For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്‍റെ ഡയലോഗിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്! ശ്രീകുമാറിനൊപ്പമുള്ള അഭിനയം ടെന്‍ഷനില്ലാതെ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖങ്ങളിലൊന്നാണ് അശ്വതി ശ്രീകാന്തിന്റേത്. അവതാരകയായാണ് അശ്വതി ടെലിവിഷനില്‍ തുടക്കം കുറിച്ചത്. റേഡിയോ ജോക്കിയില്‍ നിന്നും ടെലിവിഷന്‍ അവതാരകയിലേക്ക് പ്രവേശിച്ചപ്പോഴുള്ള മാറ്റത്തെക്കുറിച്ച് അവര്‍ നേരത്തെ പറഞ്ഞിരുന്നു. അവതാരകയായെത്താറുള്ള അശ്വതി ചക്കപ്പഴത്തിലൂടെ അഭിനേത്രിയാവുകയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ ഹാസ്യ പരമ്പരയില്‍ അശ്വതിയും അഭിനയിക്കുന്നുണ്ട്.

  എസ് പി ശ്രീകുമാര്‍, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയാണ് ചക്കപ്പഴത്തിനായി അണിനിരക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെയും അശ്വതിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മകള്‍ കുഞ്ഞായതിനാല്‍ ആ അവസരം വിനിയോഗിക്കാന്‍ അശ്വതിക്ക് കഴിഞ്ഞിരുന്നില്ല. ചക്ക പോലെ കുഴഞ്ഞിരിക്കുന്ന ഒരു കുടുംബവും അവിട നടക്കുന്ന സംഭവങ്ങളുമാണ് ചക്കപ്പഴത്തിലുള്ളതെന്ന് അശ്വതി പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക്

  അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക്

  അഭിനയിക്കാന്‍ കഴിയുമോയെന്ന തരത്തിലുള്ള ആശങ്ക മുന്‍പേ അലട്ടിയിരുന്നു. അവതാരകയെന്ന നിലയില്‍ മോശമല്ലാത്ത പേരുണ്ട്, അതിനിടയില്‍ അഭിനയത്തില്‍ കൈവെച്ച് മോശം പറയിപ്പിക്കണോയെന്ന തരത്തിലായിരുന്നു ചിന്തിച്ചത്. കോമഡി ഉത്സവത്തിന്റെ അണിയറപ്രവര്‍ത്തകനായ മിഥിലാജായിരുന്നു അശ്വതിയെ ചക്കപ്പഴത്തിലേക്ക് ക്ഷണിച്ചത്. ആ സമയത്തായിരുന്നു താനും അഭിനയിക്കണോയെന്നാലോചിച്ചതെന്ന് അശ്വതി പറയുന്നു. വീട്ടില്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായിരുന്നു. ഫ്‌ളവേഴ്‌സിന്റെ പരിപാടികള്‍ ഒരുപാട് ചെയ്തതിനാല്‍ സ്വന്തം കുടുംബം പോലെയാണ്.

  മകളുടെ കാര്യം

  മകളുടെ കാര്യം

  അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നു. ആങ്കറിങ് പോലെ പോയി ചെയ്ത് വരാനാവുന്ന ജോലിയല്ലല്ലോ. അത് പോലെ കുറച്ച് കൂടി ശ്രദ്ധയും ഡെഡിക്കേഷനുമൊക്കെ ആവശ്യവുമുണ്ട്. വീട്ടില്‍ നിന്നും കുറച്ചേറെ ദിവസങ്ങള്‍ മാറി നില്‍ക്കേണ്ടതായും വരും. നേരത്തെ അഭിനയിക്കാനായുള്ള അവസരം ലഭിച്ചപ്പോള്‍ മോള്‍ കുഞ്ഞായിരുന്നു. ഇപ്പോ പത്മയ്ക്ക് 7 വയസ്സായി. ലൊക്കേഷന്‍ വീടിനടുത്തായാല്‍ പോയി വരാനും കഴിയും. ഈ കാര്യങ്ങളെല്ലാം അനുകൂലമായി വന്നപ്പോള്‍ ചക്കപ്പഴത്തിലെ വേഷം സ്വീകരിക്കുകയായിരുന്നു.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam
  സ്‌നേഹയും ശ്രീകുമാറും

  സ്‌നേഹയും ശ്രീകുമാറും

  ലോലിതനും കുട്ടുമാമനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ അഭിനേതാവാണ് ശ്രീകുമാര്‍. ശ്രീകുമാറിനൊപ്പമായാണ് അശ്വതി എത്തുന്നത്. ശ്രീകുമാറിന്റെ ഭാര്യയായ സ്‌നേഹയുമായി നേരത്തെ തന്നെ സൗഹൃദമുണ്ടായിരുന്നുവെന്ന് അശ്വതി പറയുന്നു. നേരത്തെ അറിയാവുന്ന ആളായതിനാല്‍ ആ സന്തോഷമുണ്ടായിരുന്നു. വളരെ കൂളാണ് ശ്രീകുമാര്‍. ശക്തമായ പോത്സാഹനമാണ് അദ്ദേഹം തരുന്നത്. റീടേക്ക് വരുമ്പോഴും ശരിയാവും, സാരമില്ല എന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കുന്നുണ്ട് അദ്ദേഹം. അദ്ദേഹവുമായി നല്ല കൂട്ടായിക്കഴിഞ്ഞുവെന്നും അശ്വതി പറയുന്നു.

  ഭര്‍ത്താവിന്റെ പിന്തുണ

  ഭര്‍ത്താവിന്റെ പിന്തുണ

  പ്രൊഫഷനുമായി ബന്ധപ്പെട്ട് പരസ്പരം ചര്‍ച്ചകള്‍ നടത്താറുണ്ട് അശ്വതിയും ശ്രീകാന്തും. എന്താണ് ചെയ്യേണ്ടതെന്നോ തീരുമാനിക്കേണ്ടതെന്നോ എന്നൊന്നും ശ്രീ പറയാറില്ല. അതിനാല്‍ത്തന്നെ അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പ്രത്യേക ഉപദേശമൊന്നുമുണ്ടായിരുന്നില്ല. പോയിട്ട് പെട്ടെന്ന് വരണമെന്നാണ് പുള്ളി പറഞ്ഞത്. ലോക് ഡൗണ്‍ സമയം മുതല്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒരുമിച്ചാണ്. ഇപ്പോള്‍ ഷൂട്ടിനായി പുറത്തേക്ക് പോവുമ്പോള്‍ മിസിംഗ് ഫീലുണ്ട്.

  English summary
  Aswathy Sreekanth about her acting experience with SP Sreekumar, Latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X