ട്രസ്റ്റ് ഇഷ്യൂസ് ഉണ്ട്; ഭർത്താവിനെ ദുബായിൽ ഒറ്റയ്ക്ക് വിട്ടത് ഇമോഷണൽ റിസ്ക്; അശ്വതി ശ്രീകാന്ത്
ഇന്ന് ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരിൽ വലിയ ജനപ്രീതി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയിൽ നിന്നും പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. അശ്വതിയുടെ മിക്ക അഭിമുഖങ്ങളും ഇക്കാരണത്താൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ്മ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവതാരകയായി തുടക്കം കുറിച്ച കാലത്ത് വസ്ത്രധാരണത്തിനെതിരെ വന്ന കമന്റുകളെക്കുറിച്ച് അശ്വതി സംസാരിച്ചു.

'ഒരു പോയന്റ് കഴിയുമ്പോൾ നമ്മളിതൊന്നും എടുക്കാതെയാവും. ആദ്യമാെക്കെ ഇത്തരം കമന്റുകൾ വരുമ്പോൾ, നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോൾ പ്രശ്നമായിരുന്നു. പിന്നെ പിന്നെ എനിക്ക് തോന്നി ഇവരെ സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടിയല്ലല്ലോ ഞാൻ ജീവിക്കുന്നത്. അന്ന് ഷോ ചെയ്യുമ്പോൾ സാരിയായിരുന്നു ധരിച്ചിരുന്നത്. പക്ഷെ ഞാനെപ്പോഴും സാരിയിൽ കംഫർട്ടബിളായ ആളല്ല'
'പക്ഷെ ആദ്യത്തെ ഷോകൾ അങ്ങനെയായത് കൊണ്ട് ആളുകൾ വിചാരിച്ചു ഞാനെപ്പോഴും സാരി ധരിക്കുന്ന ആളാണെന്ന്. അത് കഴിഞ്ഞ് ഇതിൽ നിന്ന് മാറി ഒരു കോസ്റ്റ്യൂം പോലും എനിക്കിടാൻ പറ്റാതായി. ഇവരുടെ എക്സ്പെക്ടഷൻ മീറ്റ് ചെയ്യാൻ ഞാനാദ്യം ശ്രമിച്ചിട്ടുണ്ട്. പിന്നെ മനസ്സിലായി അതിലൊരു പോയന്റുമില്ല. ഇതെന്റെ ജീവിതമാണെന്ന്'
വിശ്വസിച്ചിരുന്ന കൂട്ടുകാരി തനിക്കൊപ്പം നിൽക്കാഞ്ഞ ഘട്ടത്തെക്കുറിച്ചും അശ്വതി ശ്രീകാന്ത് സംസാരിച്ചു. 'പ്രിയപ്പെട്ട ഒരാൾ മരിച്ച് പോവുന്ന പോലെ തന്നെ വേദനിപ്പിക്കുന്നതാണ് നമ്മുടെ വിശ്വാസം ഒരാൾ ഇല്ലാതാക്കുന്നത്. ഞാനത്ര പെട്ടെന്ന് ക്ലോസ് ആവുന്ന ആളല്ല. ഞാനൊരുപാട് പേർക്ക് ബെസ്റ്റ് ഫ്രണ്ടായിരിക്കും, പക്ഷെ എനിക്ക് ബെസ്റ്റ് ഫ്രണ്ടുകൾ കുറവാണ്'
അത്രയും എന്നെ അറിയാവുന്ന ഫ്രണ്ട്സ് രണ്ടോ മൂന്നോ പേരെ ഉണ്ടാവൂ. എന്റെ അത്രയും ഇന്റിമേറ്റായി കൂടെ കൊണ്ട് നടന്ന ആളാണ്. ഞങ്ങൾ ഒരു വീട്ടിലാണ് അന്ന് താമസിച്ചിരുന്നത്. ഈ പെയ്നുകളെല്ലാം കൂടിയാണ് അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു.

ഇപ്പോഴും തനിക്ക് ആളുകളെ വിശ്വസിക്കാൻ മടിയുണ്ടെന്ന് അശ്വതി തുറന്ന് പറഞ്ഞു. 'ഞാൻ ട്രസ്റ്റ് ഇഷ്യൂ ഉള്ള വ്യക്തിയാണ്. ഞാനെത്ര പെട്ടെന്നൊന്നും എന്റെ സർക്കിളിലേക്ക് കൂട്ടില്ല. ഞാൻ ചില സമയത്ത് എന്റെ ഫ്രണ്ട്സിനോട് പോലും പറയാറുണ്ട്. ഞാനിങ്ങനെ ക്രോസ് ക്വസ്റ്റ്യൻ ചെയ്യുന്നത് കൊണ്ട് ഒന്നും തോന്നരുത്,'
'എനിക്ക് ട്രസ്റ്റ് ഇഷ്യൂ ഉണ്ടെന്ന്. ചില സമയത്ത് ചിലരെ അന്ധമായി വിശ്വസിക്കാതെ നിവൃത്തിയില്ല. അതുകൊണ്ട് വിശ്വസിക്കുന്നു, അശ്വതി പറഞ്ഞു. വിശ്വാസക്കുറവുള്ള ആളാണോ ഭർത്താവിനെ ദുബായിൽ വിട്ടതെന്ന് അവതാരക ചോദിച്ചപ്പോൾ ഇത് ചിരിച്ച് കൊണ്ട് അശ്വതി മറുപടി നൽകി. ചില കാര്യങ്ങളിൽ ഇമോഷണൽ റിസ്കെടുക്കാം.
പോവുന്നിടത്തോളം പോട്ടെ എന്ന റിസ്കെടുത്തിരിക്കുകയാണ്, അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്നും അശ്വതി ശ്രീകാന്ത് മറുപടി നൽകി. അശ്വതിയുടെ ശ്രീകാന്ത് ദുബായിലാണ് ജോലി ചെയ്യുന്നത്. ഷോകളും മറ്റുമുള്ളതിനാൽ അശ്വതി ദുബായിൽ നിന്നും കേരളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കൂട്ടുകാരി തന്നോട് വിശ്വാസ വഞ്ചന കാണിച്ചതിനെക്കുറിച്ച് അശ്വതി നേരത്തെയും സംസാരിച്ചിട്ടുണ്ട്.
ശ്രീകാന്തുമായുള്ള പ്രണയം വീട്ടിലറിഞ്ഞപ്പോൾ പ്രശ്നമായ സമയമായിരുന്നു അത്. പ്രണയം അവസാനിപ്പിച്ചെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും രഹസ്യമായി തുടർന്നിരുന്നു. എന്നാൽ കൂട്ടുകാരി ഇത് വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നത്രെ.


Click it and Unblock the Notifications