twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാമുകന്‍ വിളിച്ചപ്പോള്‍ ഇറങ്ങിവരില്ലെന്ന് പറഞ്ഞ കണ്ണില്‍‍ച്ചോരയില്ലാത്ത കാമുകി! ആ പ്രണയത്തിന് 7 വയസ്

    |

    വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് എത്തിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. പ്രണയിച്ച് വിവാഹിതയായ അശ്വതിയുടെ വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. അവതരണം മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയാണ് താനെന്ന് തെളിയിച്ച അശ്വതി പങ്കുവെച്ച കുറിപ്പും ചിത്രവും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കുമെന്ന പ്രതീക്ഷയില്ലാതിരുന്ന സമയത്തെ സംസാരത്തെക്കുറിച്ചാണ് അശ്വതി കുറിച്ചിട്ടുള്ളത്. കാത്തിരിപ്പിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ് അശ്വതിയും ശ്രീകാന്തും ഒരുമിച്ചത്. ആ സന്തോഷവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് ഇങ്ങനെയായിരുന്നു.

    വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?
    കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല , കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം...ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് 'ശശി' പ്രയോഗം നിലവിൽ വന്നിരുന്നില്ല) കാമുകി: ഓഹ്, അതല്ലെന്ന്... എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല .

    Aswathy Sreekanth

    കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ . , രസകരമായ പോസ്റ്റിനൊപ്പം വിവാഹ ചിത്രവും അശ്വതി പങ്കുവെച്ചിട്ടുണ്ട്.

    മമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസികമമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസിക

    English summary
    Aswathy Sreekanth talking about her marriage.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X