കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌

By Midhun Raj

കാത്തിരിപ്പിനൊടുവില്‍ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്തും കുടുംബം. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു നടി. ചക്കപ്പഴം ഹാസ്യ പരമ്പരയിലൂടെ അഭിനേത്രിയായും തിളങ്ങിനില്‍ക്കുന്ന സമയത്താണ് അശ്വതി ഗര്‍ഭിണിയായത്. ഭര്‍ത്താവ് ശ്രീകാന്തിനും മകള്‍ പദ്മയ്ക്കുമൊപ്പം ഉളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കുഞ്ഞിനായി കാത്തിരിക്കുന്ന സന്തോഷം നടി മുന്‍പ് പങ്കുവെച്ചത്. തുടര്‍ന്ന് ബേബി ഷവര്‍, വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം അശ്വതി ശ്രീകാന്ത് പങ്കുവെച്ചിരുന്നു.

സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

കൂടാതെ അടുത്തിടെ ആരംഭിച്ച യൂടൂബ് ചാനലിലും കുടുബത്തിനൊപ്പമുളള വിശേഷങ്ങള്‍ അശ്വതി പങ്കുവെച്ചു. അതേസമയം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമത്തെ കണ്‍മണി അശ്വതിയുടെയും കുടുംബത്തിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റ കൈ കാണിച്ചുളള ഒരു ചിത്രമാണ് നടി ആദ്യം പോസ്റ്റ് ചെയ്തത്.

അതെ അവള്‍ ഇവിടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും

അതെ അവള്‍ ഇവിടുണ്ട്, അമ്മയ്ക്കും കുഞ്ഞിനും സുഖം, അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം എന്നാണ് അന്ന് നടി കുറിച്ചത്. അശ്വതിക്ക് അഭിനന്ദനങ്ങളുമായി അന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇളയമകള്‍ വീട്ടിലെത്തിയതിന്‌റെ വീഡിയോ കാണിച്ചും എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. യൂടൂബ് ചാനലിലാണ് ഇതിന്‌റെ വീഡിയോ നടി പോസ്റ്റ് ചെയ്തത്.

കുഞ്ഞുവാവയ്ക്കായി വീട് എല്ലാം മനോഹരമായി

കുഞ്ഞുവാവയ്ക്കായി വീട് എല്ലാം മനോഹരമായി അലങ്കരിച്ചത് വീഡിയോയില്‍ കാണിക്കുന്നുണ്ട്.
പിങ്ക് തീമിലുളള അലങ്കാരങ്ങളാണ് അശ്വതിയുടെയും കുഞ്ഞിന്റെയും റൂമില്‍ നടന്നത്. കുഞ്ഞുവാവയ്ക്കായി തൊട്ടിലും ഒരുക്കിവെച്ചിട്ടുണ്ട്. അശ്വതിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ ഇളയ മകള്‍ പദ്മയ്‌ക്കൊപ്പവും ബന്ധുക്കളും എത്തിയിരുന്നു. പദ്മ കുഞ്ഞനിയത്തിയുടെ കവിളില്‍ ഉമ്മ വെക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

പദ്മ ജനിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍

പദ്മ ജനിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ രണ്ടാമത്തെ കണ്‍മണിയും അശ്വതിയുടെയും ശ്രീകാന്തിന്‌റെയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ സമയത്തും അഭിനയ രംഗത്ത് സജീവമായി ഉണ്ടായിരുന്നു അശ്വതി ശ്രീകാന്ത്. ചക്കപ്പഴത്തിലെ ആശ ഉത്തമനായി ഗര്‍ഭകാലത്തും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അശ്വതിക്ക് ലഭിച്ചത്.

ചക്കപ്പഴത്തിലെ പ്രകടനത്തിനാണ് നടിക്ക്

ചക്കപ്പഴത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതിലുളള സന്തോഷവും അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞെല്‍ദോ എന്ന ആസിഫ് അലി ചിത്രത്തിലൂടെയാണ് അശ്വതി ശ്രീകാന്ത് അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രത്തില്‍ ഒരു അധ്യാപികയുടെ റോളിലാണ് നടി എത്തുന്നത്. അഭിനയത്തിന് പുറമെ ചിത്രത്തില്‍ ഒരു പാട്ടിന് വരികള്‍ എഴുതുകയും ചെയ്തു അശ്വതി. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നല്‍കിയത്. കുഞ്ഞെല്‍ദോയ്ക്ക് പിന്നാലെ ചക്കപ്പഴം പരമ്പരയിലും പ്രധാന വേഷത്തില്‍ എത്തുകയായിരുന്നു നടി.

ആര്‍ജെയായി ഏറെക്കാലം പ്രവര്‍ത്തിച്ച

ആര്‍ജെയായി ഏറെക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് അശ്വതി മിനിസ്‌ക്രീന്‍ രംഗത്ത് എത്തിയത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതരിപ്പിച്ച കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. കോമഡി സൂപ്പര്‍ നൈറ്റിലെ അവതരണം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലും എല്ലാം അവതാരകയായി നടി എത്തി. മുന്‍പ് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലും അവതാരകയായി അശ്വതി ശ്രീകാന്ത് എത്തിയിരുന്നു.

Recommended Video

Kerala State television Award for Ashwathy Sreekanth | FilmiBeat Malayalam

വീഡിയോ

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X