്കുന്ന സെലിബ്രിറ്റി ജ്യോതിഷിയിൽ പ്രധാനിയാണ് വേണു സ്വാമി. അദ്ദേഹം സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് നടത്തിയ ഒട്ടുമിക്ക പ്രവചനങ്ങളും ഫലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാമന്ത, നാഗ ചൈതന്യ, രാകുൽ പ്രീത് സിങ്, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളെ കുറിച്ചെല്ലാം വേണു സ്വാമി നടത്തിയ പ്രവചനങ്ങൾ ഫലിച്ചിരുന്നു.

Nikki Galrani

സാമന്തയും നാഗചൈതന്യയും വേർപിരിയുമെന്ന് അദ്ദേഹം ഇരുവരുടെയും വിവാ​ഹം കഴിഞ്ഞ് വൈകാതെ പ്രവചിച്ചിരുന്നു. ഇവരുടെ ജാതകമനുസരിച്ച് വിവാഹം കഴിച്ചാൽ അധികനാൾ ഒരുമിച്ചിരിക്കില്ലെന്ന വേണു സ്വാമിയുടെ പ്രവചനം ഒടുവിൽ സത്യമാകുകയും ചെയ്തു. കൂടാതെ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മിക വേർപിരിഞ്ഞതിന് കാരണം താനാണെന്നും വേണു സ്വാമി പറഞ്ഞിരുന്നു.

സ്റ്റാർ ഹീറോയിൻ ആകാൻ എന്ത് ചെയ്യണമെന്ന രശ്‌മികയുടെ ചോദ്യത്തിന് ഇരുവരുടെയും ജാതകപ്രകാരം പിരിഞ്ഞാൽ രണ്ടുപേർക്കും നല്ലത് എന്ന് പറയുകയും അത് പ്രകാരമാണ് രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞ രശ്മിക പിരിഞ്ഞതെന്നും വേണു സ്വാമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നടി രശ്മിക മന്ദാനയുടെ രാഷ്ട്രീയ പ്രവേശനവും ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്. അവർ കർണാടകയിൽ നിന്ന് കോൺഗ്രസ് എംപിയായി വിജയിച്ച് ലോക്സഭയിലെത്തുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇൻഡസ്ട്രിയിലും അദ്ദേഹത്തിന് കുറച്ച് വിശ്വാസ്യതയുണ്ട്. സെലിബ്രിറ്റികൾക്ക് ഇദ്ദേഹത്തിന്റെ വാക്കുകളിൽ വലിയ വിശ്വാസമാണ്.

അതേസമയം ജ്യോതിഷി വേണു സ്വാമിയുടെ ഏറ്റവും പുതിയ വാക്കുകൾ വൈറലാകുകയാണ്. കഴിഞ്ഞ മെയ്യിൽ വിവാഹിതരായ തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും വൈകാതെ വിവാഹമോചിതരാകും എന്നതാണ് വേണുവിന്റെ പുതിയ പ്രവചനം.

Nikki Galrani

അവരുടെ ജാതകം സൂക്ഷ്മമായി ഞാൻ നിരീക്ഷിച്ചു. തുടർന്ന് അവർ ഒരുമിച്ച് ജീവിക്കുന്നത് അസാധ്യമാണ്. കാരണം ഇവർ‌ക്കിടയിലുള്ള വിവാഹമോചനത്തിന്റെ സാധ്യത 80 ശതമാനമാണ് എന്നാണ് വേണു സ്വാമി പറയുന്നത്. പ്രവചനം വൈറലായതോടെ ഇരുവരുടെയും ആരാധകരും ആശങ്കയിലാണ്. അടുത്തിടെയാണ് നിക്കിയും ആദിയും ഒന്നാം വിവാ​ഹ വാർഷികം ആഘോഷിച്ചത്.

ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന നിക്കി-ആദി വിവാഹച്ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ഒക്ക വി ചിത്തിരം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ഈറം എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.

1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാള്‍ കൂടിയാണ് താരം. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി മലയാളത്തിൽ കാലുറപ്പിച്ചത്. മലയാളത്തിൽ ധമാക്ക എന്ന ഒമർലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X