റിമി ടോമി മാത്രമല്ല അശ്വതി ശ്രീകാന്തും പാലക്കാരിയാണ്! അവതാരകമാരുടെ സെല്‍ഫി ചിത്രം വൈറല്‍
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് അശ്വതി ശ്രീകാന്തും റിമി ടോമിയും. ഇരുവരും പാലക്കാരികളാണെന്നുള്ളതാണ് ശ്രദ്ധേയ മറ്റൊരു കാര്യം. രണ്ട് പാലക്കാരികളും ഒരുമിച്ച് കണ്ടുമുട്ടി കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക. ഒരു സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യും അത്ര തന്നെ. അതാണിപ്പോള്‍ അശ്വതി ചെയ്തിരിക്കുന്നതും. റിമി ടോമിയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍.

പാലക്കാര്‍ എന്ന് ക്യാപ്ഷന്‍ കൊടുത്ത് കൊണ്ടായിരുന്നു അശ്വതി ചിത്രം പങ്കുവെച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് റിയാലിറ്റി ഷോ ആയ പാടം നമുക്ക് പാടം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് റിമി എത്തിയിരിക്കുന്നത്. റിയാലിറ്റി ഷോ യുടെ വിധികര്‍ത്താവായി റിമി എത്തുമ്പോള്‍ അവതാരകയായിട്ടാണ് അശ്വതി എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം ഹാഷ് ടാഗ് ഇട്ട് അശ്വതി തന്നെയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ പാല എന്ന സ്ഥലം ഏറെ കേട്ടിരിക്കുന്നത് റിമി ടോമിയിലൂടെയാണ്. താനൊരു പാലക്കാരി അച്ചായത്തിയാണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്ന താരമാണ് റിമി. പലപ്പോഴും പാലയിലെ വിശേഷങ്ങള്‍ റിമി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെയാണ് അശ്വതിയും. മലയാള ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് അവതാരകമാരും പാലയില്‍ നിന്നുള്ളവരാണെന്നുള്ളതാണ് രസകരം.


Click it and Unblock the Notifications