മലയാളത്തിലെ മുന്‍നിര നടിയാണെള്ള ഭാവം മഞ്ജു വാര്യര്‍ക്കില്ല! മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ പറയുന്നു
ശക്തമായ കഥാപാത്രങ്ങളിലൂടെ മഞ്ജു വാര്യര്‍ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം ഒടിയനില്‍ നായികയായിട്ടെത്തിയ മഞ്ജു ലൂസിഫറിലും നായികയായിരുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ലൂസിഫറിലെ മഞ്ജുവിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ലൂസിഫര്‍ വന്നതിന് പിന്നാലെ മഞ്ജു തമിഴില്‍ അഭിനയിക്കുന്ന അസൂരന്‍ എന്ന ചിത്രത്തിലെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് തുറന്ന് സംസാരിച്ച് അസൂരന്റെ സംവിധായകന്‍ വെട്രിമാരാന്‍ എത്തിയിരിക്കുകയാണ്.

മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. മഞ്ജുവിനെക്കാള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ മനസ് തുറന്നത്.
കഥയുടെ ഏകദേശ രൂപം ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. ചെയ്യാം എന്ന് സമ്മതം മൂളി. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിംഗ് തീര്‍ത്തതിന് ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകു. മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഒരു ഭാവം മഞ്ജുവിനില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍. വളരെ മനോഹരമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും വെട്രിമാരന്‍ പറയുന്നു.


Click it and Unblock the Notifications