കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ല! അശ്വതി ശ്രീകാന്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെയായിരുന്നു
ഏറ്റവുമധികം ആരാധക പിന്തുണയുള്ള അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടുകയും അതിന് കമന്റുകള്‍ നല്‍കുന്ന ആരാധകരോട് സംവദിക്കാനും അശ്വതി തയ്യാറാവാറുണ്ട്. അടുത്തിടെ അവതാരകന്‍ മിഥുന്‍ രമേഷിനൊപ്പമുള്ള പഴയകാല ചിത്രം അശ്വതി പങ്കുവെച്ചിരുന്നു. പ്രേക്ഷക പ്രശംസ നേടി അതിവേഗമാണ് ഫോട്ടോ വൈറലായത്.

ഇപ്പോഴിതാ മറ്റൊരു പഴയകാല ചിത്രവുമായി എത്തിയിരിക്കുകയാണ് അശ്വതി. കോളേജില്‍ പഠിക്കുന്ന കാലത്തുള്ള ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
'കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജില്‍... അവളൊക്കെ ഇപ്പൊ എവിടാണാവോ' എന്ന ക്യാപ്ഷനോടെയാണ് അശ്വതി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.
പാല അല്‍ഫോണ്‍സ് കോളേജിലായിരുന്നു അശ്വതി പഠിച്ചത്. അവിടെ കോളേജ് യൂണിയന്‍ പരിപാടിയ്ക്കിടെയുള്ള ചിത്രമായിരുന്നിത്. കൂട്ടുകാരികളെല്ലാം പല്ല് കാണിച്ച് ചിരിക്കുമ്പോള്‍ അശ്വതി മാത്രമായിരുന്നു കലിപ്പ് ലുക്കില്‍ ഇരുന്നത്. രസകരമായ കമന്റുകളായിരുന്നു നടിയുടെ ഫോട്ടോയ്ക്ക് താഴെ വന്ന് നിറയുന്നത്.


Click it and Unblock the Notifications