Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അശ്വതി ശ്രീകാന്തിന് തടി അല്പം കൂടിയോ? ആരാധകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു അശ്വതിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്. ഈ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുള്ള അശ്വതി മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിന് ഒപ്പമുള്ളതുമായ നിരവധി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അത് മാത്രമല്ല തന്റെ പോസ്റ്റിന് കമന്റിടുന്ന ആരാധകര്‍ക്ക് മറുപടി കൊടുക്കാനും അശ്വതി തയ്യാറാവാറുണ്ട്. ചിലപ്പോള്‍ കുറിക്ക് കൊള്ളുന്ന റിപ്ലേ കണ്ട് ആരാധകരും ഞെട്ടാറുണ്ട്. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ഭാവി വധുവിനെ പരിചപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്!ചീത്ത വിളിക്കാന്‍ പെണ്ണില്ലെന്നുള്ള പരാതി തീര്‍ന്നു
അശ്വതി മകള്‍ പത്മയ്ക്കും കൂട്ടുകാരിയുടെ മകള്‍ പ്രാര്‍ഥനയ്ക്കുമൊപ്പം നില്ക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റ് ചെയ്തത്. 'രണ്ട് ചുന്നരി പെണ്ണുങ്ങളേം കൊണ്ട് ഫ്രോസണ്‍ 2 കാണാന്‍ പോവ്വാ' എന്ന ക്യാപ്ഷനും കൊടുത്തിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളുണ്ട്. അതിലൊന്ന് ഇപ്പോള്‍ തടി അല്‍പ്പം ക ൂടിയോ എന്നായിരുന്നു. നിങ്ങള്‍ അല്ലല്ലോ എനിക്ക് റേഷന്‍ വാങ്ങി തരുന്നത്. അത് കൊണ്ട് വിഷമിക്കണ്ടെന്ന് പറഞ്ഞ് ആരാധകന്റെ കമന്റിന് അതേ നാണയത്തില്‍ തന്നെ അശ്വതി ഉത്തരവും കൊടുത്തു.