നിങ്ങൾ വിഷാദത്തിലാണോ? കേൾവിക്കാരിയാകാൻ ഞാൻ തയ്യാർ, സന്തോഷം പകരാനായി അശ്വതി ശ്രീകാന്ത്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്. തന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്രദമായ രീതിയിലുള്ള നിരവധ സന്ദേശങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയ പ്രേക്ഷകരെ കേൾക്കാനായി തയ്യാറെടുക്കുകയാണ് അശ്വതി.

തിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോകുന്നവരാണ് അധികം പേരും. ജീവിതത്തിലെ തിരക്ക് പലരും ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരക്കാർക്ക് ലോക്ക് ഡൗൺ കാലം അത്ര സുഖകരമല്ല. ഇവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറെടുക്കുകയാണ് പ്രിയ അവതാരക. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ നമ്പർ അയച്ചു നൽകിയാൽ മതിയെന്നും സത്യസന്ധമായ പ്രശ്നമാണെന്ന് തോന്നിയാൽ താൻ വിളിച്ച് സംസാരിക്കുമെന്നും അശ്വതി പറയുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുളള വീഡിയോയിലൂടെയാണ് അശ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്.

  ലോക്ക് ഡൗൺ കാലത്തെ  ഡിപ്രഷൻ

നമ്മളെല്ലാവരും ഏകദേശം ഒരുപോലത്തെ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്... എന്ന് പറഞ്ഞു കൊണ്ടാണ് അശ്വതി വീഡിയോ ആരംഭിക്കുന്നത്. ലോക്ക് ഡൗൺ കാലം വളരെ പോസിറ്റീവായി എടുത്തിട്ട് തങ്ങളുടെ ഇഷ്ടം പൊടിത്തട്ടി മുന്നോട്ട് കൊണ്ടു പോകുന്നവരുണ്ട്. എന്നാൽ മറ്റു ചിലർക്ക് അത് സാധിക്കാതെ ഡിപ്രഷിനിലേയ്ക്ക് പോകുന്നവരുണ്ടെന്ന് കഴിഞ്ഞ കുറച്ച ദിവസമായി വരുന്ന മെസേജുകളിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർ വേറെ സ്ഥലത്ത് ജീവിക്കുമ്പോൾ നമുക്ക് ഒരിക്കലും ഹാപ്പിയായി ഇരിക്കാൻ സാധിക്കില്ല. കൈ കുഞ്ഞുങ്ങളുമായി ജീവിക്കുന്നവർ,ഗർഭിണികൾ എന്നിങ്ങനെ പല സാഹചര്യത്തിൽ ജീവിക്കുന്നവരുണ്ട്.

  ഞാൻ കേൾക്കാൻ തയ്യാറാണ്

ബുദ്ധിമുട്ടുകൾ നിറഞ്ഞ ലോക്ഡൗൺ കാലം എങ്ങനെയാണ് സന്തോഷകരമാക്കുന്നതെന്നു വ്യക്തമാക്കിയ താരം, മറ്റുള്ളവരിലേയ്ക്ക് ആ സന്തോഷം പകരാനായി തയ്യാറെടുക്കുകയാണ്.ഡിപ്രഷനിലൂടെ കടന്നു പോകുന്ന ആളാണ് താങ്കൾ എങ്കിൽ, ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ കുറച്ച് സന്തോഷം ലഭിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, കേൾക്കാൻ ഞാൻ തയാറാണെന്ന് അശ്വതി അറിയിച്ചിരിക്കുകയാണ്.സന്തോഷത്തോടെ ഇരിക്കുന്ന ആളോടാണ് സംസാരിക്കുന്നതെങ്കിൽ നമുക്കും ആ ഹാപ്പിനസ് കിട്ടുമെന്നും അശ്വതി വീഡിയോയിൽ പറയുന്നുണ്ട്.

 ലോക്ക് ഡൗൺ കാലം  ആഘോഷിക്കുന്നു

ലോക്ക് ഡൗൺ കാലം ഹാപ്പിയായി ഇരിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.ഞാനെന്റെ ഫാമിലിയുടെ കൂടെയാണ്. എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾക്കു വേണ്ടി സമയം കിട്ടുന്നുണ്ട്.കാര്യം നല്ല തിരക്കുണ്ട്. ഒതുക്കലും അടുക്കലുമൊക്കെയായി വീട്ടിൽ പണികളുണ്ട്. മിഠായി കഥകളുടെ ഷൂട്ട് നടക്കുന്നുണ്ട്.എന്നാലും ഈ സമയം അതിന്റെ ഫുൾ സ്പിരിറ്റോടു കൂടി ആസ്വദിക്കാൻ ശ്രമിക്കുന്ന ഒരാളാണ്.

  മറ്റുള്ളവരിലേയ്ക്കും  പകരാൻ

ഇങ്ങനെ എനിയ്ക്ക് കിട്ടുന്ന സന്തോഷം മറ്റുള്ളവരിലേയ്ക്ക് പകർന്നു നൽകാനായാൽ അതൊരു നല്ല കാര്യമല്ലേ? അതുകൊണ്ട് നിങ്ങൾക്ക് നല്ലൊരു കേൾവിക്കാരിയെ വേണമെന്നു തോന്നുകയാണെങ്കിൽ ഞാനൊരു കേൾവിക്കാരിയാകാൻ തയ്യാർ അശ്വതി വീഡിയോയിൽ പറയുന്നുണ്ട്. എന്നോട് സംസാരിക്കണെമെന്ന് താൽപര്യമുള്ളവർ പേരും മൊബൈൽ നമ്പറും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാനും യഥാർഥ്യമാണെന്നു തോന്നുന്നപക്ഷം തീർച്ചയായും തിരച്ചുവിളിക്കുമെന്നും താരം പറയുന്നു. എന്നാൽ ഇത് ആരും ദുരുപയോഗം ചെയ്യില്ലെന്നു വിശ്വസിക്കുന്നതായും അശ്വതി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X