മഞ്ജു വാര്യരാണ് മാതൃക! മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കണമെന്നും അശ്വതി മേനോന്‍
സത്യം ശിവം സുന്ദരമെന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായെത്തിയ ആ താരത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് അശ്വതി മേനോന്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. ട്രാന്‍സിലും താരം അഭിനയിച്ചിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള വരവില്‍ സന്തുഷ്ടയാണ് താനെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മഞ്ജു വാര്യരെ തനിക്കേറെ ഇഷ്ടമാണെന്ന് താരം പറയുന്നു. വലിയ പ്രചോദനമാണ് താരം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നവര്‍ക്ക് പ്രചോദനമേകുന്ന നായിക തന്നെയാണ് മഞ്ജു വാര്യര്‍. ഇടവേളയ്ക്ക് ശേഷം വലിയൊരു തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. രണ്ടാം വരവില്‍ താരത്തിന് ലഭിച്ചതെല്ലാം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായിരുന്നു.
ലെനയെക്കുറിച്ചും അശ്വതി തുറന്നുപറഞ്ഞിരുന്നു. അമേസിങ്ങ് അഭിനേത്രിയാണ് ലെന. ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം മനോഹരമാക്കാറുമുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ സെലക്റ്റീവായാണ് സിനിമകള്‍ സ്വീകരിക്കുന്നതും . ജൂണില്‍ രജിഷ വിജയന്റെ അമ്മയെ അവതരിപ്പിച്ചത് അശ്വതിയായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുന്ന നായികമാരുടെ ഇടയിലേക്കായിരുന്നു അശ്വതിയും ചേക്കേറിയത്. എന്നാണ് തിരിച്ചുവരവെന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. 18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു അശ്വതി എത്തിയത്. സിയാദ് കോക്കറിന്റെ ബന്ധുവായിരുന്നു അശ്വതിയെ സിനിമയില്‍ പരിചയപ്പെടുത്തിയത്.
സംവിധായകന്‍ റാഫി വീട്ടിലെത്തിയാണ് ചിത്രത്തെക്കുറിച്ച് വിശദീകരിച്ചതെന്നും അശ്വതി നേരത്തെ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി തുടക്കം കുറിച്ചതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത് ചോക്ലേറ്റ് ഹീറോയായി അരങ്ങു വാഴുന്ന താരമായിരുന്നു ചാക്കോച്ചന്‍. അദ്ദേഹത്തിനോടൊപ്പം അരങ്ങേറിയ നായികയെന്ന നിലയിലാണ് അശ്വതി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
പിജി പഠനം പൂര്‍ത്തിയാക്കുന്നത് വരെ താന്‍ അഭിനയിച്ചിരുന്നു. തെങ്കാശിപ്പട്ടണം, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളുടെ തമിഴ് റീമേക്കിലും താരം അഭിനയിച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ചില അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.


Click it and Unblock the Notifications