ആങ്ങള കെട്ടിയ ക്രിസ്ത്യാനി പെങ്കൊച്ചിനായി പെസഹ അപ്പം! അമ്മയെക്കുറിച്ച് പറഞ്ഞ് അശ്വതി ശ്രീകാന്ത്!

ലുക്കില്‍ മാത്രമല്ല അവതരണത്തിലും വ്യത്യസ്തതയുമായാണ് അശ്വതി ശ്രീകാന്ത് എത്തിയത്. ആര്‍ ജെ ജീവിതത്തില്‍ നിന്നും വിജെയായി മാറിയ അശ്വതി ചുരുങ്ങിയ സമയം കൊണ്ട് താരമായി മാറുകയായിരുന്നു. കോമഡി പരിപാടികള്‍ മാത്രമല്ല വിവിധ ചാനലുകളുടെ അവാര്‍ഡ് വേദിയിലും അശ്വതി സജീവമായിരുന്നു. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറുകയായിരുന്നു. മിനിസ്‌ക്രീനില്‍ ബിഗ് സ്‌ക്രീനിലും അശ്വതി വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. സുഹൃത്തായ മാത്തുക്കുട്ടിയുടെ സിനിമയ്ക്കായി പാട്ടെഴുതിയെന്ന് മാത്രമല്ല ചിത്രത്തില്‍ മുഖവും കാണിച്ചിട്ടുണ്ട് അശ്വതി ശ്രീകാന്ത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്താറുണ്ട്. ലോക് ഡൗണ്‍ ദിനങ്ങളില്‍ കുട്ടികള്‍ക്കായി കഥയുമായും അശ്വതി എത്തുന്നുണ്ട്. പത്മയ്‌ക്കൊപ്പം ചേര്‍ന്നുള്ള കഥ പറച്ചിലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പെസഹ ആശംസ നേര്‍ന്നെത്തിയ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മ അന്ന് കരഞ്ഞു

അമ്മ അന്ന് കരഞ്ഞു

എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ'ന്ന് അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇതെന്ന് പറഞ്ഞായിരുന്നു അശ്വതി എത്തിയത്. അമ്മയുണ്ടാക്കിയ പെസഹ അപ്പത്തിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറിയാത്ത ആളൊന്നുമല്ലല്ലോ

അറിയാത്ത ആളൊന്നുമല്ലല്ലോ

പിന്നല്ല. യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ,
ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ. ഇതായിരുന്നു അശ്വതിയുടെ കുറിപ്പ്. നിമിഷനേരം കൊണ്ടാണ് ഈ കുറിപ്പും ചിത്രവും ശ്രദ്ധിക്കപ്പെട്ടത്. ശില്‍പബാല , അപര്‍ണ ബാലമുരളി, ജോത്സന തുടങ്ങിയവരും പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിരുന്നു.

ആങ്ങളയുടെ കല്യാണം നടന്നോ?

ആങ്ങളയുടെ കല്യാണം നടന്നോ?

സഹോദരന്റെ കല്യാണം നടക്കുമോയെന്നുള്ള ചോദ്യവുമായാണ് ഒരാളെത്തിയത്. അവരുടെ വിവാഹം നടന്ന് കൊച്ചിന് 2 വയസ്സായെന്ന മറുപടിയാണ് അശ്വതി നല്‍കിയത്. അപ്പം കഴിച്ച് നോക്കിയോയെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്, ഞാന്‍ അവിടയെല്ലെന്ന മറുപടിയാണ് ആ ചോദ്യത്തിന് ലഭിച്ചത്. എന്തായാലും ഇത് പൊളിച്ചുവെന്നുള്ള കമന്റുകളുമുണ്ട്.

ബോധോദയം ഉണ്ടായാലോ?

ബോധോദയം ഉണ്ടായാലോ?

ഇതൊക്കെ എന്തിനാണ് ഞങ്ങളോട് പറയുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതൊക്കെ കേട്ട് ആര്‍ക്കെങ്കിലും ബോധോദയം ഉണ്ടായാലോ എന്ന മറുപടിയായിരുന്നു അശ്വതി നല്‍കിയത്. നിരരവധി പേരായിരുന്നു ചോദ്യത്തിന് മറുപടി നല്‍കിയത്. തമാശയായാണ് താന്‍ ഈ കമന്റ് ഇട്ടതെന്ന് പറഞ്ഞപ്പോള്‍ തമാശ പറയാം, പക്ഷേ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ ഔചിത്യം മനസ്സിലാക്കി വേണം പ്രതികരിക്കാനെന്ന മറുപടിയായിരുന്നു ചിലര്‍ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X