അശ്വതി ശ്രീകാന്തിന്‍റെ പ്രണയം പൂവണിഞ്ഞിട്ട് 8 വര്‍ഷം! വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിനോട് ചോദിച്ചത്
പ്രണയിച്ച് വിവാഹിതരായവരാണ് അശ്വതിയും ശ്രീകാന്തും. പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും മകളുടെ ജനനത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് അശ്വതി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നേരത്തെയും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും ചക്കപ്പഴത്തിലൂടെയാണ് താരം അഭിനേത്രിയായത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറഞ്ഞ് അശ്വതി എത്തിയിരുന്നു. ആശ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എസ് പി ശ്രീകുമാര്‍, അര്‍ജുന്‍ തുടങ്ങി നിരവധി പേരാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്. പരിപാടിയുടെ പ്രമോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാറുണ്ട്. വിവാഹ വാര്‍ഷികത്തെക്കുറിച്ച് പറഞ്ഞുള്ള അശ്വതിയുടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഹാപ്പി ആനിവേഴ്‌സറി ഫോര്‍ അസ് എന്ന പോസ്റ്റും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൈയ്യില്‍ ഐസ്‌ക്രീമും പിടിച്ച് ശ്രീകാന്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജ് പഠനകാലത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. ജോലി കിട്ടിയതിന് ശേഷം മാത്രമേ വിവാഹമുള്ളൂയെന്ന തീരുമാനം ഇരുവരും എടുത്തിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പായിരുന്നുവെന്നും പിന്നീടാണ് കാര്യങ്ങളെല്ലാം ശരിയായതെന്നും മുന്‍പ് അശ്വതി പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞിട്ട് 8 വര്‍ഷമായെന്നും 18 വര്‍ഷമായി തങ്ങള്‍ ഇരുവരും ഒരുമിച്ചായിട്ടെന്നും താരം കുറിച്ചിട്ടുണ്ട്. വീട്ടുകാര്‍ വിവാഹം നടത്തുമെന്ന് തോന്നിയിരുന്നില്ലെന്നും ഇറങ്ങി വരുമോയെന്ന് ശ്രീ ചോദിച്ചപ്പോള്‍ അന്ന് ഇല്ലെന്നുള്ള മറുപടിയായിരുന്നു താന്‍ കൊടുത്തതെന്നും അശ്വതി പറഞ്ഞിരുന്നു. മേക്കപ്പൊക്കെ ഇട്ട് കല്യാണ സാരിയിലുള്ള ഫോട്ടോയെടുക്കാന്‍ തനിക്കാഗ്രഹമുണ്ടെന്നും അന്ന് അശ്വതി പറഞ്ഞിരുന്നു.
7.15 am Today, ഞാൻ : അതേ...നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ?? കെട്ടിയോൻ : ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ? സമയം 9.15 കാലായപ്പോള്‍, ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കുമെന്ന് പറഞ്ഞായിരുന്നു അശ്വതി എത്തിയത്.


Click it and Unblock the Notifications