വെല്ലുവിളിക്കുന്നു... തെളിവ് കാണിക്കെടാ... അച്ഛന്റെ ചിലവിൽ ജിടി വാങ്ങി ഇഎംഐ അടച്ച് നടക്കുന്നവനല്ലേ നീ?
അടുത്തിടെ റിലീസ് ചെയ്ത സിനിമയാണ് മാധവ് സുരേഷിന്റെ അങ്കം അട്ടഹാസം. എന്നാൽ സിനിമ വേണ്ടത്ര സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ നടത്തിയ വാർത്താസമ്മേളനത്തിൽ സിനിമ റിവ്യൂവർ അശ്വന്ത് കോക്കിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. സിനിമയ്ക്ക് പോസിറ്റീവ് റിവ്യു പറയാനായി അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് അണിയറപ്രവർത്തകർ ആരോപിച്ചത്.
ഇപ്പോഴിതാ അങ്കം അട്ടഹാസം ടീമിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്. ഒരു ലക്ഷം രൂപ വാങ്ങാൻ മാത്രം ദാരിദ്രവാസിയല്ല താനെന്നും പണം വാങ്ങിയതിന് തെളിവ് കാണിക്കാനും അശ്വന്ത് വെല്ലുവിളിച്ചു. ഞാൻ കാശ് വാങ്ങിയാണ് റിവ്യു ചെയ്യുന്നതെന്ന് പറയുന്നത് കേട്ടു. അവരോടാണ് ചോദിക്കാനുള്ളത്.

നീയും നിന്റെ തന്തമാരും കൂടി ചാക്കിൽ കെട്ടി കൊണ്ട് വന്ന് എന്റെ ഫ്ലാറ്റിന്റെ സെക്യൂരിറ്റിയുടെ കയ്യിൽ കൊടുക്കുകയാണോ ചെയ്തത്?. അല്ലാതെ ഓൺലൈൻ ട്രാൻസാക്ഷൻ ആയിരുന്നുവെങ്കിൽ അതിന് പ്രൂഫ് ഉണ്ടാകുമായിരുന്നല്ലോ. എനിക്ക് ഒരു ഒറ്റ ബാങ്ക് അക്കൗണ്ട് മാത്രമെ ഉള്ളു. പരിശോധിച്ചാൽ മനസിലാകും. പൊതുവെ ഇത്തരം കാര്യങ്ങൾക്ക് ഞാൻ പ്രതികരിക്കാറില്ല. ഞാൻ പറഞ്ഞ് വരുന്നത് അങ്കം അട്ടഹാസം സിനിമയെ കുറിച്ചാണ്.
ഈ സിനിമയുടെ നിർമാതാവ് പത്രസമ്മേളനം നടത്തി ഞാൻ റിവ്യു ചെയ്യാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് പറയുന്നത് കേട്ടു. അതിനുള്ള തെളിവ് ഉണ്ടോയെന്ന് നിർമാതാവിനോട് ഞാൻ ചോദിക്കുകയാണ്. അത്രയേറെ മോശം സിനിമയാണ്. അത് കണ്ട് തീർത്ത അവസ്ഥ എനിക്കേ അറിയൂ. താടിക്കാരൻ പ്രൊഡ്യൂസറെ ഞാൻ തെളിവ് കാണിക്കാൻ വെല്ലുവിളിക്കുന്നു.
ഓൺലൈൻ ട്രാൻസാക്ഷൻ അല്ല എന്റെ ആൾക്കാർ ഇവനെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് പറഞ്ഞത്. എന്റെ ഏത് ആൾക്കാർ? ഞാൻ തനിയാളാണ്. എനിക്ക് അത്ര പൈസ ആവശ്യം ഇല്ല ദരിദ്രവാസികളേ. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പറയുന്നത് കേട്ടു ഞാൻ ഒരു ലക്ഷം രൂപ വാങ്ങിയെന്ന്. എവിടേട തെളിവ്. തെളിവ് കാണിച്ചിട്ട് സംസാരിക്കൂ.
ഒരാളുടെ കയ്യിൽ നിന്നും ഒരു കാലി ചായ പോലും വാങ്ങി കുടിക്കാത്തയാളാണ് ഞാൻ. മാധവ് സുരേഷേ നിനക്ക് എവിടെ നിന്നാണെടാ ഞാൻ പൈസ വാങ്ങിയെന്നതിന് തെളിവ് കിട്ടിയത്?. പറയെടാ... തെളിവ് കാണിക്കടാ. നീയും ഞാനും എല്ലാം ഒരേ രാജ്യത്ത് ജീവിക്കുന്നവരാണ്. നിന്റെ അച്ഛന്റെ ഏറ്റവും വലിയ ഫാനായിരുന്നു ഒരു കാലത്ത് ഞാൻ. അറിയാമോടാ... ബഡാ ദോസ്തൊക്കെ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കണ്ടവനാടാ ഞാൻ.

നിനക്ക് ഉളുപ്പുണ്ടോടാ എന്നെ കുറിച്ച് പറയാൻ. ഞാൻ നിന്നെ വെല്ലുവിളിക്കുന്നു. ഞാൻ പൈസ വാങ്ങിയതിന് നീ തെളിവ് കാണിച്ചാൽ ഈ പണി ഞാൻ നിർത്തി വനവാസത്തിന് പോകും. ആരാടാ പൈസ വാങ്ങിയത്?. കേരള പോലീസ് എന്താ മണ്ടന്മാരാണോ?. എടാ കള്ളതാടി നിന്നെ ഞാൻ പൊക്കിയിരിക്കും. ഒരു ലക്ഷം കേരളത്തിലെ എല്ലാവർക്കും കൊടുത്താലും അവരാരും ഈ സിനിമ പോയി കാണില്ല.
എന്റെ ഒറ്റ കോളിൽ അവൈലബിൾ ആയിട്ടുള്ള മനുഷ്യന്മാരേ ഇന്ന് കേരളത്തിലുള്ളു. അതാണ് എന്റെ റെയ്ഞ്ച്. ഒരു ലക്ഷം രൂപയോ? അത്ര ദരിദ്രവാസിയാണോ ഞാൻ. ഒരു 15 ലക്ഷമെങ്കിലും പറയാമായിരുന്നില്ലേ?. എനിക്ക് എത്ര ഡോളേഴ്സ് മാസം കിട്ടുമെന്ന് ഗൂഗിളിൽ കളിക്കുന്നവരോട് അന്വേഷിച്ച് നോക്കൂ. അങ്കം അട്ടഹാസം ടീമിന് എതിരെ ഞാൻ നിയമപരമായി നീങ്ങും. നിന്റെ അച്ഛൻ ചാക്കിൽ കെട്ടിയാണോ എനിക്ക് പൈസ കൊണ്ടുവന്നത് തന്നത്?. ഇത് അശ്വന്ത് കോക്കാണ്. പത്ത് പൈസ ഞാൻ വാങ്ങില്ല.
എടാ മാധവേ... നിന്റെ ഒരു ലക്ഷം രൂപ എനിക്ക് ഒന്നുമല്ല. അച്ഛന്റെ ചെലവിൽ ജിടിയും വാങ്ങി ഇഎംഐയും അടച്ച് നടക്കുന്നവനല്ലേ നീ. ഈ നിമിഷം ഞാൻ എന്റെ ധ്യാനിനെ ഓർക്കുന്നു. അത്ര പടം ഞാൻ ധ്യാനിനെ പറഞ്ഞെടാ... ഇന്നേവരെ ആ മനുഷ്യൻ... എന്റെ ധ്യാൻ കുട്ടൻ എനിക്ക് എതിരെ ഒരു വാക്ക് പറഞ്ഞിട്ടില്ല. ഇപ്പോഴും എനിക്ക് മെസേജ് അയക്കും.
ധ്യാനിനെ പോലെയാകണമെങ്കിൽ പത്തല്ല നൂറ് ജന്മം ജനിച്ചാലും നിനക്ക് പറ്റില്ല. അദ്ദേഹം ശ്രീനിവാസന്റെ മകനാണ്. വലിയ വ്യത്യാസമുണ്ട്. ഒരു ലക്ഷം രൂപ ചോദിക്കാൻ മാത്രം അധപതിച്ചിട്ടില്ല ഞാൻ. കേരളത്തിൽ എഫ്എഫ്സി തുടങ്ങിയ ആളുടെ പേരാണ് അശ്വന്ത് കോക്ക്. ഇതിലും വലിയ സിനിമാക്കാർ ഇവിടെ സിനിമ ഇറക്കിയിട്ടുണ്ട് എന്നും അശ്വന്ത് കോക്ക് പറഞ്ഞു.


Click it and Unblock the Notifications


