ശ്രീകാന്തുമായുള്ള പ്രണയം അറിഞ്ഞ് അമ്മയുടെ വക ഇടിയും വഴക്കും! അശ്വതിയുടെ തുറന്നുപറച്ചില്‍ വൈറല്‍!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇടയ്ക്ക് അഭിനയത്തിലും എഴുത്തിലുമെല്ലാം അശ്വതി കഴിവ് തെളിയിച്ചിരുന്നു. നേരത്തെയും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അശ്വതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പല പോസ്റ്റുകളും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ശ്രീകാന്തുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍.

പ്ലസ് വണ്‍ പഠനത്തിനിടയിലായിരുന്നു ശ്രീകാന്തുമായുള്ള പ്രണയം തുടങ്ങിയത്. 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവരുടെ ജീവിതത്തിലേക്ക് പത്മ എത്തിയിരുന്നു. വിവാഹശേഷം കടന്നുപോയ ഡിപ്രഷനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ അശ്വതി നേരത്തെ പറഞ്ഞിരുന്നു. സിനിമയില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങളെന്നും ജോലിയൊക്കെ ലഭിച്ച് സ്വന്തം കാലില്‍ നിന്ന് വേണം വിവാഹമെന്നുമാണ് തന്റെ നിലപാടെന്ന് അശ്വതി പറഞ്ഞിരുന്നു.

പ്രൊപ്പോസ് ചെയ്തത്

പ്രൊപ്പോസ് ചെയ്തത്

പ്ലസ് വണ്ണിന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്ലസ് ടുക്കാരനായ ശ്രീകാന്ത് തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് അശ്വതി പറയുന്നു. ശ്രീ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് കൂട്ടുകാരികള്‍ പറഞ്ഞിരുന്നു. ജാഡയിട്ട് തിരിച്ച് നോക്കാതെയിരിക്കുകയായിരുന്നു താന്‍. ഫെയര്‍വെല്‍ സമയത്താണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിന് താനെന്ത് വേണമെന്നായിരുന്നു തിരിച്ച് ചോദിച്ചത്. ഇത് കേട്ടതോടെ ആളാകെ പരുങ്ങുകയായിരുന്നു. തനിക്ക് ഇഷ്ടമാണെങ്കില്‍ ജോലി കിട്ടതിയതിന് ശേഷം വീട്ടില്‍ വന്ന് വിവാഹം ആലോചിക്കാം എന്ന് പറഞ്ഞപ്പോള്‍ ഇഷ്ടം അല്ലെങ്കിലോ എന്നായിരുന്നു തിരിച്ച് ചോദിച്ചത്.

 സുഹൃത്തുക്കളാവാം

സുഹൃത്തുക്കളാവാം

എഴുതാനായി ഓട്ടോഗ്രാഫ് കൊടുത്തുവിട്ടപ്പോള്‍ അതിലെഴുതാന്‍ താന്‍ അന്ന് നിരസിക്കുകയായിരുന്നു. ശ്രീക്ക് അത് വല്ലാതെ അപമാനമായിരുന്നു. തുടക്കത്തിലെ അവഗണനകള്‍ പിന്നീട് തനിക്കും സങ്കടമായി തോന്നിയിരുന്നു. ഇതിനിടയിലാണ് നമുക്ക് നല്ല സുഹൃത്തുക്കളാവാമെന്നും ഭാവിയില്‍ ജോലിയൊക്കെ കിട്ടി ഈ ഇഷ്ടം നിലനില്‍ക്കുന്നുണ്ടെങ്കില്‍ വിവാഹിതരാവാമെന്നും പറഞ്ഞിരുന്നു. അച്ഛന്‍ വിദേശത്തായതിനാല്‍ അമ്മ സട്രിക്ടായിരുന്നു. പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ത്തന്നെ അടി ഉറപ്പാണെന്ന് അവസ്ഥയായിരുന്നു.

 പ്രണയമായി മാറി

പ്രണയമായി മാറി

ആ ബന്ധം വൈകാതെ തന്നെ പ്രണയമായി മാറുകയായിരുന്നു. കട്ടപ്രണയമായിരുന്നു. വീട്ടുകാരെ അറിയിക്കാതെ അത് കൊണ്ടുപോവുന്നതിനായുള്ള ബുദ്ധിമുട്ട് ചില്ലറയായിരുന്നില്ല. പ്ലസ്ടുവിന് ശേഷം ശ്രീകാന്ത് ബികോമിനും ഞാൻ ബിഎ ലിറ്ററേച്ചറിനുമാണ് ചേര്‍ന്നത്. ഇതിന് പിന്നാലെയായി എംബിഎ ക്ക് ചേരുകയായിരുന്നു. ഇതിനിടയിലാണ് കൂട്ടുകാരി ഒറ്റിയതിനെത്തുടര്‍ന്ന് പ്രണയം വീട്ടിലറിഞ്ഞത്. അച്ഛന്‍ സ്ഥലത്തില്ലാത്തതിനാല്‍ മകളെ നന്നായി നോക്കേണ്ട ചുമതല അമ്മയ്ക്കായിരുന്നു. അതിനിടയിലാണ് പ്രണയത്തെക്കുറിച്ച് അറിഞ്ഞത്.

ബ്രേക്കപ്പിലേക്ക്

ബ്രേക്കപ്പിലേക്ക്

ഈ ബന്ധത്തെക്കുറിച്ച് അമ്മ അറിഞ്ഞതോടെയാണ് അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.ശ്രീയുമായി ഇനി ഒരു ബന്ധവും പാടില്ലെന്ന് അമ്മ വിലക്കുകയായിരുന്നു. അമ്മയുടെ മുന്നില്‍ വെച്ച് ശ്രീയുടെ വീട്ടിലേക്ക് വിളിച്ച് സംസാരിപ്പിച്ചിരുന്നു. ഇനിയൊരു ബന്ധവും വേണ്ടെന്ന് പറയിപ്പിക്കുകയായിരുന്നു അമ്മ. ഇതിന് ശേഷം അമ്മ എല്ലായ്പ്പോഴും തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് അശ്വതി പറയുന്നു. വീട്ടിലാരും ഈ ബന്ധത്തിന് അനുകൂലമായിരുന്നില്ല. അതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ടുള്ള ഒന്നര വര്‍ഷം ഒരു ബന്ധവുമുണ്ടായിരുന്നില്ല.

സര്‍പ്രൈസായി വന്നു

സര്‍പ്രൈസായി വന്നു

എംബിഎ പഠനത്തിനിടയിലായിരുന്നു പിന്നീട് ശ്രീ നേരിട്ട് വന്ന് ഞെട്ടിച്ചത്. കോളേജില്‍ കാണാന്‍ വന്നതായിരുന്നു. ആകെ തകര്‍ന്നുപോയിരുന്നു അന്ന്. സങ്കടം കാരണം പൊട്ടിക്കരയുകയായിരുന്നു. അതിനിടയില്‍ ശ്രീയുടെ കോഴ്സ് തീര്‍ന്നിരുന്നു. ജോലി കിട്ടിയതിന് ശേഷം വീട്ടില്‍ അവതരിപ്പിക്കാനുള്ള പ്ലാനായിരുന്നു. അതോടെ വീണ്ടും പ്രണയിക്കുകയായിരുന്നു. പിന്നീടാണ് ജാതകം ചേരണമെന്ന് വീട്ടുകാര്‍ പറഞ്ഞത്. ചേട്ടന്‍റെ വിവാഹം കഴിഞ്ഞതോടെ ആ ഉപാധിയില്‍ അയവുണ്ടായിരുന്നു. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X