അച്ഛനും അമ്മയ്ക്കും അരികിലല്ലാതെ കിടക്കാന്‍ പറഞ്ഞപ്പോള്‍ പത്മയുടെ മാസ് ഡയലോഗ്: അശ്വതി ശ്രീകാന്ത്!

അശ്വതി ശ്രീകാന്തിനോട് ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അവതാരകയായാണ് തുടക്കം കുറിച്ചതെങ്കിലും എഴുത്തിലും അഭിനയത്തിലുമൊക്കെയുള്ള കഴിവും താരം പുറത്തെടുത്തിരുന്നു. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും വ്യത്യസ്തത പുലര്‍ത്താറുണ്ട് അശ്വതി. ഭര്‍ത്താവിനെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകളും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി.

വല്യ കുട്ടിയായി. ഇനി അച്ഛന്റേം അമ്മേടേം അടുത്തൂന്ന് മാറിക്കിടക്കണം എന്ന് പത്മയെ ബോധവൽക്കരിക്കുന്ന അച്ഛൻ, എന്നാലും എന്തിനാ ഞാൻ മാറിക്കിടക്കുന്നേ എന്ന് പത്മ. മൂന്ന് പേർക്ക് കിടക്കാൻ ഇപ്പൊ സ്ഥലം തികയാതെയായില്ലേ എന്ന ന്യായമായ പോയിന്റ് പറഞ്ഞു അച്ഛൻ...

പിന്നെ അച്ഛൻ എന്തിനാ എന്റെ അമ്മയുടെ കൂടെ കിടക്കുന്നേ...അച്ഛന് അപ്പുറത്തെ റൂമിൽ പോയി അച്ഛന്റെ അമ്മേടെ കൂടെ കിടന്നാ പോരേ?? പ്രശ്നം തീർന്നില്ലേ? പത്മ എന്നോട് -ദുബായ്ക്ക് ഇനി ഉടനെയൊന്നും ഫ്ലൈറ്റ് ഇല്ലേയെന്ന് ചോദിച്ചുവെന്നുമായിരുന്നു അശ്വതി കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.

Aswathy Sreekanth

കുട്ടിക്ക് സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ച് അറിയാമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പത്മ വലുതായി കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആവുമ്പോള്‍ പേരക്കുട്ടികളെക്കുറിച്ച് ചോദിക്കാമെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. പത്മയുടെ കുസൃതിയെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും താരമെത്തിയിരുന്നു. പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചും അശ്വതി തുറന്നുപറഞ്ഞിരുന്നു.

പത്മയുടെ രാത്രിക്കരച്ചിലുകള്‍ ഇപ്പോള്‍ കുറഞ്ഞുവെന്നും കൊച്ചിയിലേക്ക് താമസം മാറിയതുമാണ് പഴയ പോസ്റ്റിലെ തിരുത്തെന്നും അശ്വതി പറഞ്ഞിരുന്നു.ഏതെങ്കിലും കാര്യത്തിന് നോ പറഞ്ഞാല്‍ അമ്മ ബാഡ് മം ആണെന്നാണ് പത്മ പറയാറുള്ളതെന്നും താരം കുറിച്ചിരുന്നു. മാതൃദിനത്തിലെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അമ്മക്കുട്ടിയാണ് പത്മയെന്നും പത്മയ്ക്കും കൂട്ടുകാര്‍ക്കുമായി കഥ പറഞ്ഞും അശ്വതി എത്തിയിരുന്നു. കുരുന്ന് ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ് ഈ അമ്മയേയും മകളേയും. യൂട്യൂബ് ചാനലിലൂടെയാണ് കഥകളുമായി ഇവരെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X