ഭർതൃ പിതാവ് പേടിച്ചു; അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?; പ്രൊഡ്യൂസറോട് വഴക്ക് കേട്ടതിന് കാരണം

‌ടെലിവിഷൻ അവതാരകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിനപ്പുറം അഭിനയത്തിലും എഴുത്തിലും അശ്വതിക്ക് പിന്നീട് ശ്രദ്ധ നേടാൻ കഴിഞ്ഞു. അശ്വതിയു‍ടെ അഭിമുഖങ്ങൾ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. നടിയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുന്നവരുമുണ്ട്. ടെിലിവിഷൻ രം​ഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങളെക്കുറിച്ചും തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ അശ്വതി. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് അശ്വതി മനസ് തുറന്നത്.

പൊളിറ്റിക്കലി കറക്ട് അല്ലാത്ത ഷോകളുടെ ഭാ​ഗമാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് അശ്വതി പറയുന്നു. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ മറ്റുള്ളവർ പ്രചോദിക്കപ്പെടുന്നുണ്ട് എന്ന് മനസിലാകുമ്പോൾ കുറച്ച് കൂടെ ശ്രദ്ധ കൊടുത്തിട്ടുണ്ട്. നേരത്തെ ഷോകളുടെ ഭാ​ഗമാകുമ്പോൾ പല തരത്തിലുള്ള തമാശകൾ വരും. സ്ക്രിപ്റ്റഡ് പ്രോ​ഗ്രാമുകളായതിനാൽ പറയാനുള്ള വോയ്സ് ഉണ്ടാകില്ല. പൊളിറ്റിക്കലി കറക്ട് അല്ലാത്ത കാര്യങ്ങൾ നമ്മൾ ചിരിച്ച് നിന്നിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ നിന്നും മാറിയിട്ടുണ്ട്.

Aswathy Sreekanth

നമ്മൾ പറയുന്ന കാര്യങ്ങൾ ഒരുപാട് പേരെ സ്വാധീനിക്കാനും വേദനിപ്പിക്കാനും സാധ്യതയുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. അവതാരകർ അപ്പുറത്ത് നിൽക്കുന്ന ആൾക്ക് ബഹുമാനവും സ്നേഹവും കൊടുത്തിട്ട് സംസാരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒപ്പം അതിർ വരമ്പുകളുമുണ്ട്. അവർക്ക് സംസാരിക്കാൻ താൽപര്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ സെൻസ് ചെയ്യാൻ അവതാരകർക്ക് കഴിയണം.

കണ്ടന്റുണ്ടാക്കാൻ വേണ്ടി മാത്രം അവർക്ക് പറയാൻ താൽ‌പര്യമില്ലാത്ത കാര്യങ്ങളിൽ പിടിച്ചിരിക്കുന്നത് ശരിയല്ല. ചിലപ്പോൾ അവതാരകർക്ക് ഇൻ ഹിയറിൽ പ്രഷറുണ്ടാകും. എനിക്ക് പലപ്പോഴും തോന്നിയ കാര്യം ആർട്ടിസ്റ്റികളോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോൾ ഒരുപാട്ട് പാടാൻ പറയാൻ പ്രൊഡ്യൂസർ ആവശ്യപ്പെടും. തൊട്ടടുത്ത് നിൽക്കുന്ന ആർട്ടിസ്റ്റിന്റെ വൈബ് നമുക്ക് വ്യക്തമായി മനസിലാകും.

Aswathy Sreekanth

അവർക്ക് പാടാൻ താൽപര്യമില്ല. എന്നിട്ടും ഒരു പാട്ട് പാടൂ എന്ന് പറയുമ്പോൾ നമ്മൾക്കാണ് വല്ലാതെ തോന്നുന്നത്. ഈ പെണ്ണിനെ ഒരു സെൻസുമില്ലേ എന്ന് പ്രേക്ഷകർക്ക് തോന്നും. തന്നോട് പ്രൊഡ്യൂസർ ഇത് പോലെ ആവശ്യപ്പെട്ടിട്ടും മിണ്ടാതെ നിന്നു. ഇതിന്റെ പേരിൽ തനിക്ക് വഴക്ക് കേട്ടിട്ടുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി.

സെലിബ്രിറ്റികൾ ചിലപ്പോൾ ത​ഗ് മറുപടി എന്ന പേരിൽ അവതാരകരെ താഴ്ത്തിക്കെട്ടാറുണ്ടെന്നും ഇത് ശരിയല്ലെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. സോഷ്യൽ തന്റെ പേരിൽ അനാവശ്യമായി ​ഗോസിപ്പുകൾ വന്നിട്ടുണ്ടെന്നും അശ്വതി പറയുന്നു. അശ്വതിക്ക് സംഭവിച്ച ദുരന്തത്തിൽ തകർന്ന് ആരാധകർ എന്നൊക്കെ വാർത്ത വന്നു.

കഷ്ടം എന്തെന്നാൽ ഇവർക്കിത് കൊടുത്ത് പോയാൽ മതി. ഇത് കണ്ടത് എന്റെ ഭർതൃ പിതാവാണ്. അച്ഛന് എന്താണെന്ന് മനസിലായില്ല. പെട്ടെന്ന് എന്നെ ഫോൺ ചെയ്തു. ഷൂട്ടിലായതിനാൽ എടുക്കാൻ പറ്റിയില്ല. അച്ഛൻ പാനിക്കായി. അദ്ദേഹം എറണാകുളത്തേക്ക് വരാൻ പുറപ്പെട്ടു. അപ്പോഴേക്കും താൻ വിളിച്ചു. അച്ഛന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോയെന്നും അശ്വതി ചോദിക്കുന്നു.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X