ആള്‍ക്കൂട്ടം എന്റെ സകല ഊര്‍ജ്ജവും ഊറ്റിയെടുക്കും! തന്നെ കുറിച്ച് ആളുകള്‍ ചിന്തിച്ചതൊക്കെ തെറ്റാണ്; അശ്വതി

അവതാരകയായി കരിയര്‍ തുടങ്ങി പിന്നിട് നടിയായിട്ടും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലാണ് അശ്വതി അഭിനയിച്ചിരുന്നത്. ഇതിന് പുറേ എഴുത്തുകാരിയായ അശ്വതി തന്റെ അനുഭവങ്ങളൊക്കെ കൂട്ടിച്ചേര്‍ത്ത് പുസത്കവും എഴുതിയിരുന്നു.

ഞാന്‍ വാതോരാതെ സംസാരിക്കുന്ന ആളാണെന്ന് പലരും കരുതാറുണ്ടെന്ന് പറയുകയാണ് അശ്വതിയിപ്പോള്‍. എന്നാല്‍ ആളുകളുടെ മുന്നില്‍ വരാനും സംസാരിക്കാനുമൊക്കെ മടിയുള്ള ഇന്‍ട്രോവേര്‍ട്ടാണ് താനെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി പറയുന്നത്.

aswathy-sreekanth

'അടിസ്ഥാനപരമായി ഞാന്‍ ഒരു ഇന്‍ട്രോവേര്‍ട്ടാണ്. (ചിലപ്പോഴൊക്കെ ആംബി വേര്‍ട്ട് ട്രെയിട്‌സ് ഉണ്ടെന്നും തോന്നാറുണ്ട്). ആള്‍ക്കൂട്ടങ്ങള്‍ പൊതുവേ എന്റെ സകല ഊര്‍ജ്ജവും ഊറ്റിയെടുക്കും. അത്ര പരിചിതരായ ആളുകളുടെ നടുവില്‍ മാത്രമാണ് എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നത്. അല്ലാത്തപ്പോള്‍ എനിക്ക് എന്റേതായ ഇടങ്ങളിലേക്ക് ഓടി ഒളിക്കാന്‍ തോന്നും. സകല മറുപടിയും ഒരു ചിരിയില്‍ ഒതുക്കാന്‍ ശ്രമിക്കും. ഇവള്‍ എന്തൊരു ജാഡ ആണെന്ന് ചിലരെ കൊണ്ടെങ്കിലും പറയിക്കും.

അത്തരത്തിലുള്ള ഒരുപാട് ലിമിറ്റ്‌സ് പുഷ് ചെയ്തതാണ് ഇന്ന് കാണുന്ന കരിയര്‍ പോലും ഉണ്ടാക്കിയെടുത്തത്. പലരുടെയും വിചാരം ഞാന്‍ വാതോരാതെ സംസാരിക്കുന്ന ഒരാളാണെന്നും അതുകൊണ്ടാണ് റേഡിയോയും ടിവിയും ഒക്കെ തിരഞ്ഞെടുത്തു എന്നാണ്.

സത്യത്തില്‍ ഞാന്‍ തെരഞ്ഞെടുത്തതല്ല. പല ജോലികളും എന്നെ തിരഞ്ഞെടുത്തത് ആണ്. അത് ചെയ്യാന്‍ ഇഷ്ടവുമാണ്. പക്ഷേ ആ കുപ്പായം അഴിച്ചാല്‍ ഉടനെ എനിക്ക് എന്റെ ആമതോടില്‍ കയറി ധ്യാനം ഇരിക്കണം.

പരിപാടികള്‍ അവസാന നിമിഷം മാറ്റിവയ്ക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരാള്‍ സന്തോഷിക്കുന്നത് ചെറിയ കുറ്റബോധത്തോടെ ഞാന്‍ ചിലപ്പോള്‍ തിരിച്ചറിയാറുണ്ട്. നിര്‍ത്താതെ ബെല്ലടിക്കുന്ന ഫോണ്‍ നോക്കി ഇവര്‍ക്കൊക്കെ മെസ്സേജ് അയച്ചാല്‍ പോരേ എന്ന് കരുതാറുണ്ട്. പൊതു പരിപാടികള്‍ക്ക് സ്റ്റേജില്‍ ഇരിക്കുമ്പോള്‍ എന്റെ ഊഴം വരാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

സൗഹൃദ കൂട്ടങ്ങളില്‍ പോലും ഏറ്റവും കുറച്ച് സംസാരിക്കുന്ന ആള്‍. വണ്‍ ഓണ്‍ വണ്‍ കോണ്‍വര്‍സേഷന്‍സ് ആണ് എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍. അതും ഡീപ്പ്, മീനിങ് ഫുള്‍ കോണ്‍വര്‍സേഷന്‍സ്. ഞാന്‍ അങ്ങനെയാണ്!

പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാല്‍, ഇന്‍ട്രോവോട്‌സ് എന്നാല്‍ നാണം കുണുങ്ങികളോ മനുഷ്യരുടെ മുഖത്ത് നോക്കാത്തവരോ ആവണമെന്നില്ല. അവര്‍ വിഷാദരോഗികളുമല്ല. ആള്‍ക്കൂട്ടത്തെക്കാള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവര്‍, ചുറ്റുമുള്ളവരില്‍ നിന്നല്ല അവനവനില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തുന്നവര്‍.

aswathy-sreekanth

സ്വന്തമായി കുറച്ച് അധികം ബൗണ്ടറികള്‍ സെറ്റ് ചെയ്തിട്ടുള്ളവര്‍. നല്ല നിരീക്ഷകര്‍, നല്ല കേള്‍വിക്കാര്‍ ഒക്കെയാണ് മിക്കവരും. എല്ലാ ഇന്‍ട്രോവേര്‍ഡ്സും ഒരുപോലെ ആവണമെന്നില്ല. ഇതൊരു വലിയ സ്‌പെക്ട്രം ആണ്. ഇന്‍ട്രോവേര്‍ഷനും എക്‌സ്ട്രാവേര്‍ഷനുമിടയില്‍ കൃത്യമായി ബാലന്‍സ് ചെയ്യുന്ന ആംബി വേര്‍ട്‌സ് രണ്ടിന്റെയും എക്‌സ്ട്രീമുകളില്‍ കൂടി കയറിയിറങ്ങുന്ന ഓമ്‌നി വേര്‍ഡ്‌സും ഒക്കെയുള്ള സ്‌പെക്ട്രം.

നിങ്ങള്‍ ഒരു ഇന്‍ട്രോവേര്‍ട്ട് ആണെന്നും അതൊരു കുറവാണെന്നും തോന്നിയിട്ടുണ്ടെങ്കില്‍ ആ തോന്നല്‍ ഇനി വേണ്ടെന്ന് പറയാനാണ് ഈ പോസ്റ്റ്. നമ്മുടെ നാട്ടില്‍ അവന്‍/അവള്‍ ഇന്‍ട്രോവേര്‍ട്ട് ആണെന്ന് പറയുന്നത് എന്തോ വലിയ കുറവ് പോലെയാണ്. അത് മുഖവിലയ്‌ക്കെടുക്കേണ്ട.

ഇനി സോഷ്യല്‍ ഇന്‍ട്രൊഡക്ഷനുള്ള ബുദ്ധിമുട്ട് ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ ജോലിയെയോ വിദ്യാഭ്യാസത്തെയോ ബാധിക്കുന്നുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ ഇന്ന് മാര്‍ഗ്ഗമുണ്ട്... എന്നും പറഞ്ഞാണ് അശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്..

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X