ശരിക്കും വെല്ലുവിളിനിറഞ്ഞ സമയമായിരുന്നു അത്, പ്രതിസന്ധി മറികടന്നതിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്

അവതാരകയായി എത്തി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അതുവരെ കണ്ടു വന്ന അവതാരക രീതികളെ പൊളിച്ചെഴുതി കൊണ്ടാണ് അശ്വതി ടെലിവിഷൻ രംഗത്ത് എത്തിയത്. ബഹളങ്ങളില്ലാതെ നിറ പുഞ്ചരികളോടെയാണ് ഓരോ തവണയും വേദിയിൽ എത്തിയിരുന്നത്. ഇത് തന്നെയാണ് അശ്വതി ശ്രീകാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. അവതാരക എന്നതിൽ ഉപരി എഴുത്തുകാരി കൂടിയാണ് അശ്വതി. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്നു പറയുകയും ചെയ്യാറുണ്ട്.

Aswathy Sreekanth

ഇപ്പോഴിത തന്റെ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിൽ നിന്ന് അതിജീവിച്ചതിനെ കുറിച്ച് മനസ് തുറന്ന് അശ്വതി ശ്രീകാന്ത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്താണ് അവതാരകയായി വരുന്നത്. അന്ന് ഞാൻ ദുബായിലാണ്. സത്യത്തിൽ ആ സമയത്ത് എനിക്ക് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. .മോൾക്ക് ഒരു വയസ്സേ അന്നുള്ളൂ. ഷോ ചെയ്യണോ വേണ്ടയോ എന്ന് നല്ല ആശങ്കയുണ്ടായിരുന്നു. .അവസരങ്ങൾ വരുമ്പോഴൊക്കെ എനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും . പിന്നെ വിചാരിക്കും ചലഞ്ച് ഏറ്റെടുത്താൽ മാത്രമേ എന്തെങ്കിലുമൊക്കെ ജീവിതത്തിൽ നേടാൻ കഴിയുവെന്ന്. നോ പെയിൻ നോ ഗെയിൻ എന്നാണല്ലോ.

പണ്ടൊക്കെ മകളെ ദുബായിൽ നിർത്തിയിട്ട് നാട്ടിൽ വന്നു ഷോ ചെയ്തു തിരിച്ച് ദുബായിലേക്ക് മടങ്ങാറായിരുന്നു അന്നത്തെ രീതി . ഇങ്ങനെയൊക്കെയാണ് ജോലികളെങ്കിലും എഴുത്താണ് പ്രധാന തട്ടകം. അവതാരക എന്ന ലേബൽ ഉള്ളത് കൊണ്ട് അവതാരക അശ്വതി എന്നേ പറയൂ. പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ പലരും ചോദിച്ചത് എഴുത്തിനോടായിരുന്നോ ഇഷ്ടമെന്നാണ്. മുൻപൊക്കെ കുറേ എഴുതുമായിരുന്നു. പക്ഷേ തിരക്ക് കാരണം ഇപ്പോൾ അത്ര എഴുതാറൊന്നുമില്ല. ചില സമയത്തൊന്നും എഴുതാൻ പറ്റാറില്ല. ലോക് ഡൗൺ കാലത്ത് നല്ല സമയം കിട്ടിയെങ്കിലും ഒന്നും എഴുതിയില്ല. പക്ഷെ ഇപ്പോൾ നല്ല തിരക്കാണെങ്കിലും എഴുതാൻ തോന്നാറുണ്ടെന്നു' അശ്വതി കൂട്ടിച്ചേർത്തു

Recommended Video

പ്രിയദര്‍ശന്റെ വമ്പന്‍ പരാജയ സിനിമ | Filmibeat Malayalam

കഴിഞ്ഞ ദിവസം മകൾ പത്മയ്ക്കാപ്പമുള്ള ചിത്രം അശ്വതി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. തീരെ കുഞ്ഞായിരിക്കുമ്പോൾ മകളേയും കൊണ്ട് സ്റ്റുഡിയോയിൽ ജോലിക്ക് പോയതിനെ കുറിച്ചായിരുന്നു നടി കുറിച്ചത്.''നോക്കാന്‍ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയില്‍ പോയിരുന്ന ഒരു റേഡിയോക്കാലം, അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട് ജോലിക്ക് പോന്നപ്പോള്‍ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പുകണ്ടാ''. പത്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു. അശ്വതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് മുമ്പും കുഞ്ഞിനേയും കൊണ്ട് ജോലിക്ക് പോകേണ്ടി വന്ന അനുഭവം അശ്വതി പങ്കുവെച്ചിട്ടുണ്ടുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X