ലാലേട്ടനെ വല്ലതും പറയുക മമ്മൂക്കയെ താങ്ങിപിടിക്കുക ഇതാണ് മട്ടാഞ്ചേരി ​ഗ്യാങ്ങിന്റെ പരിപാടി; അശ്വന്ത് കോക്ക്

By Desk

ഇന്ത്യൻ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ മമ്മൂട്ടിയും മോഹൻലാലും എന്ന രണ്ട് ഐക്കണുകൾ എല്ലാ കാലവും തലയുയർത്തി നിൽക്കും. ലോകത്തിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ ഇരുവരേയും ഉൾപ്പെടുത്താം. തേച്ച് തേച്ച് മിനുക്കിയെടുത്ത് ആർക്കും കൂടെ മത്സരിക്കാൻ പറ്റാത്ത വിധം അഭിനയത്തിന്റെ പീക്ക് ലെവലിൽ എത്തി കഴിഞ്ഞു നമ്മുടെയെല്ലാം മമ്മൂക്ക. സിനിമയോടുള്ള അതിയായ മോഹം കൊണ്ട് അഭിനയം പഠിച്ചാണ് ഇന്ന് കാണുന്ന സ്റ്റാർഡം മമ്മൂട്ടി എന്ന മഹാനടൻ നേടിയെടുത്തത്.

പ്രായം എഴുപത്തിമൂന്നിൽ എത്തിയെങ്കിലും ഓരോ സിനിമ കഴിയുന്തോറും അ​ദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷനും പ്രകടനവും ഓരോ സിനിമാപ്രേമിയേയും അത്ഭുതപ്പെടുത്തുകയാണ്. നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. ഈ വർഷം മമ്മൂട്ടി ഭാ​ഗമായ സിനിമകളെല്ലാം ഹിറ്റാണ്. പൈപ്പ്ലൈനിലുള്ള സിനിമകളും ഏറെ പ്രതീക്ഷ നൽകുന്നവയാണ്.

Aswanth Kok Aashiq Abu

മമ്മൂട്ടിയോട് എത്രത്തോളം സ്നേഹം ഉണ്ടോ അത്ര തന്നെ സ്നേഹം മോഹൻലാലിനും മലയാളി നൽകുന്നുണ്ട്. നാൽപ്പത് വർഷങ്ങൾ പിന്നിട്ടിട്ടും പരാജയങ്ങൾ ഉണ്ടായിട്ടും മോഹൻലാലിനെ സിനിമാപ്രേമികൾ കൈവിട്ടിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ എന്ന് പോലും വേർതിരിച്ച് പറയാതെ മലയാളത്തിന്റെ ബി​ഗ് എമ്മുകൾ എന്നാണ് കേരളം ഇരുവരേയും വിശേഷിപ്പിക്കാറുള്ളത്. ഇരുവർക്കും ഇടയിലും യാതൊരു തരത്തിലുള്ള മത്സരമോ ഒന്നും തന്നെയില്ല.

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് സ്ക്രീനിൽ വന്നപ്പോഴെല്ലാം അത് ആഘോഷമാക്കിയിട്ടേയുള്ളൂ ആരാധകർ. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇച്ചാക്കയുടെ ചിത്രത്തിൽ ലാലും ലാലിന്റെ ചിത്രത്തിൽ ഇച്ചാക്കയും ​ഗസ്റ്റ് റോളുകളിൽ എത്തിയിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ട്വന്റി-ട്വന്റി എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിൽ സ്ക്രീനിലെത്തിയിട്ടില്ല.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അണിയറയിൽ പുരോ​ഗമിക്കുന്നുണ്ട്. ഫാൻഫൈറ്റുകൾ സോഷ്യൽമീഡിയയിൽ നടക്കാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര തുല്യമായ സ്നേഹവും സൗഹൃദവുമാണ്. അതേസമയം ഇപ്പോഴിതാ സിനിമാ നിരൂപകൻ എന്ന പേരിൽ ഏറെ ആരാധകരുള്ള റിവ്യുവർ അശ്വന്ത് കോക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മോഹൻലാൽ ഫാൻ പേജുകളിൽ വൈറലാകുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ റൈഫിൾ ക്ലബ്ബ് എന്ന സിനിമയുടെ റിവ്യു അശ്വന്ത് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. റൈഫിള്‍ ക്ലബ്ബില്‍ മമ്മൂട്ടിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗമാണ് അശ്വന്തിനെ ചൊടിപ്പിച്ചത്. ലാലേട്ടനെ വല്ലതും പറയുക മമ്മൂക്കയുടെ മൂട് താങ്ങുക ഇതാണ് മട്ടാഞ്ചേരിക്കാരുടെ ഒരു പരിപാടി. മഹേഷിന്റെ പ്രതികാരത്തിൽ ഇത്തരത്തിലുള്ളത് കണ്ടിട്ടുള്ളതാണ്. റൈഫിൾ ക്ലബ്ബിലും അതുപോലെ തന്നെ അക്കാല ഘട്ടത്തിൽ ഇറങ്ങിയ മൃ​ഗയ സിനിമയെ കുറിച്ച് പറയുണ്ട്.

Aswanth Kok Aashiq Abu

മൃ​ഗയയിലെ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങിനെ കുറിച്ച് സ്റ്റഡി ക്ലാസൊക്കെ എടുക്കുന്നുണ്ട്. പക്ഷെ അത് വേറെ രീതിക്കാണ് കാണിക്കുന്നത് എന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്. ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരെയെല്ലാമാണ് സിനിമാപ്രേമികളും വലതുപക്ഷ പേജുകളും മട്ടാഞ്ചേരി ​ഗ്യാങെന്ന് വിശേഷിപ്പിക്കാറുള്ളത്. മഹേഷിന്റെ പ്രതികാരത്തിലും ഇത്തരത്തില്‍ മമ്മൂട്ടിയെ അനാവശ്യമായി പൊക്കിപ്പറയുന്നുണ്ടെന്നും അശ്വന്ത് വീഡിയോയിൽ പറഞ്ഞു.

അശ്വന്തിന്റെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നുവെന്നാണ് വൈറൽ‌ വീഡിയോയ്ക്ക് താഴെ ഏറെയും വന്ന കമന്റുകൾ. മട്ടാഞ്ചേരി മാഫിയ്ക്ക് കണക്കിന് കൊടുത്തു, സാറ്റിസ്ഫാക്ഷന്‍ ലെവല്‍ പീക്ക്, പ്രിവിലേജ് ചിലര്‍ക്ക് മാത്രമുള്ളതല്ല, മട്ടാഞ്ചേരി മാഫിയ എന്ന സത്യത്തെ അംഗീകരിച്ച കോക്കണ്ണന്‌ അഭിവാദ്യങ്ങള്‍, കോക്ക് കിറു കൃത്യമായി പറഞ്ഞു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

More from Filmibeat

Read more about: aashiq abu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X