ആരെങ്കിലും ഒന്നെടുത്ത് കൊണ്ടുപോയിരുന്നെങ്കിൽ ഉറങ്ങാമായിരുന്നു എന്ന് തോന്നി; അമ്മയായതിനെക്കുറിച്ച് അശ്വതി

അവതാരക, നടി, റേഡിയോ ജോക്കി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ രം​ഗത്ത് കണ്ട് വരുന്നവരിൽ നിന്നും വ്യത്യസ്തയാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെയാണ് അശ്വതി അഭിമുഖങ്ങളിലും മറ്റും പറയുന്ന വാക്കുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് അശ്വതിയെന്ന് പ്രേക്ഷകർ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തനിക്ക് ഇന്നത്തെ ആത്മവിശ്വാസം വരാനുള്ള കാരണം അമ്മയാണെന്ന് അശ്വതി പറയുന്നു. 'ഞാൻ ഭയങ്കര ഡ്രീമി ആയിരുന്നു. എന്റെ അമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ അമ്മ വളരെ കോൺഫിഡന്റായുള്ള ലേഡിയാണ്. ഭയങ്കര സ്ട്ര​ഗിൾ ചെയ്തിട്ടുള്ള ലൈഫായിരുന്നു അമ്മയ്ക്ക്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. അസുഖങ്ങളുണ്ടായിരുന്നു. അച്ഛൻ വിദേശത്തായിരുന്നു. അമ്മയായിരുന്നു എല്ലാം നോക്കിയത്. ഇന്നത്തെ പോലെ എപ്പോഴും ഫോണിൽ പോലും അവെയ്ലബിൾ അല്ല ഒരു ഡിസിഷൻ എടുക്കാൻ'

Aswathy Sreekanth

'മുത്തശ്ശി മരിച്ചപ്പോൾ ചിത കത്തിച്ചത് പോലും അമ്മയാണ്. അങ്ങനെയാെരു ലേഡിയാണ് എന്നെ വളർത്തിയത്. സ്കൂളിലും കോളേജിലും പോവുന്ന സമയത്ത് ആരെങ്കിലും കളിയാക്കിയാൽ തിരിച്ച് കരഞ്ഞ് വരാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു. മറുപടി കൊടുത്ത് വരണം എന്നായിരുന്നു. പക്ഷെ ഞാനങ്ങനെ ആയിരുന്നില്ല. ഞാൻ ഭയങ്കര സെൻസിറ്റീവ് ആയിരുന്നു, അശ്വതി ശ്രീകാന്ത് പറഞ്ഞു'

'അമ്മയായത് ശേഷം മാതൃത്വത്തെക്കുറിച്ചുള്ള ധാരണയിൽ വന്ന മാറ്റത്തെക്കുറിച്ചും അശ്വതി ശ്രീകാന്ത് സംസാരിച്ചു. അമ്മയായിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് ഫീൽ ചെയ്യുന്ന ഇമോഷൻ ഭയങ്കര സ്നേഹം ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അത് മാത്രമല്ല എന്ന് തിരിച്ചറിഞ്ഞു. കുഞ്ഞുമായി കണക്ടാവാൻ ദിവസങ്ങളെടുത്തു. കുറച്ച് സമയം ആരെങ്കിലും ഒന്ന് എടുത്ത് കൊണ്ട് പോയിരുന്നെങ്കിൽ എനിക്കൊന്ന് കിടന്ന് ഉറങ്ങാമായിരുന്നല്ലോ എന്ന് തോന്നിയ ദിവസങ്ങളുണ്ട്'

Aswathy Sreekanth

'ഇങ്ങനെയാണ് പാരന്റിം​ഗ് എന്ന് പറഞ്ഞ് ഒരു മാന്വൽ ഉണ്ടാക്കാൻ പറ്റില്ല. ഓരോ കുട്ടിയും വ്യത്യസ്തമാണ്. എനിക്കെന്റെ മൂത്ത മകളെ ട്രീറ്റ് ചെയ്യുന്നത് പോലെ ഇളയമകളെ ഡീൽ ചെയ്യാൻ പറ്റില്ല. തീർത്തും വ്യത്യസ്തരാണ്. നമ്മൾ വിചാരിക്കും കുട്ടികൾ സ്ലേറ്റ് പോലെയാണ്. നമ്മളാണ് അതിലേക്ക് എല്ലാം എഴുതുന്നതെന്ന്. അത് ശരിയല്ല. ഇവർ ജെനിറ്റിക്കലി കൊണ്ടുവന്ന കുറേ കാര്യങ്ങളുണ്ട്'

'നമ്മുടെ ​ഗ്രാന്റ് പാരന്റ്സിന്റെ പോലും ചില പ്രതിഫലനങ്ങൾ കാണാം. കുട്ടി ചെയ്യുന്ന എല്ലാ കാര്യത്തിനും വളർത്ത് ദോഷമാണെന്ന് പറയരുത്. നമ്മളവരുടെ സപ്പോർട്ട് പ്രൊവൈഡേർസ് മാത്രമാണ്. ഒരു മനുഷ്യൻ വളർ‌ന്ന് വരുന്നതിന്റെ പൂർണ ഉത്തരവാദിത്തം അച്ഛനും അമ്മയ്ക്കും മാത്രമല്ല,' അശ്വതി ശ്രീകാന്ത് പറഞ്ഞു.

ഒരു ദിവസം ഒന്നും ചെയ്യാതെ വെറുതെയിരിക്കാൻ പറ്റില്ലെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. വെറുതെ ഇരിക്കാമെന്ന് വിചാരിച്ചാലും നടക്കില്ല. രണ്ട് വരി എഴുതി വെക്കാനെങ്കിലും ശ്രമിക്കുമെന്നും അശ്വതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും സജീവമായ അശ്വതി ശ്രീകാന്ത് പാരന്റിം​ഗിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കാറുണ്ട്.

ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് അശ്വതി കടന്ന് വരുന്നത്. പല മേഖലകളിൽ തിളങ്ങാൻ കഴിഞ്ഞ അശ്വതി ഇന്ന് കരിയറിലെ മികച്ച സമയത്താണുള്ളത്. വിവാഹം, കുടുംബ ജീവിതം, കരിയർ തുടങ്ങിയവയെക്കുറിച്ച് തുറന്ന് ചിന്താ​ഗതിയോടെ സംസാരിക്കുന്ന അശ്വതിയുടെ വാക്കുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X