മനസ്സിലെ ആഗ്രഹം സാധിപ്പിച്ച് അശ്വതി ശ്രീകാന്ത്! ടാറ്റു ചിത്രവുമായി താരം! പോസ്റ്റ് വൈറല്‍!
വ്യത്യസ്തമായ അവതരണ ശൈലിയുമായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയതാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായാണ് അശ്വതി ആദ്യമെത്തിയത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടെലിവിഷനിലെ തുടക്കം തന്നെ ഗംഭീരമാക്കിയതോടെ നിരവധി അവസരങ്ങളാണ് അശ്വതിയെ തേടിയെത്തിയത്. അവാര്‍ഡ് വേദികളിലും മറ്റുമൊക്കെയായി അശ്വതി സജീവമാണ്. അടുത്തിടെയായിരുന്നു അഭിനയത്തിലേക്കും ചുവടുവെച്ചത്. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമാണ് അശ്വതി. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
ഭര്‍ത്താവ് ശ്രീകാന്തിനും മകള്‍ പത്മയ്ക്കുമൊപ്പമുള്ള യാത്രയ്ക്കിടയിലെ വിശേഷങ്ങളെക്കുറിച്ച് താരം വാചാലയായിരുന്നു. ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 2019 അവസാനിക്കാനിരിക്കുന്നതിനിടയില്‍ മനസ്സിലെ ആഗ്രഹം സാധിപ്പിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് അശ്വതി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഭര്‍ത്താവിനൊപ്പം ടാറ്റു ചെയ്യുന്നതിന്‌റെ വീഡിയോയും കൈയ്യിലെ ടാറ്റുവിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനുമമ്മയ്ക്കും പോത്സാഹനം നല്‍കി പത്മയും ഇവര്‍ക്കൊപ്പമുണ്ട്. കൈയ്യില്‍ പത്മം വരച്ച് മകളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് വീഡിയോ പങ്കുവെച്ചത്. അവളെന്‍രെ പത്മയായതുകൊണ്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വേദനയുണ്ടോ ചേച്ചി കുത്തുമ്പോള്‍ എന്ന് ചോദിച്ചായിരുന്നു ഒരാളെത്തിയത്. വല്യ പെയ്ന്‍ ഒന്നുമില്ലെന്ന മറുപടിയാണ് അശ്വതി നല്‍കിയിട്ടുള്ളത്. മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് കണ്ടപ്പോള്‍ സന്തോഷമായെന്നും അവര്‍ കുറിച്ചിട്ടുണ്ട്. പത്മം വരച്ചിട്ട് എന്തിനാണ് എഴുതുന്നതെന്നായിരുന്നു അശ്വതി ഒരാള്‍ക്ക് മറുപടി നല്‍കിയത്. പത്മ എന്നാണ് മകളുടെ പേരെന്നും അതുകൊണ്ടാണ് ഈ പടം വരച്ചതെന്നും എങ്ങനെ അറിയും കാണുന്നവര്‍ക്കെന്ന് ചോദ്യത്തിന് അശ്വതി നല്‍കിയ മറുപടി ഇതായിരുന്നു, എന്റെ സന്തോഷത്തിന് ചെയ്തതല്ലേസ എനിക്ക് അറിയാലോ. ഇതിനകം തന്നെ അശ്വതിയുടെ ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications