For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഇഷ്ടത്തിന് കാരണം ശ്രീകാന്ത്! ഇനിയുള്ള ലക്ഷ്യം അതാണ്! തുറന്നുപറച്ചിലുമായി അശ്വതി ശ്രീകാന്ത്!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്. പ്രത്യേകതയാര്‍ന്ന അവതരണ ശൈലിയുമായാണ് അശ്വതി എത്തിയത്. അവതാരകയായി മാത്രമല്ല ഇടയ്ക്ക് അഭിനയത്തിലും അവര്‍ സാന്നിധ്യം അറിയിച്ചിരുന്നു. നേരത്തെയും സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മുന്‍പ് അശ്വതി പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ ആര്‍ ജെ മാത്തുക്കുട്ടിയുടെ സിനിമയിലായിരുന്നു താരം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. യാത്രകളെ ഏറെയിഷ്ടപ്പെടുന്നവരാണ് അശ്വതിയും ശ്രീകാന്തും. മകള്‍ പത്മയും ഇവര്‍ക്കൊപ്പമുണ്ടാവാറുണ്ട്.

  യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അശ്വതിയുടെ കുറിപ്പുകള്‍ വൈറലായി മാറുന്നത്. ഇടയ്ക്ക് ഠ ഇല്ലാത്ത മിഠായികള്‍ എന്ന പുസ്തകവുമായും അശ്വതി എത്തിയിരുന്നു. ജോലിക്കിടയിലെ തിരക്കുകള്‍ കാരണം പലപ്പോഴും യാത്രകള്‍ നടക്കാറില്ല. കിട്ടുന്ന സമയം വെച്ചാണ് താനും ഭര്‍ത്താവും യാത്ര ചെയ്യുന്നതെന്ന് അശ്വതി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അശ്വതി വിശേഷങ്ങള്‍ പങ്കുവെച്ചത്.

   ബാലി വിശേഷങ്ങള്‍

  ബാലി വിശേഷങ്ങള്‍

  അടുത്തിടെ നടത്തിയ യാത്രയെക്കുറിച്ച് വിവരിച്ചായിരുന്നു അശ്വതി എത്തിയത്. ഈയ്യിടെ ബാലിയിലേക്ക് പോയിരുന്നു. അവിടത്തെ കാഴ്ചകള്‍ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് താരം പറയുന്നു. കാലാവസ്ഥ നല്ലതായതിനാല്‍ ഏത് സമയത്തും അവിടേക്ക് പോവാനാവും. വളരെ മുന്‍പ് കേരളം എങ്ങനെയായിരുന്നോ അങ്ങനെയാണ് തനിക്ക് അനുഭവപ്പെട്ടത്. കടൽത്തീരങ്ങളും മലകളും വയലുകളും കാടുകളും കുളിർമ പകരുന്ന കാഴ്ചകളോടൊപ്പം പുകയുന്ന അഗ്നി പർവതങ്ങളുടെ കൂടി നാടാണിത്. നല്ലൊരു ട്രിപ്പായിരുന്നു ബാലിയിലേതെന്നും അശ്വതി പറയുന്നു.

  പെട്ടുപോയത് അവിടെ വെച്ച്

  പെട്ടുപോയത് അവിടെ വെച്ച്

  തായ്‍ലൻഡ് ട്രിപ്പിലായിരുന്നു ഞങ്ങള്‍ ശരിക്കും പെട്ടു പോയത്.' ഭാഷ അറിയാത്തതിന്‍റെ പ്രശ്നമായിരുന്നു. കാഴ്ചകള്‍ തന്നെയാണ് എല്ലാവരേയും അവിടേക്ക് ആകര്‍ഷിക്കുന്നത്. കാബിലായിരുന്നു അവിടെത്തിയതിന് ശേഷമുള്ള യാത്ര. ഇടയ്ക്ക് കാബില്‍ ഒരു ബൈക്ക് വന്നിടിച്ചിരുന്നു. കാറിന്‍റെ പെയിന്‍റൊക്കെ പോയി . ആര്‍ക്കും പരിക്കൊന്നുമില്ലായിരുന്നു. അവര്‍ ഇരുവരും സംസാരിച്ചതിന് ശേഷം ഞങ്ങളോട് പൈസ നല്‍കാനായി പറഞ്ഞിരുന്നു. എന്താണ് സംഭവമെന്ന് ചോദിക്കാനോ അറിയാനോ ഞങ്ങള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. ഭാഷയായിരുന്നു പ്രശ്നം.

  അടുത്ത പണി

  അടുത്ത പണി

  അവിടത്തെ പോലീസ് സ്ഥലത്തേക്ക് വന്നിരുന്നു. ഇനി രക്ഷപ്പെട്ടുവെന്ന ആശ്വാസത്തിലായിരുന്നു തങ്ങള്‍. അതിനിടയിലാണ് അടുത്ത പണി ലഭിച്ചത്. 20000 രൂപ കൊടുക്കണമെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞത്. തന്‍റെ ടിപ്പും കൂടി ചേര്‍ത്താണ് അദ്ദേഹം ഈ തുക പറഞ്ഞത്. ഇതിനിടയിലാണ് ശ്രീകാന്തിന്‍റെ അച്ഛനെ വിളിച്ചത്. അദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു. അച്ഛന്‍രെ സുഹൃത്തുക്കളെത്തിയാണ് പിന്നീട് ഇത് പരിഹരിച്ചത്.

  ബജറ്റ് ട്രിപ്പാണ്

  ബജറ്റ് ട്രിപ്പാണ്

  ഞങ്ങളുടെ മിക്ക യാത്രകളും ബജറ്റ് ട്രിപ്പാണ്. ശ്രീലങ്കൻ യാത്രയും അതുപോലെയായിരുന്നു. അവിടുത്തെ കാഴ്ചകൾ പോലെ തന്നെ ശ്രീലങ്കൻ രുചിനിറച്ച വിഭവങ്ങളും സൂപ്പറായിരുന്നു. അവിടുത്തെ റെയിൻഫോറസ്റ്റിൽ പോയി , ടെക്കിങ് നടത്തി കാഴ്ചകൾ ഒരുപാടായിരുന്നു. അഡ്വഞ്ചർ ട്രിപ്പ് നടത്താറുണ്ടായിരുന്നു. മോള് കുഞ്ഞായതുകൊണ്ടു അന്നു നടത്തിയില്ല. ഇനിയും അതൊക്കെ നടത്തണമെന്നുണ്ടെന്നും അശ്വതി പറയുന്നു.

  ഭര്‍ത്താവിന്‍റെ ആഗ്രഹം

  ഭര്‍ത്താവിന്‍റെ ആഗ്രഹം

  കേരളത്തില്‍ മൂന്നാറും വയനാടുമൊക്കെ ഇഷ്ടമാണ്. ഭര്‍ത്താവിന്‍റെ വലിയ സ്വപ്നങ്ങളിലൊന്നാണ് 120 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്നത്. അത് സാക്ഷാത്ക്കരിക്കുകയെന്നതാണ് തന്‍റെ സ്വപ്നമെന്നും അശ്വതി പറയുന്നു. പുതിയ രാജ്യങ്ങളിലേക്കുള്ള യാത്രകളെല്ലാം സ്വപ്നങ്ങളാണ്. സ്വിറ്റ്സർലാൻഡും പാരീസും പോകണമെന്നുണ്ടെന്നും അശ്വതി പറഞ്ഞിരുന്നു.

  English summary
  Aswathy Sreekanth reveals about her dream
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X