അഡള്‍ട്ട് ആണെന്ന് ഉറപ്പാക്കിയിട്ടാണ് മറുപടി കൊടുത്തത്; ആ കുട്ടിയെ എന്നോട് വളര്‍ത്താന്‍ ചിലര്‍; പോസ്റ്റ് പലരും

By Desk

അധ്യാപകനോട് മോശമായി പെരുമാറുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വിഷയത്തില്‍ നടി അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്റെ കുറിപ്പ് പലരും തെറ്റായി വ്യഖ്യാനിക്കുകയും തുടര്‍ന്ന് തന്നെ അസഭ്യം പറയുന്ന മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നാണ് അശ്വതി പറയുന്നത്. തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.

പോസ്റ്റിനെ ആളുകള്‍ വ്യഖ്യാനിച്ചത് ആദ്യത്തെ സ്ലൈഡ് മാത്രം വായിച്ചിട്ടാണ്. അധ്യാപകനെതിരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ അശ്വതിയെ പോലുള്ളവര്‍ പിന്തുണയ്ക്കുന്നു എന്നായിരുന്നു ചിലര്‍ വ്യഖ്യാനിച്ചതെന്നാണ് താരം പറയുന്നത്.

Aswathy Sreekanth

സത്യത്തില്‍ ആ പോസ്റ്റില്‍ എവിടേയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല. മറിച്ച് കുട്ടിയുടെ പെരുമാറ്റത്തിന് ഒരു മൂലകാരണമുണ്ടാകുമെന്നും അതിനെ അഡ്രസ് ചെയ്യതെ എന്തൊക്കെ ചെയ്താലും അത് വര്‍ക്കാകില്ല. ഇതുപോലുള്ള എല്ലാ കേസുകൡും എന്താണ് റൂട്ട് എന്ന് അറിയണം. അത് കൂട്ട്‌കെട്ടാണോ, എന്തെങ്കിലും തരത്തിലുള്ള അഭ്യൂസോ സബ്‌സ്റ്റന്‍സിന്റെ ഉപയോഗമാണോ, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം എന്നായിരുന്നു പറഞ്ഞതെന്നാണ് അശ്വതി പറഞ്ഞത്.

അതിന് മാതാപിതാക്കളുടേയും അധ്യാപകരുടേയും പങ്കാളിത്തം വേണം. പലപ്പോഴും അധ്യാപകര്‍ നിസ്സാഹയര്‍ ആണ്. അവര്‍ എന്തെങ്കിലും നിര്‍ദ്ദേശം കുട്ടിയുടെ കാര്യത്തില്‍ പറയുമ്പോള്‍, കൗണ്‍സലറുടെ സഹായം തേടണം എന്ന് പറയുമ്പോള്‍ പോലും ഒഫന്റഡ് ആകുന്ന മാതാപിതാക്കളാണ് പലരും. അതൊക്കെ പറഞ്ഞിരുന്ന പോസ്റ്റായിരുന്നു. പക്ഷെ അതിനെ പലരും ദുര്‍വ്യാഖ്യാനിച്ചതില്‍ വിഷമമുണ്ടെന്നും താരം പറയുന്നു.

ആ കുട്ടിയെ എന്നോട് കൊണ്ടു പോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്. അവരെ നന്നായി വളര്‍ത്തിയാല്‍ പോരെ. കുറച്ചുകൂടെ ശ്രദ്ധ വേണം, സമൂഹം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തിക്കൊള്ളാം എന്നല്ല. പരസ്യമായി വധ ഭീക്ഷണി മുഴക്കിയാലും പിന്തുണയുണ്ടെന്നാണ് മറ്റൊരുകമന്റ്. ഒരിക്കലുമല്ല. ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണയ്ക്കുന്നില്ല. പക്ഷെ അത് കറക്ട് ചെയ്യുമ്പോള്‍ ആ ആളെ തള്ളിക്കൊണ്ടല്ല കറക്ഷന്‍ നടത്തേണ്ടതെന്നും അശ്വതി പറയുന്നു.

ഈ പ്രായത്തില്‍ ഇത്രയും പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ ക്രിമിനല്‍ മൈന്റ് ആയിരിക്കുമെന്നാണ് ചിലരുടെ കമന്റ്. ഒരു വ്യക്തിയുടെ ഇമോഷണല്‍ ബ്രെയിന്‍ പൂര്‍ണ വളര്‍ച്ചയിലെത്തുന്നത് 24 വയസിലാണ്. എങ്കിലും ഓരോ പ്രായത്തിലും കുട്ടിയുടെ പെരുമാറ്റത്തിലുണ്ടേകണ്ട പക്വതയുണ്ട്. അത് ഇല്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും അതുകൂടെ അഡ്രസ് ചെയ്യണം എന്നാണ് പറഞ്ഞത്. നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം, ഇമോഷണല്‍ ഹെല്‍ത്ത് തുടങ്ങിയവ ഉറപ്പു വരുത്തേണ്ടത് മാതപിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണെന്നുമാണ് അശ്വതി പറയുന്നത്.

Aswathy Sreekanth

ഇപ്പോഴത്തെ കുട്ടികള്‍ക്ക് പണ്ടത്തെ കുട്ടികളെ അപേക്ഷിച്ച് ബഹുമാനം കുറവാണ്. അത് വസ്തുതയാണ്. ഓരോ തലമുറ കഴിയുമ്പോഴും ആ ബഹുമാനം കുറഞ്ഞു കുറഞ്ഞ് വരിക തന്നെ ചെയ്യും. പണ്ടൊക്കെ കുട്ടികള്‍ക്ക് സര്‍വൈവല്‍ സ്‌കില്‍ പഠിപ്പിച്ചിരുന്നത് മുതിര്‍ന്നവരാണ്. ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്നും പ്രത്യേകിച്ചൊന്നും അവര്‍ക്ക് പഠിക്കേണ്ടതില്ല. മുതിര്‍ന്നവരേക്കാള്‍ അറിവുള്ളത് തങ്ങള്‍ക്കാണെന്ന കരുതുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ബഹുമാനം തോന്നേണ്ടതില്ല. അങ്ങനെയുള്ളപ്പോള്‍ ബഹുമാനം പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ട് കാര്യമല്ല. പേടിപ്പിക്കുകയല്ല വേണ്ടത്. അവരുമായി കണക്ട് ചെയ്യാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും താരം പറയുന്നുണ്ട്.

മോഡേണ്‍ പാരന്റിംഗ് എന്ന് പറഞ്ഞ് കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞ് ഒരുപാട് പേര്‍ മെസേജ് അയക്കുകയും അസഭ്യം പറയുന്നുമുണ്ട്. പണ്ടൊരിക്കല്‍ ഒരു കമന്റിന് ഞാന്‍ മറുപടി നല്‍കിയത് വൈറലായിരുന്നു. അയാളുടെ മാനസികവാസ്ഥ പരിഗണിച്ച് ക്ഷമിച്ചാല്‍ പോരായിരുന്നുവോ എന്തിനാണ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതെന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ എവിടേയും സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിട്ടില്ല. അതൊരു ഒറിജിനല്‍ അക്കൗണ്ട് ആണെന്നും അയാളൊരു മുതിര്‍ന്ന വ്യക്തിയാണെന്നും ഉറപ്പു വരുത്തിയ ശേഷമാണ് മറുപടി നല്‍കിയത്. പിന്നീട് താന്‍ ആ കമന്റ് ഡിലീറ്റാക്കുകയും ചെയ്തിരുന്നുവെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X