twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്വതി ഇറ്റ്സ് എ ഗേള്‍! ഇന്നലെയല്ലായിരുന്നോ അങ്ങനെ പറഞ്ഞത്? പത്മയ്ക്ക് ആശംസ നേര്‍ന്നത് ഇങ്ങനെ!

    |

    മിനിസ്ക്രീനിലെ മികച്ച അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്. വേറിട്ട അവതരണ ശൈലിയുമായി മുന്നേറുകയാണ് അശ്വതി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അവര്‍. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. മകള്‍ പത്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. അശ്വതിയുടെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ഓരോ വട്ടം കുളിപ്പിക്കുമ്പോഴും പറയും ആറു വയസ്സാകാറായി, ഇനി തൊട്ട് തന്നേ കുളിച്ചോണം. ഓരോ ഉരുളയ്ക്കും ഒപ്പം ചോദിക്കും തന്നെ വാരി കഴിച്ചൂടെ? ആറു വയസ്സാകാറായി, എല്ലായിടത്തും അമ്മ കൂടെ വരുവോ? ഓരോ വട്ടവും ഒക്കത്ത് കയറുമ്പോൾ ഓർമിപ്പിക്കും, ഇനി എടുത്തോണ്ട് നടക്കാൻ വയ്യ മോളെ, നീ വലുതായില്ലേ, ഓരോ രാത്രിയും ഓർമ്മിപ്പിക്കും...ബിഗ് ഗേൾ ആയി. ഇനി തൊട്ട് ഒറ്റയ്ക്ക് കിടന്നോണം എന്ന്.

    Aswathy Sreekanth

    എന്നിട്ട് പിന്നേം തോർത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേ എന്ന് അവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. ഇന്ന് രാവിലെ പിറന്നാൾ ഉടുപ്പിട്ട് സ്കൂളിൽ പോകാൻ തിരക്ക് കൂട്ടുമ്പോൾ 'ഒരു വാ കൂടി' ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് 'ഇന്നും കൂടി മതി ട്ടോ...നാളെ തൊട്ട് ഞാൻ തന്നെ കഴിച്ചോളാമെന്ന്' പ്രഖ്യാപിച്ചു മകൾ ! 'ഓഹ് പിന്നേ...വാരി തന്നില്ലേൽ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല' ന്ന് പിറുപിറുക്കുമ്പോൾ ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ 'അശ്വതി, ഇറ്റ്സ് എ ഗേൾ' ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേയെന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.

    View this post on Instagram

    ഓരോ വട്ടം കുളിപ്പിക്കുമ്പോഴും പറയും ആറു വയസ്സാകാറായി, ഇനി തൊട്ട് തന്നേ കുളിച്ചോണം. . ഓരോ ഉരുളയ്ക്കും ഒപ്പം ചോദിക്കും തന്നെ വാരി കഴിച്ചൂടെ? ആറു വയസ്സാകാറായി, എല്ലാടത്തും അമ്മ കൂടെ വരുവോ? . ഓരോ വട്ടവും ഒക്കത്ത് കയറുമ്പോൾ ഓർമിപ്പിക്കും, ഇനി എടുത്തോണ്ട് നടക്കാൻ വയ്യ മോളെ, നീ വലുതായില്ലേ ! . ഓരോ രാത്രിയും ഓർമ്മിപ്പിക്കും...ബിഗ് ഗേൾ ആയി. ഇനി തൊട്ട് ഒറ്റയ്ക്ക് കിടന്നോണം. . . എന്നിട്ട് പിന്നേം തോർത്തെടുത്ത് പിന്നാലെ ചെല്ലും, പിന്നേം നെയ്യ് കൂട്ടി ഉരുളയുരുട്ടും, പിന്നേം വലിച്ചെടുത്ത് ഒക്കത്തിരുത്തും, അവള് കുറച്ചു നാളൂടെ നമ്മടെ കൂടെ കിടക്കട്ടെ ല്ലേ അവളുടെ അച്ഛനോട് പറഞ്ഞുറപ്പിക്കും. ഇന്ന് രാവിലെ പിറന്നാൾ ഉടുപ്പിട്ട് സ്കൂളിൽ പോകാൻ തിരക്ക് കൂട്ടുമ്പോൾ ‘ഒരു വാ കൂടി’ ന്ന് ഇഡ്ഡലി നീട്ടിയ അമ്മയോട് ‘ഇന്നും കൂടി മതി ട്ടോ...നാളെ തൊട്ട് ഞാൻ തന്നെ കഴിച്ചോളാമെന്ന്’ പ്രഖ്യാപിച്ചു മകൾ ! ‘ഓഹ് പിന്നേ...വാരി തന്നില്ലേൽ ഒന്നും വയറ്റിലോട്ട് ചെല്ലലുണ്ടാവില്ല’ ന്ന് പിറുപിറുക്കുമ്പോൾ ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘അശ്വതി, ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ !! @sreekanthsreeinsta . . . Happy birthday little heart ❤️❤️❤️ #whensheturns6 #mammasgirl #daddysworld #padmasreekanth #19092019

    A post shared by Aswathy Sreekanth (@aswathysreekanth) on

    English summary
    Aswathy Sreekanth's wishes To Her Daughter.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X