'കൂട്ട്' ഒരു വില പിടിച്ച വാക്കാണ്, നമ്മൾ നമ്മളായ പത്തു വർഷങ്ങൾ! വിവാഹ വാർഷിക ദിനത്തിൽ അശ്വതി ശ്രീകാന്ത്
അവതാരിക, നടി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയിൽ നിന്നും അവതാരകയായി എത്തിയതോടെയാണ് അശ്വതി പ്രേക്ഷകർക്ക് മുന്നിൽ സുപരിചിതയാവുന്നത്. പിന്നീടിങ്ങോട്ട് ശക്തമായ നിലപാടുകളിലൂടെയും മറ്റുള്ളവർക്ക് പ്രചോധനം നൽകുന്ന സന്ദേശങ്ങൾ നൽകിയും പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.
തൻ്റെ പുതിയ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. രണ്ടാമതൊരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ പല അനുഭങ്ങളും അശ്വതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആരാധകർ വളരെ പെട്ടെന്നാണ് അശ്വതിയുടെ വീഡിയോ ഏറ്റെടുക്കുന്നതും.
ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസത്തിൻ്റെ പ്രത്യേകത പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭർത്താവിനും മക്കൾക്കും ഒപ്പം വിവാഹ ജീവിതത്തിലെ പത്ത് വർഷങ്ങൾ ആഘോഷിക്കുകയാണ് അശ്വതി. സോഷ്യൽ മീഡിയ വഴിയാണ് താരം ഇന്ന് തന്റെ വിവാഹ വാർഷിക ദിനമാണെന്ന് ആരാധകരെ അറിയിച്ചത്.

'ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ.. എന്നാണ് ഫോട്ടോ പങ്കുവെച്ച് അശ്വതി കുറിയ്ക്കുന്നത്.. അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ ! 'കൂട്ട്' ഒരു വില പിടിച്ച വാക്കാണ്', എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അശ്വതി കുറിച്ചത്.

തൻ്റെ വിശേഷം പങ്കുവെച്ച് അശ്വതി എത്തിയതോടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അശ്വതിക്കും ഭർത്താവ് ശ്രീകാന്തിനും ആശംസകൾ അറിയിച്ച് എത്തിയിട്ടുമുണ്ട്. വിവാഹ ദിനത്തിലെ ഫോട്ടോ കൂടി പുതിയ പോസ്റ്റിൽ അശ്വതി പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയും ഇപ്പോൾ ഈ പോസ്റ്റിന് ഒപ്പം തന്നെ ശ്രദ്ധ നേടുകയാണ്.

അശ്വതി യൂട്യൂബ് ചാനലിലൂടെ സ്ഥിരമായി പല കാര്യങ്ങളെക്കുറിച്ചും ആരാധകരുമായി സംവദിക്കാറുണ്ട്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതൽ സ്വന്തം വീട്ടിലെ ഒരാളാണെന്നപോലെ അശ്വതിയുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകർ. പ്രസവാനന്തരമുള്ള വിശേഷങ്ങൾ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങൾ തിരക്കിയും ആരാധകർ ഇപ്പോഴും കൂടെയുണ്ട്.

തന്റെ പ്രസവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി. അശ്വതിയോടൊപ്പം തന്നെ പലരും തങ്ങളുടെ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്തിരുന്നു. അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകൾ അശ്വതി യൂട്യൂബിൽ പോസ്റ്റ് ചെയ്തതും ആരാധകർ സ്വീകരിച്ചു.


Click it and Unblock the Notifications











